scorecardresearch

Kerala News Highlights: അറ്റകുറ്റപ്പണി; മൂലമറ്റം വൈദ്യുതി നിലയം അടച്ചു; 4 ജില്ലകളിൽ ഒരു മാസത്തേക്ക് ജലവിതരണം തടസ്സപ്പെടും

Kerala News Live Updates, Breaking News Malayalam: തൊടുപുഴയിലും കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം നേരിടാൻ സാധ്യതയുണ്ട്

Kerala News Live Updates, Breaking News Malayalam: തൊടുപുഴയിലും കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം നേരിടാൻ സാധ്യതയുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
idukki moolamattom power plant

ചിത്രം: സ്ക്രീൻഗ്രാബ്

Kerala News Live Updates Today: അറ്റകുറ്റപ്പണികൾക്കായി ഇടുക്കിയിലെ മൂലമറ്റം വൈദ്യുതി നിലയം ബുധനാഴ്ച മുതൽ ഒരു മാസത്തേക്ക് അടച്ചു. ഇന്നു രാവിലെ മുതൽ അറ്റകുറ്റപ്പണികൾ തുടങ്ങും. വൈദ്യുതി നിലയം അടയ്ക്കുന്നത് നാലു ജില്ലകളിലെ ശുദ്ധജല വിതരണ പദ്ധതികളെ ബാധിക്കും. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ 18 പഞ്ചായത്തുകളിലും ചേർത്തല നഗരസഭയിലും ശുദ്ധജലവിതരണം മുടങ്ങാൻ സാധ്യതയുണ്ടെന്ന് ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴാൻ സാധ്യതയുള്ളതിനാൽ, ആറിലെ ജലത്തെ ആശ്രയിച്ചു നിൽക്കുന്ന കോട്ടയം ജില്ലയിലെ വൈക്കം മേഖലയിലും എറണാകുളത്തെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലവിതരണം തടസ്സപ്പെട്ടേക്കാം.

Advertisment
  • Nov 12, 2025 13:19 IST

    ടിപി വധം; കൊടിസുനിയെ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ

    ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി കൊടിസുനിയെ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ. തവനൂർ ജയിലിൽ നിന്നും കണ്ണൂരിലേക്ക് മാറ്റണമെന്നാണ് കൊടിസുനിയുടെ അമ്മയുടെ ആവശ്യം. ഹർജിയിൽ കോടതി സർക്കാരിൻ്റെ വിശദീകരണം തേടി. കേസിൽ കൊടിസുനി ഉൾപ്പെടെയുള്ള പ്രതികളുടെ ജയിലിലെ കുറ്റകൃത്യങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൊടി സുനിയെ തവനൂരിലെ ജയിലിലേക്ക് മാറ്റിയത്.



  • Nov 12, 2025 12:07 IST

    ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസിൽ ഡിവൈഎസ്‌പിയുടെ മകൻ അറസ്റ്റിൽ

    മ പാപ്പനായക്കം പാളയം സ്വദേശി ധനുഷ് (27) ആണ് പിടിയിലായത്. റേസ് കോഴ്സ് പൊലിസാണ് പ്രതിയെ പിടികൂടിയത്. ഡിണ്ടിഗൽ ഡിവൈഎസ്‌പി തങ്കപാണ്ടിയുടെ മകനാണ് ധനുഷ്.



  • Advertisment
  • Nov 12, 2025 10:44 IST

    വൈറ്റ് കോളർ' ഭീകരവാദ കേസിൽ മതപ്രഭാഷകൻ കസ്റ്റഡിയിൽ

    ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല കേന്ദ്രീകരിച്ചുള്ള 'വൈറ്റ് കോളർ' ഭീകരവാദ കേസിൽ മതപ്രഭാഷകൻ കസ്റ്റഡിയിൽ. ഹരിയാനയിലെ മേവാത്ത് മേഖലയിൽ നിന്നുള്ള മതപ്രഭാഷകനായ മൗലവി ഇഷ്തിയാഖിനെ ആണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ജമ്മു കശ്മീർ പൊലീസ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.



  • Nov 12, 2025 10:25 IST

    ഫ്രഷ് കട്ട്' സമരം; ഡിഐജിക്കെതിരായ പരാതി അന്വേഷിക്കുന്നത് റൂറൽ എസ്‌പി

    ഫ്രഷ് കട്ട് മാലിന്യസംസ്കരണ കേന്ദ്രത്തിനെതിരായ പ്രതിഷേധ സമരത്തിൽ ഡിഐജി യതീഷ് ചന്ദ്രയുടെ ഇടപെടൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ അന്വേഷണം. കോഴിക്കോട് റൂറൽ എസ്‌പി കെ.ഇ ബൈജുവിനാണ് അന്വേഷണ ചുമതല. മേലുദ്യോഗസ്ഥനെതിരെയുള്ള പരാതി അന്വേഷിക്കുന്നതിന് കീഴുദ്യോഗസ്ഥനെ ചുമതലപെടുത്തിയാൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടക്കുമോ എന്ന് ആശങ്കയുണ്ടെന്ന് പരാതിക്കാരൻ.



  • Nov 12, 2025 10:07 IST

    ബോളിവുഡ് നടൻ ഗോവിന്ദയെ ജുഹുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    ബോളിവുഡ് നടൻ ഗോവിന്ദയെ ജുഹുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി വീട്ടിൽ ബോധരഹിതനായതിനെ തുടർന്നാണ് 61കാരനായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം.



Kerala News News news live top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: