scorecardresearch

Kerala News Highlights: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കം; എല്‍ഡിഎഫ് യോഗം

Kerala News Highlights: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നതിനാല്‍ ഇന്നത്തെ യോഗത്തില്‍ വിശദമായ ചര്‍ച്ച നടക്കും

Kerala News Highlights: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നതിനാല്‍ ഇന്നത്തെ യോഗത്തില്‍ വിശദമായ ചര്‍ച്ച നടക്കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
CPIM

Kerala News Highlights

Kerala News Highlights: തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയുടെ കാര്യകാരണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ഇന്ന് എല്‍ഡിഎഫ് യോഗം ചേരും. മുന്നണിയിലെ എല്ലാ ഘടകക്ഷികളുടെയും വിലയിരുത്തലുകള്‍ യോഗത്തില്‍ അവതരിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നതിനാല്‍ ഇന്നത്തെ യോഗത്തില്‍ വിശദമായ ചര്‍ച്ച നടക്കും.

Advertisment
  • Jan 09, 2026 22:16 IST

    സ്വർണക്കൊള്ള കേസിൽ കണ്ഠരര് രാജീവര് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ്

    തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജിയാണ് തന്ത്രിയെ റിമാന്‍ഡു ചെയ്തത്. വെള്ളിയാഴ്ച രാത്രിയോടെയാണ് തന്ത്രിയെ കോടതിയിൽ ഹാജരാക്കിയത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.



  • Jan 09, 2026 18:40 IST

    'മോദി വിളിച്ചില്ലെന്ന വാദം തെറ്റ്'; അമേരിക്കൻ വാണിജ്യ സെക്രട്ടറിക്കു മറുപടിയുമായി ഇന്ത്യ

    വാണിജ്യ കരാർ ഉറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിളിച്ചില്ലെന്ന യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക്കിന്റെ പ്രസ്താവന തള്ളി ഇന്ത്യ. ഇരുനേതാക്കളും കഴിഞ്ഞ വർഷം എട്ടുതവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ലുട്ട്‌നിക്കിന്റെ പരാമർശം കൃത്യമല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.



  • Jan 09, 2026 18:26 IST

    തന്ത്രി കണ്ഠഠരര് രാജീവരുടെ വൈദ്യപരിശോധന പൂര്‍ത്തിയായി

    ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠഠരര് രാജീവരുടെ വൈദ്യപരിശോധന പൂര്‍ത്തിയായി.വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോള്‍ അറസ്റ്റിൽ തന്ത്രി രാജീവര് മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് തന്ത്രി കണ്ഠരര് രാജീവരുടെ പ്രതികരണം.



  • Jan 09, 2026 17:27 IST

    ഇന്ത്യയില്‍ ആദ്യമായി പിഎന്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ

    ഇന്ത്യയില്‍ ആദ്യമായി അപൂര്‍വ രോഗമായ പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് (പിഎന്‍) രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി കേരളം. സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കിയ 'കെയര്‍' അപൂര്‍വരോഗ ചികിത്സാ പദ്ധതിയുടെ ഭാഗമായി പിഎന്‍ രോഗികള്‍ക്കായി സമഗ്ര ചികിത്സയും മരുന്ന് സഹായവും ആരംഭിച്ചു. പിഎന്‍ പോലുള്ള അപൂര്‍വ രോഗങ്ങള്‍ക്കുള്ള ചികിത്സ ലക്ഷങ്ങള്‍ ചെലവാകുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍പിആര്‍ഡി പദ്ധതിയില്‍ ഉള്‍പ്പെടാത്ത രോഗികള്‍ക്ക് പരിചരണം ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം കെയര്‍ പദ്ധതിയിലൂടെയാണ് കേരളം ഇത് മറികടന്നത്.



  • Jan 09, 2026 12:51 IST

    ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനാപകടം; ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

    കർണാടകയിലെ കൊപ്പളയിൽ വാഹനാപകടത്തിൽ നാല് മരണം. ശബരിമല തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് പേരാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ആയിരുന്നു അപകടം



  • Jan 09, 2026 11:30 IST

    മാറാട് വിഷയം വീണ്ടും ചർച്ച ചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ലെന്ന് മന്ത്രി ശിവൻകുട്ടി

    ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയത നാടിനാപത്താണെന്ന് മന്ത്രി ശിവൻകുട്ടി. മാറാട് വിഷയം വീണ്ടും ചർച്ച ചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ല. വർഗീയ കലാപങ്ങളുടെ പേരിൽ താൽക്കാലിക രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. അതൊന്നും വോട്ടായി മാറ്റാമെന്ന് കരുതുകയും വേണ്ടെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി.



  • Jan 09, 2026 11:29 IST

    ബാലന്‍റെ പരാമർശം നിരുത്തരവാദപരം,സാങ്കല്പിക ചോദ്യത്തിന് സാങ്കല്പിക ഉത്തരം നൽകി; വിമർശിച്ച് എം വി ഗോവിന്ദൻ

    വിവാദ പരാമർശത്തിൽ മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എ കെ ബാലനെ തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എ കെ ബാലന്റെ പരാമർശം നിരുത്തരവാദപരമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കവെയായിരുന്നു എം വി ഗോവിന്ദൻ ബാലനെ തള്ളിയത്.



  • Jan 09, 2026 11:28 IST

    നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

    കുന്നംകുളം കാണിയാമ്പലില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് കാവിലക്കാട് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ചിറ്റഞ്ഞൂര്‍ കാവിലക്കാട് കൂളിയാട്ടില്‍ പ്രകാശന്‍ മകന്‍ പ്രണവ് (25), കാവിലക്കാട് മമ്പറമ്പില്‍ ജിഷ്ണു (27) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് അപകടം.



news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: