scorecardresearch

Kerala News Highlights: പാലായിൽ ഹൈവേ പൊലീസിന്റെ വാഹനം അപകടത്തിൽപ്പെട്ടു; എസ്ഐ അടക്കം മൂന്നുപേർക്ക് പരിക്ക്

Kerala News Today Live Updates, Breaking News: റോഡിനു സമീപത്തെ ചെറിയ കലുങ്കിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു

Kerala News Today Live Updates, Breaking News: റോഡിനു സമീപത്തെ ചെറിയ കലുങ്കിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Police Vehicle Accident

Kerala News Today Live Updates

Kerala News Today Live Updates, Breaking News: കോട്ടയം പാലായിൽ ഹൈവേ പൊലീസിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു. എസ്ഐ ഉൾപ്പെടെ വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. പാലാ-തൊടുപുഴ റോഡിലായിരുന്നു അപകടമുണ്ടായത്. റോഡിനു സമീപത്തെ ചെറിയ കലുങ്കിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. എസ്.ഐ നൗഷാദ്, സിവിൽ പൊലീസുകാരായ സെബിൻ, എബിൻ എന്നിവർക്കാണ് പരിക്കേറ്റത്.

Advertisment
  • Nov 04, 2025 12:07 IST

    കുട്ടികൾക്ക് പരിഗണന നൽകി, ഒരു പരാതിയും ഉയർന്നി: മന്ത്രി സജി ചെറിയാൻ

    ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ബാലതാരങ്ങളെ അവഗണിച്ചെന്ന് വിമർശനം ഉയർന്നതിനു പിന്നാലെ  മന്ത്രി സജി ചെറിയാൻ. കുട്ടികൾക്ക് പരിഗണന നൽകിയെന്നും ഒരു പരാതിയും ഉയർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കലാമൂല്യമുള്ള സിനിമകളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



  • Nov 04, 2025 11:26 IST

    സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികളുടെ സിനിമകളെ അവഗണിച്ചെന്ന് ബാലതാരം ദേവനന്ദ

    സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികളുടെ സിനിമകളെ അവഗണിച്ചെന്ന് ബാലതാരം ദേവനന്ദ. ദേവനന്ദയുടെ മാതാപിതാക്കൾ നിയന്ത്രിക്കുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ജൂറിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. നിങ്ങൾ കുട്ടികൾക്കു നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുതെന്ന് പോസ്റ്റിൽ പറയുന്നു. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും ഇനി വരുന്ന ഒരു തലമുറക്കു നേരെയാണ് ജൂറി കണ്ണടച്ചതെന്നും ദേവനന്ദ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.



  • Advertisment
  • Nov 04, 2025 10:19 IST

    നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ആറര കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

    ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്ക് കടത്തുന്നതിനിടെ ആറര കോടിയുടെ ആറര കിലോയോളം വരുന്ന ഹൈബ്രിഡ് കഞ്ചാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടി. വയനാട് സ്വദേശി അബ്ദുൽ സമദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സമീപകാലത്ത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തുന്ന വൻ ലഹരി വേട്ടയാണിത്.



Kerala News News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: