scorecardresearch

Kerala News Highlights: സീറ്റ് നിഷേധിച്ചു; നെടുമങ്ങാട് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala News Highlights:: നെടുമങ്ങാട് നഗരസഭയിലെ പനയ്‌കോട്ടല വാര്‍ഡിലെ ബിജെപി പ്രവർത്തകയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

Kerala News Highlights:: നെടുമങ്ങാട് നഗരസഭയിലെ പനയ്‌കോട്ടല വാര്‍ഡിലെ ബിജെപി പ്രവർത്തകയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
suicide

പ്രതീകാത്മക ചിത്രം

Kerala News Highlights::സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌കോട്ടല വാര്‍ഡിലെ ബിജെപി പ്രവർത്തകയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Advertisment

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).

  • Nov 16, 2025 19:54 IST

    ചെങ്കോട്ട സ്ഫോടനം: ഉമർ നബിയുടെ അടുത്ത സഹായി അറസ്റ്റിൽ

    ചെങ്കോട്ട സ്ഫോടന കേസിൽ, മുഖ്യപ്രതി ഉമർ നബിയുടെ അടുത്ത സഹായിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. നേരത്തെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റു ചെയ്ത പ്രതി നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്. ആമിർ റാഷിദ് അലി എന്നയാളാണ് അറസ്റ്റിലായത്. ആമിർ റാഷിദ് അലിയുടെ പേരിലാണ് ചെങ്കോട്ടയ്ക്കു സമീപം പൊട്ടിത്തെറിച്ച ഐ 20 കാര്‍ വാങ്ങിയതെന്ന് എൻഐഎ വക്താവ് അറിയിച്ചു.



  • Nov 16, 2025 19:06 IST

    അനീഷ് ജോര്‍ജിന്റെ മരണം; ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കാൻ ബിഎൽഒമാർ

    പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസറായ (ബിഎൽഒ) അനീഷ് ജോർജിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ബിഎൽഒമാർ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട ജോലി സമ്മര്‍ദമാണ് അനീഷ് ജീവനൊടുക്കാൻ കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണ് ബിഎൽഒമാർ പ്രതിഷേധത്തിലേക്ക് കടക്കുന്നത്.



  • Advertisment
  • Nov 16, 2025 18:18 IST

    പ്രൊഫസർ വി.കെ. ദാമോദരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

    പ്രൊഫസർ വി.കെ. ദാമോദരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ജനകീയ ശാസ്ത്ര പ്രചാരകനായിരുന്ന പ്രൊഫസർ വി.കെ. ദാമോദരൻ ഊർജ്ജസംരക്ഷണ രംഗത്തും ഊർജ്ജ ആസൂത്രണ രംഗത്തും അതുല്യമായ സംഭാവനകൾ ചെയ്ത വ്യക്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ ലോകരാജ്യങ്ങളുടെ ഊർജ്ജ ആസൂത്രണത്തിലും ഊർജ്ജ സംരക്ഷണത്തിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. പുനരുപയോഗ ഊർജ്ജ രംഗത്ത് പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.



  • Nov 16, 2025 17:44 IST

    മണ്ഡലകാല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു

    മണ്ഡലകാല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്. 



  • Nov 16, 2025 16:26 IST

    ബിഎല്‍ഒയുടെ മരണം; അനീഷിന് കടുത്ത ജോലി സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍

    പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംവി ജയരാജന്‍. അനീഷിന് കടുത്ത ജോലി സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



  • Nov 16, 2025 15:34 IST

    സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു

    സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്‌രി ചൗക്കിന് സമീപമായിരുന്നു സംഭവം. ശനിയാഴ്ച രാത്രി വിവാഹം നടക്കാന്‍ ഒരുമണിക്കൂര്‍ മാത്രം അവശേഷിക്കേയായിരുന്നു കൊലപാതകം. സാജന്‍ ബരെയ്യ എന്ന യുവാവാണ് ലിവ് ഇന്‍ പങ്കാളി കൂടിയായ സോണി ഹിമ്മത് റാത്തോഡിനെ കൊലപ്പെടുത്തിയത്.



  • Nov 16, 2025 10:46 IST

    കൽപാത്തി രഥോത്സവത്തിലെ ദേവരഥ സംഗമം ഇന്ന്

    കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്നു നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുൻവശത്തുള്ള തേരുമുട്ടിയിൽ ത്രിസന്ധ്യയ്ക്കു ദേവരഥങ്ങൾ മുഖാമുഖം എത്തുന്നതോടെ കൽപാത്തി ദേവരഥ സംഗമമാകും. ആ കാഴ്ച കണ്ടു തൊഴാൻ പതിനായിരങ്ങൾ എത്തും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി, മന്തക്കര മഹാഗണപതി തേരുകളാണു പ്രദക്ഷിണ വഴികളിലുള്ളത്. പഴയ കൽപാത്തി ലക്ഷ്മി നാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിൽ ഇന്നു രാവിലെ രഥാരോഹണം നടക്കും. ഇന്നലെയും നൂറുകണക്കിനുപേരാണ് കൽപാത്തിയിലെത്തിയത്.



  • Nov 16, 2025 10:45 IST

    ബിജെപിയില്‍ കൂട്ട ആത്മഹത്യ നടക്കുന്നു: കെ മുരളീധരന്‍

    ബിജെപിയില്‍ കൂട്ട ആത്മഹത്യ നടന്നുകൊണ്ടിരിക്കുന്നുവെന്നും ഇത് ഗൗരവമുള്ള വിഷയമാണെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പരാതി പറയാന്‍ വയ്യാത്ത അവസ്ഥയാണ്. ബിജെപി വികാരമായി കണ്ടവരെ പറഞ്ഞുവിടുകയാണ്. തിരുവനന്തപുരത്ത് ബിജെപി 20 സീറ്റ് പോലും നേടില്ല. സംസ്ഥാനത്ത് പരാതി പറയാന്‍ ആരുമില്ലാത്ത അവസ്ഥയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

    തിരുവനന്തപുരത്ത് സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്യുകയും ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത സംഭവത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.



  • Nov 16, 2025 10:09 IST

    കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു; സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്, നായാട്ടിനിടെ അബദ്ധത്തിൽ വെടികൊണ്ടതെന്ന് സൂചന

    കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു‌. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് 5 മണിയോടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തിൽ വെടികൊണ്ടതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റബ്ബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.



  • Nov 16, 2025 10:09 IST

    ശബരിമല മണ്ഡല-മകരവിളക്ക്; സംയോജിത കൺട്രോൾ റൂം പമ്പയിലും നിലയ്ക്കലിലും

     ശബരിമല മണ്ഡല-മകരവിളക്കുമായി ബന്ധപ്പെട്ട് സംയോജിത കൺട്രോൾ റൂം പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ. കലക്ടറേറ്റ് പമ്പാ ഹാളിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പത്രസമ്മേളനം നടത്തുകയായിരുന്നു ജില്ലാ കലക്ടർ. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും കൺട്രോൾ റൂമിന്‍റെ പ്രവർത്തനം.

    ഭക്ഷ്യ പൊതുവിതരണം, സർവേ ഭൂരേഖ, തദ്ദേശസ്വയംഭരണം, ലീഗൽ മെട്രോളജി, ആരോഗ്യം എന്നീ വകുപ്പുകളിൽ നിന്നും സാനിറ്റേഷൻ/സ്‌ക്വാഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സാനിറ്റേഷൻ മോണിറ്ററിങ് ഓഫീസർമാരെയും, അളവ്, വില നിയന്ത്രണം, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നത് എന്നിവ ഉറപ്പുവരുത്തുന്നതുൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് ശബരിമല ജോയിന്‍റ് എൻഫോഴ്സ്മെന്‍റ് ആൻഡ് മോണിറ്ററിങ് സ്‌ക്വാഡുകളിലേക്കുള്ള ഉദ്യോഗസ്ഥരെയും നിയോഗിച്ചു.



news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: