scorecardresearch

Kerala News Highlights: ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala News Highlights: ബാലമുരുകനായി നാലാം ദിനവും തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട് കേന്ദ്രീകരിച്ചും, തൃശൂര്‍ നഗരപ്രദേശത്തും തിരച്ചില്‍ നടക്കുന്നു

Kerala News Highlights: ബാലമുരുകനായി നാലാം ദിനവും തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട് കേന്ദ്രീകരിച്ചും, തൃശൂര്‍ നഗരപ്രദേശത്തും തിരച്ചില്‍ നടക്കുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
balamurugan

ബാലമുരുകന്‍

Kerala News Highlights: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ബന്ദല്‍ഗുഡി എസ്.ഐ നാഗരാജനടകം മൂന്ന് പേര്‍ക്കെതിരെയാണ് നടപടി. പ്രതിയെ കണ്ടെത്താന്‍ ക്യൂ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി തമിഴ്‌നാട് പോലീസ്. തൃശൂര്‍ വിയ്യൂരില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ട്ടിച്ച് രക്ഷപ്പെട്ടത് ബാലമുരുകന്‍ എന്ന നിഗമനത്തിലാണ് കേരള പോലീസ്.

Advertisment

ബാലമുരുകനായി നാലാം ദിനവും തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട് കേന്ദ്രീകരിച്ചും, തൃശൂര്‍ നഗരപ്രദേശത്തും തിരച്ചില്‍ നടക്കുന്നു. തിങ്കളാഴ്ച രാത്രിയാണ് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിക്കുന്നതിനിടെ ബാലമുരുകന്‍ ചാടിപ്പോയത്. തമിഴ്‌നാട് പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് വിയൂര്‍ ജയിലിന്റെ 50 മീറ്റര്‍ മുന്‍പാണ് ബാലമുരുകന്‍ രക്ഷപ്പെട്ടത്. മൂത്രമൊഴിക്കാന്‍ വാഹനം നിര്‍ത്തിയപ്പോള്‍ കടന്നുകളഞ്ഞുവെന്നാണ് മൊഴി. ഭക്ഷണം കഴിക്കാന്‍ നേരം അഴിച്ച കൈവിലങ്ങ് പൂട്ടിയിരുന്നില്ലെന്നും തമിഴ്‌നാട് പോലീസ് പറയുന്നു.

  • Nov 06, 2025 20:05 IST

    ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സെൻസസ്; പ്രീ-ടെസ്റ്റ് അടുത്തയാഴ്ച മുതൽ

    1948 ലെ സെൻസസ് ആക്ട് പ്രകാരം നടത്തുന്ന സെൻസസ് 2027 ൻറെ ഒന്നാം ഘട്ട പ്രീ-ടെസ്റ്റ് നവംബർ 10 മുതൽ നവംബർ 30 വരെ നടത്തും. തീയതികൾ കേന്ദ്ര ​ഗവൺമെൻ്റ് വിജ്ഞാപനം ചെയ്തു. നവംബർ 7 വരെ സെൽഫ് എന്യൂമറേഷനുള്ള അവസരമുണ്ട്. ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഡിജിറ്റൽ സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്.  വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും, ജനസംഖ്യാ കണക്കെടുപ്പും നടക്കും.



  • Nov 06, 2025 19:53 IST

    സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരി അന്തരിച്ചു

    സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരി അന്തരിച്ചു. മാടപ്പീടിക സാറസില്‍ എ.എന്‍. ആമിന (42) ആണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഭര്‍ത്താവ്: എ.കെ.നിഷാദ് (മസ്‌ക്കത്ത്). മക്കള്‍: ഫാത്തിമ നൗറിന്‍. അഹമ്മദ് നിഷാദ്, സാറ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വയലളം ജുമാമസ്ജിദ് ഖബർസ്ഥാനില്‍ നടക്കും.



  • Advertisment
  • Nov 06, 2025 18:12 IST

    ബെറ്റിങ് ആപ്പ് കേസ്; റെയ്‌നയുടെയും ധവാന്റെയും 11.14 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

    ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും 11.14 കോടിയോളം രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിൽ ഇരുവരെയും ചോദ്യം ചെയ്ത മാസങ്ങൾക്കു ശേഷമാണ് നടപടി.



  • Nov 06, 2025 17:47 IST

    മൂന്നു ലക്ഷം വനിതകൾക്ക് തൊഴിലൊരുക്കാൻ നൂതന പദ്ധതികളുമായി കുടുംബശ്രീ

    കുടുംബശ്രീ തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് പുതിയ പദ്ധതികൾക്ക് കുടുംബശ്രീ തുടക്കമിടുന്നു. "സാന്ത്വന മിത്രം', "സ്കിൽ  @കോൾ' , ഷോപ്  @ഡോർ എന്നീ പദ്ധതികളാണ് കുടുംബശ്രീ മുഖേന നടപ്പാക്കുക. കുടുംബശ്രീ തൊഴിൽ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൂന്നു ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്നതാണ് പദ്ധതി നടത്തിപ്പിന്റെ ലക്ഷ്യം. എല്ലാ ജില്ലകളിലും പദ്ധതി ആരംഭിക്കും.



  • Nov 06, 2025 16:32 IST

    സുബിൻ ഗർഗിന്റെ മരണത്തിൽ സഹോദരൻ പ്രതി; അസം മുഖ്യ വിവരാവകാശ കമ്മീഷണർ രാജിവച്ചു

    പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ സഹോദരൻ കുറ്റാരോപിതനായതിനെ തുടർന്ന് അസമിലെ മുഖ്യ വിവരാവകാശ കമ്മീഷണർ രാജിവച്ചു. മുൻ സംസ്ഥാന പൊലീസ് മേധാവികൂടിയായ ഭാസ്‌കർ ജ്യോതി മഹന്തയാണ് രാജിവച്ചത്. സുബിൻ ഗർഗിന്റെ മരണത്തിൽ ഭാസ്‌കർ ജ്യോതിയുടെ ഇളയ സഹോദരനായ ശ്യാംകാനു മഹന്തയെ അസം പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.



  • Nov 06, 2025 16:07 IST

    മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി: മന്ത്രി റിപ്പോര്‍ട്ട് തേടി

    തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.



  • Nov 06, 2025 10:59 IST

    നിർത്തിയിട്ട ലോറിയുടെ പിന്നിലിടിച്ചു; ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു

    നിർത്തിയിട്ടിരിക്കുകയായിരുന്ന ലോറിയുടെ പുറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കൊരട്ടി അറ്റപ്പാടം മനയ്ക്കാകുടി തോമസിൻ്റെ മകൻ ഗോഡ്സൻ(18), അന്നനാട് പുത്തൻകണ്ടത്തിൽ റോയ് മകൻ ഇമ്മാനുവൽ(18)എന്നിവരാണ് മരിച്ചത്.ചാലക്കുടി- മുരിങ്ങൂർ അടിപ്പാതക്ക് മുകളിൽ രാത്രി 8.45 ഓടെയായിരുന്നു അപകടം. സുഹൃത്തിൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ചാലക്കുടിയിൽ സിനിമ കാണാനായി വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. രണ്ട് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

     



news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: