scorecardresearch

Kerala News Highlights: ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരെ ദ്വാരപാലക ശിൽപ്പ കേസിലും അറസ്റ്റ് ചെയ്യും

Kerala News Today Live Updates, Breaking News Malayalam: കട്ടിളപാളി കേസില്‍ അറസ്റ്റിലായ തന്ത്രിയെ ജയിലിലെത്തിയാവും എസ്ഐടി സംഘം അറസ്റ്റ് രേഖപ്പെടുത്തുക

Kerala News Today Live Updates, Breaking News Malayalam: കട്ടിളപാളി കേസില്‍ അറസ്റ്റിലായ തന്ത്രിയെ ജയിലിലെത്തിയാവും എസ്ഐടി സംഘം അറസ്റ്റ് രേഖപ്പെടുത്തുക

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tantri Rajeevaru

ഫയൽ ഫൊട്ടോ

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദ്വാരപാലക കേസിലും അറസ്റ്റ് ചെയ്യും. കട്ടിളപാളി കേസില്‍ അറസ്റ്റിലായ തന്ത്രിയെ ജയിലിലെത്തിയാവും എസ്ഐടി സംഘം അറസ്റ്റ് രേഖപ്പെടുത്തുക. കോടതിയിൽ നാളെ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്. അതിനിടെ സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. രണ്ട് ദിവസത്തിനകം നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് എസ്ഐടി നീക്കം.

Advertisment
  • Jan 15, 2026 13:23 IST

    ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ; ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്

    ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്. ദൈവനാമത്തിൽ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. സത്യപ്രതിജ്ഞ കോടതിയുടെ അന്തിമ വിധിക്ക് വിധേയായിരിക്കും. സിപിഎം കൗൺസിലർ എസ് പി ദീപക്കിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി



  • Jan 15, 2026 12:28 IST

    ശബരിമലയിലെ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ കേസെടുത്ത് വിജിലൻസ്

    ശബരിമലയിലെ ആട്ടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. എസ്പി മഹേഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിനുള്ള ചുമതല. പ്രാഥമിക പരിശോധനയിൽ 3,624,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു.



  • Jan 15, 2026 11:36 IST

    'ജനനായകന്' വീണ്ടും തിരിച്ചടി; ഹൈക്കോടതി തീരുമാനിക്കട്ടേയെന്ന് സുപ്രീം കോടതി

    തമിഴ് സൂപ്പർ താരം വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ നിർമാതാക്കളുടെ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സുപ്രീം കോടതി നിർമാതാക്കൾക്ക് നിർദേശം നൽകി.



  • Jan 15, 2026 11:01 IST

    കോൺഗ്രസ് വിടുന്ന തരത്തിലുള്ള പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

    കോൺ​ഗ്രസ് വിടുന്ന തരത്തിലുള്ള സാമൂഹിക മാധ്യമ പ്രചാരണങ്ങൾ നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ. കോൺഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. 



  • Jan 15, 2026 10:42 IST

    5 മണിക്കൂർ അടച്ചിട്ട ശേഷം വ്യോമാതിർത്തി വീണ്ടും തുറന്നു ഇറാൻ

    അമേരിക്കയുടെ സൈനിക നടപടിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ഏകദേശം അഞ്ചു മണിക്കൂർ അടച്ചിട്ടതിന് ശേഷം ഇറാൻ വ്യോമാതിർത്തി വീണ്ടും തുറന്നു. വ്യാഴാഴ്ച പുലർച്ചെ മുതലായിരുന്നു ഇറാനിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാനങ്ങൾ ഒഴികെയുള്ള എല്ലാ വിമാനങ്ങൾക്കും രാജ്യം വ്യോമാതിർത്തി അടച്ചത്.



Kerala News news live top news national news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: