scorecardresearch

Kerala News Highlights: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമം

Kerala News Highlights: ഇരിങ്ങാലക്കുട സ്റ്റേഷനു സമീപത്തുവെച്ചാണ് സംഭവം

Kerala News Highlights: ഇരിങ്ങാലക്കുട സ്റ്റേഷനു സമീപത്തുവെച്ചാണ് സംഭവം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
train new

Kerala News Highlights

Kerala News Highlights: ഇരിങ്ങാലക്കുട സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമിച്ച സംഭവത്തില്‍ അക്രമിക്കെതിരെ പെറ്റിക്കേസ് മാത്രം ചുമത്തി വിട്ടയച്ചു. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയെ പരാതി ലഭിക്കാത്തതിനാലാണ് പോലീസ് വിട്ടയച്ചത്. മദ്യപിച്ച് ശല്യം ചെയ്‌തെന്ന നിലയില്‍ പെറ്റിക്കേസ് മാത്രമാണ് പ്രതിയായ പാലക്കാട് സ്വദേശിക്കെതിരെ ചുമത്തിയത്.

Advertisment

ട്രെയിനില്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ പതിവുള്ള മെമ്മോ നല്‍കിയിട്ടില്ലെന്നും അതിനാലാണ് പെറ്റിക്കേസില്‍ ഒതുങ്ങാന്‍ കാരണമെന്നുമാണ് റെയില്‍വേ പോലീസിന്റെ വിശദീകരണം. 

  • Nov 05, 2025 20:17 IST

    മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്ന് വേടൻ

    സാംസ്കാരിക മന്ത്രി സജി ചെറിയാൻ അപമാനിച്ചതായി കരുതുന്നില്ലെന്ന് റാപ്പർ വേടൻ. കലാകാരൻ എന്ന നിലയിൽ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തയാളാണ് സജി ചെറിയാനെന്നും, മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നും വേടൻ പറഞ്ഞു. വേടന് പോലും അവാർഡ് നൽകിയെന്ന സജി ചെറിയാന്റെ വാക്കുകൾ വിവാദമായിരുന്നു. 



  • Nov 05, 2025 19:22 IST

    എസ്ഐആറിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ കേരളം

    തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിനെതിരെ (എസ്ഐആർ) സുപ്രീം കോടതിയെ സമീപിക്കാൻ കേരളം. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്നു ചേർന്ന സര്‍വകക്ഷി യോഗത്തിലാണ്, കേരളത്തിൽ എസ്ഐആർ നടപ്പാക്കുന്നതിനെ നിയമപരമായി നേരിടാൻ തീരുമാനമായത്.



  • Advertisment
  • Nov 05, 2025 18:24 IST

    മൂന്നാറിൽ മുബൈ സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ ഡ്രൈവർമാർക്കെതിരെ നടപടി

    മൂന്നാറിൽ മുബൈ സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ ഡ്രൈവർമാർക്കെതിരെ നടപടി. മുബൈ സ്വദേശിനിയായ വിനോദ സഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. യുവതിയെ ഭീഷണിപ്പെടുത്തിയ മൂന്നാറിലെ മൂന്ന് ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.



  • Nov 05, 2025 16:41 IST

    ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവം; കുഞ്ഞിന്റെ അമ്മുമ്മയെ പൊലീസ് സംശയിക്കുന്നതായി റിപ്പോർട്ട്

    അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, കുഞ്ഞിന്‍റെ അമ്മൂമ്മയെ  പൊലീസ് സംശയിക്കുന്നതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മൂമ്മ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം.



  • Nov 05, 2025 15:06 IST

    അങ്കണവാടി പെൻഷനും ആനുകൂല്യങ്ങൾക്കും 20 കോടി രൂപ അനുവദിച്ചു

    അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി ബോർഡിനാണ് സഹായം അനുവദിച്ചത്. വിരമിച്ചവരുടെ പെൻഷൻ വിരമിക്കൽ ആനുകൂല്യം, വിരമിച്ചവരുടെ മരണാനുകൂല്യം തുടങ്ങിയവ നൽകുന്നതിനാണ് സഹായം ആവശ്യപ്പെട്ടത്. സാമ്പത്തിക സ്വയം പര്യാപ്തതയില്ലാത്ത ബോർഡ് സർക്കാർ സഹായത്തോടെയാണ് വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. ബോർഡിന് പ്രതിമാസ ക്ഷേമനിധി വിഹിതമായി ലഭിക്കുന്നത് 2.15 കോടി രൂപയാണ്. പെൻഷൻ വിതരണത്തിനു മാത്രം മാസം 4.26 കോടി രൂപ വേണം. കഴിഞ്ഞ നാലരവർഷത്തിൽ 76 കോടി രൂപയാണ് സർക്കാർ സഹായമായി ബോർഡിന് അനുവദിച്ചത്.



  • Nov 05, 2025 13:11 IST

    മൂന്നാറിൽ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; ജോലിയിൽ വീഴ്ച വരുത്തിയ 2 പൊലീസുകാർക്ക് സസ്‌പെൻഷൻ

    ഇടുക്കി മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ മുംബൈ സ്വദേശിയായ ജാൻവി എന്ന യുവതിക്ക് ടാക്സി ഡ്രൈവർമാരിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന പരാതിയിൽ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. മൂന്നാർ പൊലീസ് സ്റ്റേഷനിലെ ASI സാജു പൗലോസ്, ഗ്രേഡ് എസ് ഐ ജോർജ് കുര്യൻ എന്നിവർക്കെതിരെയാണ് നടപടി. ഒക്ടോബർ 31 നായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നാറിൽ നിന്ന് യൂബർ ടാക്സി ബുക്ക് ചെയ്ത ജാൻവിയ്ക്ക് നേരെ ഒരു കൂട്ടം ടാക്സി ഡ്രൈവർമാർ ഭീഷണിയുമായി എത്തുകയായിരുന്നു. ഈ സമയം പൊലീസിന്റെ സഹായം തേടുകയും 2 പൊലീസുകാർ തനിക്കൊപ്പം നിൽക്കാതെ ടാക്സി ഡ്രൈവർ യൂണിയനിനൊപ്പം നിൽക്കുകയുമായിരുന്നു ഇക്കാര്യം ജാൻവി തന്റെ വീഡിയോയിലും വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വിനോദസഞ്ചാരിയായ യുവതിയ്‌ക്കൊപ്പം നിൽക്കാതെ ജോലിയിൽ കൃത്യവിലോപം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി.



  • Nov 05, 2025 13:10 IST

    കുണ്ടറയില്‍ സിപിഐ വിട്ട മുന്നൂറോളം പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

    കുണ്ടറയില്‍ സിപിഐവിട്ട മുന്നൂറോളം പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. സിപിഐ മുന്‍ മണ്ഡലം കമ്മിറ്റി അംഗങ്ങളും ലോക്കല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെ മുന്നൂറോളം പേരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. സിപിഐ വിട്ടവരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ജെ മേഴ്‌സിക്കുട്ടിയമ്മ സ്വീകരിച്ചു



  • Nov 05, 2025 13:09 IST

    ഹരിതകർമ സേനാംഗങ്ങൾക്കെതിരെ ജാതീയപരാമർശമെന്ന് പരാതി; കാലടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്

    ഹരിത കര്‍മ സേനാംഗങ്ങള്‍ക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ കാലടി പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കേസ്. ഷൈജന്‍ തോട്ടപ്പള്ളിക്കെതിരെയാണ് എസ് സി, എസ്ടി ആക്ട് പ്രകാരം കേസെടുത്തത്. പഞ്ചായത്തിന്റെ വികസന രേഖകൾ വീടുകള്‍ തോറും എത്തിക്കണമെന്ന പ്രസിഡന്റിന്റെ ആവശ്യത്തെ ഹരിത കര്‍മ സേനാംഗങ്ങള്‍ എതിര്‍ത്തതോടെയാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത് എന്ന് പരാതിയില്‍ പറയുന്നു. ഹരിത കര്‍മ സേനാംഗങ്ങളുടെ യോഗത്തിലായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമർശം.



  • Nov 05, 2025 13:09 IST

    കണ്ണൂരിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മ അറസ്റ്റിൽ

    കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന് മുബഷീറ മൊഴി നല്‍കിയിരുന്നു. കുളിപ്പിക്കുന്നതിനായി കിണറിന്റെ ഭാഗത്ത് കൊണ്ടുപോയപ്പോള്‍ കുഞ്ഞ് വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീണു എന്നായിരുന്നു അമ്മ ആദ്യം നാട്ടുകാരോടും പിന്നീട് പൊലീസിനോടും പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലായിരുന്നു കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ മൊഴി നല്‍കിയത്.



  • Nov 05, 2025 13:08 IST

    ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

    ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് 2018 മുതലുള്ള ഇടപാടുകളും അന്വേഷിക്കണമെന്ന് ഹൈക്കോടതി. ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൂശിയതിനെപ്പറ്റിയും അന്വേഷിക്കണം. വിജയ് മല്യ വാതിലില്‍ പൊതിഞ്ഞ 24 കാരറ്റ് തനി തങ്കം ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിയെടുത്തോയെന്ന് അന്വേഷിക്കണം. അവിടെയും പോറ്റിയെ മുന്‍നിര്‍ത്തി വന്‍ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. ആ വാതിലിന് എന്തു പറ്റിയെന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

     



  • Nov 05, 2025 10:59 IST

    പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല: വി ശിവന്‍കുട്ടി

    സര്‍വശിക്ഷ അഭിയാന്‍ ഫണ്ട് കേരളത്തിന് അര്‍ഹതപ്പെട്ടതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട കേന്ദ്രഫണ്ടില്‍ ആദ്യവിഹിതം ലഭിച്ചതായി ശിവന്‍കുട്ടി പറഞ്ഞു. അനുമതി നല്‍കിയ 109 കോടിയില്‍ 92.41 കോടി രൂപയാണ് അനുവദിച്ചത്. പതിനേഴ് കോടി ഇനിയും ലഭിക്കാനുണ്ട്. അത് ഈയാഴ്ച ലഭിച്ചേക്കും. പത്താം തീയതി കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ കാണുമെന്നും ശിവന്‍കുട്ടി പറഞ്ഞു.



news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: