/indian-express-malayalam/media/media_files/6klzslEr0SDcmGx8uqyM.jpg)
ഫയൽ ഫൊട്ടോ
Kerala News Today Live Updates, Breaking News malayalam: ശബരിമല സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടവർ ആരാണെങ്കിലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല. നിയമത്തിന്റെ മുന്നിൽ എല്ലാവരും സമന്മാരാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് തങ്ങൾക്കു ലഭിച്ച വിവരമെന്നും അവരുൾപ്പെടയുള്ള ആളുകൾ നിയമത്തിനു മുന്നിൽ വന്നേ മതിയാകൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
- Jan 10, 2026 13:26 IST
എസ്ഡിഎഫ് സി ഉച്ചകോടി- അഭിമാനനേട്ടവുമായി മില്‍മ
ഇന്ത്യന്‍ ഡയറി അസോസിയേഷന്റെ മികച്ച ക്ഷീര പ്രൊഫഷണലിനുള്ള പുരസ്ക്കാരം മില്‍മ ഫെഡറേഷന്‍ (കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍) ചെയര്‍മാന്‍ കെ എസ് മണിക്ക് ലഭിച്ചു. രാജ്യത്തെ ക്ഷീരവികസന മേഖലയിലും വ്യവസായത്തിലും നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് പുരസ്ക്കാരം. - Jan 10, 2026 13:26 IST
കണ്ഠരര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് തന്ത്രിയെ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്ത്രി നിലവിൽ നിരീക്ഷണത്തിലാണ്.
- Jan 10, 2026 11:46 IST
ജമാഅത്തെ ഇസ്ലാമി വിവാദത്തിൽ പ്രതികരണവുമായി എ.കെ ബാലൻ
ജമാഅത്തെ ഇസ്ലാമി വിവാദത്തിൽ പ്രതികരണവുമായി എ.കെ ബാലൻ. ജമാഅത്തെയുടെ വക്കീൽ നോട്ടീസ് കിട്ടിയെന്നും മാപ്പ് പറയാൻ മനസില്ലെന്നുമാണ് എ കെ ബാലന്റെ പ്രതികരണം. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ബാലൻ കൂട്ടിച്ചേര്‍ത്തു.
- Jan 10, 2026 11:00 IST
സ്വർണക്കൊള്ള തന്ത്രിയുടെ അറസ്റ്റിൽ ഒതുക്കാൻ നോക്കണ്ടെന്ന് കെ. മുരളീധരൻ
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിൽ ഒതുക്കാൻ നോക്കണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ദേവസ്വം ബോർഡ് ഭരണകർത്താക്കൾ വിചാരിച്ചാൽ മാത്രം ഇത്രയും സ്വർണം കടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നും കേസിൽ തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us