/indian-express-malayalam/media/media_files/2025/12/31/ganesh-kumar-2025-12-31-12-41-44.jpg)
ചിത്രം: ഫേസ്ബുക്ക്
Kerala News Highlights: റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായി സെമിനാറുകൾ സംഘടിപ്പിച്ചാൽ മതിയാകില്ലെന്നും ഉദ്യോഗസ്ഥർക്കും ഡ്രൈവർമാർക്കും പ്രായോഗിക പരിശീലനം നൽകുന്നതാണ് പ്രധാനമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരlത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
റോഡപകടങ്ങൾ കുറച്ച് കൊണ്ടുവരികയും ഇത്തരം അപകടങ്ങളിൽ മരണങ്ങൾ ഒഴിവാക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ എത്തിക്കുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് തീവ്ര പരിശീലന പരിപാടികൾ സംഘടിപ്പിക്കേണ്ടതുണ്ട്. ഇത്തരത്തിൽ പരിശീലനം ലഭിക്കുന്നവരെ മാസ്റ്റർ ട്രെയിനർമാരായി നിയമിച്ചു കൊണ്ട് മറ്റ് ഉദ്യോഗസ്ഥർക്കും പരിശീലനം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പോലീസിനും ഇത്തരത്തിൽ ട്രെയിനിങ് ലഭ്യമാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
- Jan 22, 2026 18:17 IST
കുടുംബം തകർക്കാനും മക്കളെ വേർപിരിക്കാനും ഉമ്മൻചാണ്ടി ബോധപൂർവ്വം ശ്രമിച്ചു: ഗണേഷ് കുമാർ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. തന്റെ കുടുംബം തകർക്കാനും മക്കളെ തന്നിൽ നിന്ന് വേർപിരിക്കാനും ഉമ്മൻചാണ്ടി ബോധപൂർവ്വം ശ്രമിച്ചുവെന്നും കുടുംബ തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് തന്നെ ചതിക്കുകയായിരുന്നുവെന്നും ഗണേഷ് കുമാർ ആരോപിച്ചു.
- Jan 22, 2026 17:41 IST
ജാർഖണ്ഡിൽ വൻ മാവോയിസ്റ്റ് വേട്ട; തലയ്ക്ക് 1 കോടി പ്രഖ്യാപിച്ച നേതാവ് അടക്കം 15 പേരെ വധിച്ചു
ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ പ്രമുഖ മാവോയിസ്റ്റ് നേതാവും സി.പി.ഐ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗവുമായ അനൽ ദാ എന്ന പതി റാം മാജി അടക്കം ഒമ്പതോളം പേർ കൊല്ലപ്പെട്ടു. സർക്കാർ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നയാളാണ് കൊല്ലപ്പെട്ട അനൽ ദാ. വ്യാഴാഴ്ച പുലർച്ചെ സരണ്ട വനമേഖലയിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്.
- Jan 22, 2026 16:58 IST
ബംഗ്ലാദേശ് ലോകകപ്പിനില്ല; പകരം സ്കോർട്ട്ലാൻഡ്
ട്വന്റി 20 ലോകകപ്പിൽ നിന്ന് പിന്മാറി ബംഗ്ലാദേശ്. വിഷയത്തിൽ നിലപാട് അറിയിക്കാൻ ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഒരു ദിവസം സമയം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം.
- Jan 22, 2026 16:10 IST
ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 ജവാന്മാർക്ക് ദാരുണാന്ത്യം; ഏഴു പേർക്ക് പരിക്ക്
ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് സൈനികർ വീരമൃത്യു. വ്യാഴാഴ്ച ഉച്ചയോടെ സൈനികർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനം നിയന്ത്രണം വിട്ട് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഭദർവ-ചമ്പ അന്തർസംസ്ഥാന പാതയിൽ ഭദർവ ടൗണിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ഖാനി ടോപ്പിന് സമീപമാണ് അപകടമുണ്ടായത്.
- Jan 22, 2026 15:17 IST
ട്വന്റി ട്വന്റി എൻഡിഎയിലേക്ക്
സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എൻഡിഎയിൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് കൂടിക്കാഴ്ച നടത്തി.
- Jan 22, 2026 12:53 IST
തന്ത്രി എസ്.ഐ.ടി. കസ്റ്റഡിയിൽ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ എസ്.ഐ.ടി. കസ്റ്റഡിയിൽ വിട്ട. ചോദ്യം ചെയ്യല്ലിനായി ഒരുജിവസത്തെ കസ്റ്റഡിയിലാണ് വിട്ടുനൽകിയത്.
- Jan 22, 2026 12:52 IST
സിപിഎം ജില്ലാ കമ്മറ്റിയംഗം ലീഗിൽ
സിപിഎം ജില്ലാ കമ്മറ്റിയംഗം മുസ്ലീം ലീഗിൽ ചേർന്നു. സിപിഎം കൊല്ലം ജില്ലാ കമ്മറ്റിയംഗം സുജ ചന്ദ്രബാബുവാണ് മുസ്ലീം ലീഗിൽ ചേർന്നത്. അഞ്ചൽ ഗ്രാമപഞ്ചായത്തിൻറ മുൻ പ്രഡിഡൻറും മുൻ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സനുമായിരുന്നു. സിപിഎമ്മിൻറ വർഗീയ നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് സുജ ചന്ദ്രബാബു പ്രതികരിച്ചു
- Jan 22, 2026 12:41 IST
ഒന്നരവയസുകാരനെ എറിഞ്ഞുകൊന്ന കേസ്; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി
കണ്ണൂർ തയ്യിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി. ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഒന്നരവയസുകാരൻ വിയാനെ അമ്മ ശരണ്യ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ആൺസുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടിരുന്നു. 2020 ഫെബ്രുവരി 17നാണ് നാടിനെ നടുക്കിയ ക്രൂരത നടന്നത്. കുഞ്ഞിനെ ഭർത്താവ് തട്ടിക്കൊണ്ടുപോയെന്നും കൊലപ്പെടുത്തിയെന്നും വരുത്തി തീർക്കാനും ശരണ്യ ശ്രമിച്ചിരുന്നു, വിചാരണയ്ക്കിടെ കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ വച്ച് ആത്മഹത്യയ്ക്കും ശരണ്യ ശ്രമിച്ചിരുന്നു.
- Jan 22, 2026 11:15 IST
ടെലിഗ്രാം വഴി കുട്ടികളുടെ നഗ്നവീഡിയോ വില്‍പന; മലപ്പുറം സ്വദേശി അറസ്റ്റില്‍
കുട്ടികളുടേത് ഉള്‍പ്പെടെയുള്ള അശ്ലീല വീഡിയോകള്‍ ടെലഗ്രാം വഴി വില്‍പ്പന നടത്തിയ യുവാവിനെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സഫ വാനാ(20)ണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലൂടെയും ഇത്തരം അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച് സാമ്പത്തിക ലാഭം നേടുകയായിരുന്നു പ്രതി.
- Jan 22, 2026 11:14 IST
ശബരിമല സ്വര്‍ണക്കൊള്ള; കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി, എ പത്മകുമാറിന്‍റെ സ്വത്ത് കണ്ടുകെട്ടും
ശബരിമലയില്‍ സ്വര്‍ണക്കൊള്ള കേസിൽ കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി നടപടി തുടങ്ങി. എൻ വാസു, മുരാരി ബാബു എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നടപടി തുടങ്ങി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായി എ പത്മകുമാറിൻ്റെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടും. കവർച്ച ചെയ്യപ്പെട്ട സ്വർണത്തിൻ്റെ മൂല്യത്തിന് തത്തുല്യമായ തുകയ്ക്ക് ആനുപാതികമായാവും സ്വത്തുക്കൾ കണ്ടുകെട്ടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us