/indian-express-malayalam/media/media_files/2026/01/03/antony-raju-2026-01-03-15-15-43.jpg)
Kerala News Highlights: തൊണ്ടിമുതല്‍ കേസിലെ ശിക്ഷാവിധിക്കെതിരെ അപ്പീല്‍ നല്‍കി മുന്‍ മന്ത്രി ആന്റണി രാജു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. ഹർജി നാളെ പരിഗണിക്കും. മൂന്നു വർഷത്തെ തടവുശിക്ഷ റദ്ദാക്കാനുള്ള അപ്പീൽ ആണ് സമർപ്പിച്ചത്.
- Jan 16, 2026 19:26 IST
മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്റർക്കെതിരെ കേസ്
മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്റർക്കെതിരെ കേസ്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. വീട്ടിൽ പള്ളി ഉണ്ടാക്കി ആളുകളെ മതപരിവർത്തനം നടത്തിയെന്നാണ് ആരോപണം. ബജ്രംഗ്ദൾ പ്രവർത്തകരുടെ പരാതിയിൽ തിരുവനന്തപുരം സ്വദേശി ആൽബിനെതിരെയാണ് കേസെടുത്തത്. നിലവിൽ കാൺപൂരിലെ ജയിലിലാണ് ആല്‍ബിൻ.
- Jan 16, 2026 17:35 IST
എൽഡിഎഫിൽ ഉറച്ച് കോരള കോൺഗ്രസ് എം
എൽഡിഎഫ് വിടില്ലെന്ന് ആവർത്തിച്ച് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. ചവിട്ടി പുറത്താക്കിയ യുഡിഎഫിലേക്ക് തിരിച്ചുപോകില്ലെന്നും കേരള കോണ്‍ഗ്രസിന്‍റെ യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും ജോസ് കെ. മാണി വ്യക്തമാക്കി. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Jan 16, 2026 16:06 IST
തൻ്റെ ഭരണകാലത്ത് സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ല: പി.എസ് പ്രശാന്ത്
ശബരിമല സ്വർണക്കൊള്ള കേസിൽ തൻ്റെ നേതൃത്വത്തിലുള്ള ബോർഡിനെയും ഉദ്യോഗസ്ഥരെയും കുടുക്കാൻ ബോധപൂർവ്വമായി നീക്കം നടത്തുന്നതായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. തൻ്റെ ഭരണകാലത്ത് സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
- Jan 16, 2026 12:22 IST
കഞ്ചാവ് ഉണക്കാനിട്ട് വിശ്രമിച്ചു, കോഴിക്കോട് ബീച്ചില്‍ കിടന്നുറങ്ങിയ യുവാവ് പിടിയില്‍
ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍. കോഴിക്കോട് ബീച്ചിലാണ് സംഭവം. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.രാവിലെ ബിച്ചില്‍ പ്രഭാത നടത്തത്തിനും മറ്റും എത്തിയവരാണ് സംഭവം കണ്ടത്ത്. ബീച്ചില്‍ പായ വിരിച്ച് പുതച്ച് ഉറങ്ങിയിരുന്ന യുവാവിന് സമീപത്ത് പേപ്പറില്‍ ഉണക്കാന്‍ നിരത്തിയിട്ട നിലയില്‍ ആയിരുന്നു കഞ്ചാവുണ്ടായിരുന്നത്.
- Jan 16, 2026 11:57 IST
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് മുന്നണി മാറ്റ സാധ്യത മങ്ങി
കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി ഇന്ന് ചേരും. കേരള കോണ്‍ഗ്രസ് എം മുന്നണി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെ ഇന്നത്തെ യോഗത്തിന് വലിയ പ്രാധാന്യമാണുള്ളത്. ജോസ് കെ മാണിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് രാവിലെ 11ന് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം നടക്കുന്നത്.
- Jan 16, 2026 11:44 IST
ടോള്‍ പിരിവ്; പന്തീരാങ്കാവില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്
പന്തീരാങ്കാവ് ടോൾ പ്ലാസ ഉപരോധം തുടര്‍ന്ന് കോൺഗ്രസ്. സർവീസ് റോഡ് ഉൾപ്പെടെ അനുബന്ധ സംവിധാനങ്ങൾ ഒരുക്കാതെ ടോൾ പിരിവ് ആരംഭിച്ചതിനെതിരെയാണ് കോൺഗ്രസ് ടോൾ പ്ലാസ ഉപരോധിച്ചത്. പ്രതിഷേധക്കാര്‍ ടോൾ പ്ലാസയിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതോടെ ടോള്‍പ്ലാസയിലെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു.
പന്തീരാങ്കാവ് ടോൾ പ്ലാസയിലെ പ്രശ്‌നം സംബന്ധിച്ച് എത്രയും പെട്ടെന്ന് കോഴിക്കോട് ജില്ലാ കലക്‌ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പ് ഡിസിസി പ്രസിഡൻ്റ് അഡ്വ.കെ.പ്രവീൺകുമാർ അറിയിച്ചു. പ്രശ്‌നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ഇനിയും ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ഡിസിസി പ്രസിഡൻ്റ് വ്യക്തമാക്കി.
- Jan 16, 2026 11:43 IST
മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ അച്ഛനും സഹോദനും ചേര്‍ന്ന് തലയ്ക്കടിച്ചു കൊന്നു
ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കില്‍ മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. മാലീത്തറ ഉന്നതിയില്‍ രാമകൃഷ്ണന്റെ മകന്‍ സന്തോഷ്( 35) ആണ് കിടപ്പുമുറിയില്‍ മരിച്ചത്. തലയ്ക്ക് അടിയേറ്റാണ് മരണം. പിതാവിനേയും സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ട്.
- Jan 16, 2026 09:41 IST
സിപിഎം കേന്ദ്രകമ്മിറ്റി ഇന്നുമുതല്‍
സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. കേരളം ഉള്‍പ്പെടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പൊതു രാഷ്ട്രീയ സ്ഥിതി യോഗം വിലയിരുത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തും. തെരഞ്ഞെടുപ്പ് സഖ്യനീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
- Jan 16, 2026 09:41 IST
വടക്കഞ്ചേരിയില്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്നു
വടക്കഞ്ചേരിയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് കുടുംബനാഥന്‍ മരിച്ചു. മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിലെ രാജാമണി (47) ആണ് മരിച്ചത്. അയല്‍വാസിയായ രാഹുലാണ് രാജാമണിയെ കൊലപ്പെടുത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us