/indian-express-malayalam/media/media_files/2025/07/11/earthquake-2025-07-11-21-16-58.jpg)
ഫയൽ ഫൊട്ടോ
Kerala News Live Updates Today: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഭൂചലനം അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 1.36 ഓടെയായിരുന്നു ഭൂകമ്പം ഉണ്ടായത്. അപകടങ്ങളോ നശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. കിഷ്ത്വാറിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
- Jul 21, 2025 14:09 IST
കുളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു
കുളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. കണ്ണൂർ കുന്നാവ് ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് ഓട്ടോ ഡ്രൈവർ മുങ്ങിമരിച്ചത്. പന്നേൻപാറ മരക്കുളം സ്വദേശി സുധാകരൻ ആണ് (73) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയെത്തിയായിരുന്നു സുധാകരനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്.
- Jul 21, 2025 13:21 IST
തകരാറുകൾ പരിഹരിച്ചു; ബ്രിട്ടീഷ് യുദ്ധവിമാനം നാളെ മടങ്ങും; പരീക്ഷണ പറക്കൽ
സാങ്കേതിക തകരാറുകളെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം നാളെ മടങ്ങും. യുദ്ധവിമാനത്തിന്റെ സാങ്കേതിക തകരാറുകൾ പരിഹരിച്ചെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. വിമാനത്തിൽ പരീക്ഷണ പറക്കലിൽ ഇന്നു നടക്കും.
- Jul 21, 2025 12:43 IST
മുംബൈ ട്രെയിൻ സ്ഫോടനക്കേസ്: 12 പ്രതികളെയും കുറ്റവിമുക്തരാക്കി
2006 ലെ മുംബൈ ലോക്കൽ ട്രെയിൻ സ്ഫോടനക്കേസിൽ പ്രതികളായ അഞ്ചുപേർക്ക് വധശിക്ഷ വിധിച്ച പ്രത്യേക കോടതി വിധി റദ്ദാക്കി ബോംബെ ഹൈക്കോടതി. ശിക്ഷ സ്ഥിരീകരിക്കണമെന്ന മഹാരാഷ്ട്ര സർക്കാരിന്റെ ആവശ്യം നിരസിച്ചാണ് ഹൈക്കോടതി വിധി. ജീവപര്യന്തം തടവു ശിക്ഷയ്ക്കും വിധിക്കപ്പെട്ടവർ ഉൾപ്പെടെ കേസിലെ 12 പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി.
- Jul 21, 2025 10:58 IST
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട പരാതിയിൽ പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് എ.എ. മുഹമ്മദ് ഹാഷിമിന്റെ മൊഴിയാണ് ശേഖരിക്കുക. പട്ടിക്കാട് റെയിഞ്ച് ഓഫീസർക്ക് മുന്നിൽ ഹാജരായാണ് ഹാഷിം മൊഴി നൽകുക
- Jul 21, 2025 09:53 IST
ടച്ചിങ്സ് ചോദിച്ചിട്ട് കൊടുത്തില്ല; തൃശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു
ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ എന്ന 54കാരനാണ് കൊല്ലപ്പെട്ടത്. പ്രതിയായ അളകപ്പ നഗർ സ്വദേശി സിജോ ജോണെ(40) പൊലീസ് അറസ്റ്റു ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.