/indian-express-malayalam/media/media_files/2024/11/27/bs99CZQa2y8CiVS0oyF9.jpg)
ഫയൽ ഫൊട്ടോ
വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശത്തിലായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം. ഒരു വര്‍ഗീയ പരാമര്‍ശവും സിപിഎമ്മിന്‍റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഎമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
- Jan 20, 2026 17:43 IST
ശബരിമല നട അടച്ചു; തീര്‍ഥാടന കാലത്തിന് സമാപനം
ശബരിമല ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നട അടച്ചു. പന്തളം രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിന് ശേഷം രാവിലെ 6.45 നാണ് നട അടച്ചത്. രാവിലെ അഞ്ചിന് നട തുറന്നു. കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം നടത്തി. തുടർന്ന് തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു.
പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് വന പാതയിലൂടെ തിരുവാഭരണ പേടകുമായി മടങ്ങിയത്. ജനുവരി 23 ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും. മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ച് താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് നൽകി.
- Jan 20, 2026 13:15 IST
ഒഡീഷയിൽ വൻ ബാങ്ക് കവർച്ച; 5 കോടിയുടെ സ്വർണം കൊള്ളയടിച്ചു
ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ തോക്കുധാരികളായ കവർച്ചാ സംഘം ബാങ്ക് കൊള്ളയടിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ബാർബിൽ ശാഖയിലാണ് പട്ടാപ്പകൽ സിനിമ സ്റ്റൈലിൽ കവർച്ച നടന്നത്. അഞ്ചു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും അഞ്ചു ലക്ഷം രൂപയും കൊള്ളസംഘം അപഹരിച്ചതായാണ് വിവരം.
- Jan 20, 2026 13:02 IST
യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ബസിലെ മുഴുവൻ ദൃശ്യങ്ങളും പരിശോധിക്കാൻ പൊലീസ്
ബസിലെ ലൈംഗിക ആരോപണം ഉന്നയിച്ച സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. ദീപക് ബസില്‍ കയറിയതു മുതലുള്ള മുഴുവൻ ദൃശ്യങ്ങളും പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ് എന്നാണ് റിപ്പോർട്ട്.
- Jan 20, 2026 11:41 IST
കണക്ട് ടു വര്‍ക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ
സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ. കേരളത്തിലെ യുവതീയുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
- Jan 20, 2026 11:19 IST
സ്വർണക്കൊള്ള; റെയ്ഡിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു ഇ.ഡി
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു ഇ.ഡി. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിലാണ് ഇ.ഡിയുടെ റെയ്ഡ്. ശബരിമലയിലേക്ക് എത്തുന്ന സംഭാവന കൈകാര്യം ചെയ്യുന്നതിലും ക്രമക്കേടുണ്ടെന്നാണ് ഇ.ഡി പറയുന്നു. ദേവസ്വം ബോർഡിന്റെ ധനവിനിയോഗത്തിലടക്കം ക്രമക്കേടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആഴത്തിലുള്ള അന്വേഷണമുണ്ടാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us