/indian-express-malayalam/media/media_files/5dyx5BYkKEbzAVjHxLi9.jpg)
Kerala News Today Live Updates
Kerala News Today Live Updates malayalam: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് പവന് 1440 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 11,465 രൂപയും ഒരു പവന് 91,720 രൂപയുമാണ് ഇന്നത്തെ വില. പവന് 93,160 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഇന്നലെ രണ്ടു തവണയായി 1160 രൂപ കുറഞ്ഞിരുന്നു. 1,568 രൂപയാണ് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്നു കുറഞ്ഞത്. ഇതോടെ 24 കാരറ്റ് സ്വർണം പവന് 1,00,064 രൂപയും ഗ്രാമിന് 12,508 രൂപയുമായി. 75,048 രൂപയാണ് ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വില.
- Nov 15, 2025 13:09 IST
തിരുവനന്തപുരം കോര്‍പ്പറേഷനിൽ കോൺഗ്രസിന് തിരിച്ചടി; സ്ഥാനാർത്ഥിയുടെ പേര് വോട്ടര്‍ പട്ടികയിൽ നിന്ന് നീക്കി
തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ മുട്ടട വാര്‍ഡിൽ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടര്‍ പട്ടികയിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. സിപിഎം നൽകിയ പരാതിയിലാണ് കമ്മീഷന്‍റെ നടപടി. വൈഷ്ണ സുരേഷ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നു ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് സിപിഎം പരാതി നൽകിയത്. വൈഷ്ണ നൽകിയ മേൽവിലാസത്തിൽ പ്രശ്നമുണ്ടെന്നാണ് വിവരം. വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതോടെ വൈഷ്ണക്ക് മത്സരിക്കാൻ കഴിയാത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.
- Nov 15, 2025 12:10 IST
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; മഞ്ഞ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.
- Nov 15, 2025 11:40 IST
മുഖ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ കമന്റ്; സിപിഎം നേതാവിന്റെ സ്ഥാനാർഥിത്വം തെറിച്ചു
മുഖ്യമന്ത്രിക്കെതിരായ സമൂഹമാധ്യമ പോസ്റ്റിന് ലൈക്കടിക്കുകയും അനുകൂലമായി കമന്റിടുകയും ചെയ്തതിന്റെ പേരില്‍ സിപിഎം സ്ഥാനാര്‍ഥിത്വം നിഷേധിച്ച സിപിഎം നേതാവും പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ആയിരുന്ന മുത്തിപ്പാറ ബി.ശ്രീകണ്ഠന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങുന്നു.
- Nov 15, 2025 11:36 IST
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ. ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു
ശബരിമല ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ. ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us