scorecardresearch

Kerala News Highlights: വടക്കാഞ്ചേരി കോഴ ആരോപണം; തുടരന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്

Kerala News Highlights: തൃശ്ശൂര്‍ വിജിലന്‍സ് യൂണിറ്റ് ആണ് കേസെടുത്ത് തുടരന്വേഷണത്തിന് അനുമതി തേടിയത്

Kerala News Highlights: തൃശ്ശൂര്‍ വിജിലന്‍സ് യൂണിറ്റ് ആണ് കേസെടുത്ത് തുടരന്വേഷണത്തിന് അനുമതി തേടിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vigilance

Kerala News Highlights

Kerala News Highlights:വടക്കാഞ്ചേരി കോഴ ആരോപണക്കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്. വിജിലന്‍സ് ഡയറക്ടറാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പ്രാഥമിക പരിശോധനയില്‍ തുടരന്വേഷണം വേണമെന്നാണ് ആവശ്യം. തൃശ്ശൂര്‍ വിജിലന്‍സ് യൂണിറ്റ് ആണ് കേസെടുത്ത് തുടരന്വേഷണത്തിന് അനുമതി തേടിയത്.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ സിപിഐഎം വാഗ്ദാനം ചെയ്തതായി വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്ന് വിജയിച്ച ഇ യു ജാഫറിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മുന്‍ എംഎല്‍എ അനില്‍ അക്കരയാണ് വിജിലന്‍സിനെ സമീപിച്ചത്.

Advertisment
  • Jan 08, 2026 20:34 IST

    “ഓപ്പറേഷൻ ക്രൂക്ക്ഷാങ്ക്സ്” - കാറ്ററിംഗ് സ്ഥാപനങ്ങളിൽ വ്യാപക പരിശോധന

    'ഓപ്പറേഷൻ ക്രൂക്ക്ഷാങ്ക്സ്'എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് ആന്റ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി കാറ്ററിംഗ് സർവീസ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ80.14കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും4.42കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തി. പരിശോധനയുടെ ഭാഗമായി1.25കോടി  രൂപ നികുതി/പിഴ  ഇനത്തിൽ  ഈടാക്കി.  സംസ്ഥാനത്തെ വിവിധ കാറ്ററിംഗ് സ്ഥാപനങ്ങളിലും,അവയുടെ ബ്രാഞ്ചുകളിലും,ഉടമസ്ഥരുടെ വസതികളിലും ഉൾപ്പെടെ ആകെ62സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്.



  • Jan 08, 2026 20:33 IST

    വയനാടിനായി ആകെ പിരിച്ചുകിട്ടിയത് 1.05 കോടി രൂപ, തുക കെപിസിസിക്ക് കൈമാറാൻ തീരുമാനിച്ച് യൂത്ത് കോൺ​ഗ്രസ്

    വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ക്കായി സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച ഒരു കോടി അഞ്ച് ലക്ഷം രൂപ കെപിസിസി ഭവന നിര്‍മാണ ഫണ്ടിലേക്ക് കൈമാറുമെന്ന് യൂത്ത് കോൺ​ഗ്രസ് അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.



  • Jan 08, 2026 18:01 IST

    മാറാട് ഓർമ്മിപ്പിക്കുകയാണ് ചെയ്തത്; ഏതു വർഗീയതയും നാടിന് ആപത്തെന്ന് മുഖ്യമന്ത്രി

    എ.കെ ബാലന്റെ പ്രസ്താവനയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാറാട് കലാപം ഓർമ്മിപ്പിക്കുകയാണ് എ.കെ ബാലൻ ചെയ്തതെന്നും ഏതു വർഗീയതയും നാടിന് ആപത്താണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



  • Jan 08, 2026 16:17 IST

    ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുമരണം

    ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുമരണം. റാന്നി മന്ദിരാംപടിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. തമിഴ്‌നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിവാനും കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറിൽ ഉണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്.



  • Jan 08, 2026 15:38 IST

    ‘എന്റെ കേരളം' പോർട്ടൽ മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു

    കേരള സർക്കാർ പബ്ലിക്‌ റിലേഷൻസ്‌ വകുപ്പിന്റെ കീഴിലുള്ള ഡിജിറ്റൽ സംവിധാനമായ ‘എന്റെ കേരളം' പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്‌തു. വിവധ സർക്കാർ സംവിധാനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള അവസരം പൊതുജനങ്ങൾ ലഭ്യമാക്കുകയാണ്‌ പോർട്ടലിന്റെ പ്രധാന ലക്ഷ്യം. ക്വിസ്സുകൾ, പോളുകൾ, മത്സരങ്ങൾ, ചർച്ചകൾ, പ്രതിജ്ഞകൾ എന്നിവയിലൂടെ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരാൻ ജനങ്ങൾക്ക്‌ സാധിക്കും. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാനുള്ള സംവിധാനം വഴി സർക്കാർ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാകും. വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പോർട്ടലിൽ ലഭ്യമാക്കും. സർക്കാരിന്റെ പ്രധാന നേട്ടങ്ങൾ, ലഭിച്ച പുരസ്കാരങ്ങൾ, വിവിധ മേഖലകളിൽ കേരളം രാജ്യത്ത് ഒന്നാമതെത്തിയതിന്റെ വിവരങ്ങൾ എന്നിവയും ഉൾപെടുത്തിയിട്ടുണ്ട്‌.



  • Jan 08, 2026 15:21 IST

    ആലപ്പുഴ തീരത്ത് കപ്പല്‍ മുങ്ങിയ സംഭവം; മെഡിറ്ററേനിയൻ കമ്പനി ബാങ്ക് ഗ്യാരണ്ടി കെട്ടിവച്ചു

    ആലപ്പുഴ തോട്ടപ്പള്ളി തീരത്ത് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ മെഡിറ്ററേനിയൻ കമ്പനി ബാങ്ക് ഗ്യാരണ്ടി കെട്ടിവച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം 1277.62 കോടിയുടെ ബാങ്ക് ഗാരണ്ടിയാണ് കപ്പല്‍ കമ്പനി ഹൈക്കോടതിയിൽ കെട്ടിവച്ചത്. തുടർന്ന് വിഴിഞ്ഞത്ത് തടഞ്ഞിട്ട കപ്പൽ വിട്ടുകൊടുത്തു.



  • Jan 08, 2026 12:42 IST

    കാസർകോട്, ഇടുക്കി ജില്ലാ കോടതികളിൽ ബോംബ് ഭീഷണി

    ഇടുക്കി, കാസർകോട്ജില്ലാ കോടതികളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ മെയിൽ സന്ദേശം. ഇന്ന് പുലർച്ചെ 3.22 നാണു സന്ദേശം എത്തിയത്. "നിങ്ങളുടെ കോടതി സമുച്ചയത്തിൽ 3 ആർഡിഎക്‌സ് അടങ്ങിയ ഒരു മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1:15ന് മുൻപ് ജഡ്‌ജിമാരെ ഒഴിപ്പിക്കുക'' എന്നായിരുന്നു കാസർകോട് ലഭിച്ച സന്ദേശം. വിദ്യാനഗറിലുള്ള കോടതിയിലും ഇടുക്കിയിലും ബോംബ്-ഡോഗ് സ്‌ക്വാർഡ് പരിശോധന നടത്തുകയാണ്.

    സംസ്ഥാനത്തുടനീളം വ്യാജ ബോംബ് ഭീഷണിയിൽ പൊലീസ് അന്വേഷണം കടുപ്പിച്ച സാഹചര്യത്തിലാണ് വീണ്ടും കോടതിയിൽ ബോംബ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. നിലവിൽ രണ്ട് കോടതി സമുച്ചയങ്ങളിലും വ്യാപക തെരച്ചിൽ നടത്തി വരികയാണ്.



  • Jan 08, 2026 11:24 IST

    മകരവിളക്ക്: പമ്പയിലേക്ക് 900 ബസുകൾ സജ്ജം

    മകരവിളക്കിനോടനുബന്ധിച്ച് ശബരിമല തീർഥാടകർക്കായി വിപുലമായ യാത്രാസൗകര്യങ്ങൾ ഒരുക്കി ഗതാഗത വകുപ്പ്. പമ്പയിലേക്ക് സർവീസ് നടത്തുന്നതിനായി നിലവിൽ 900 ബസുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ആവശ്യമായി വന്നാൽ 100 ബസുകൾ കൂടി അധികമായി അനുവദിക്കുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. പമ്പയിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



  • Jan 08, 2026 11:18 IST

    മന്ത്രവാദം തടയാൻ പ്രത്യേക സെൽ രൂപീകരിക്കണം: ഹൈക്കോടതി

    മന്ത്രവാദവും ആഭിചാര പ്രവർത്തനങ്ങളും തടയാൻ പ്രത്യേക സെൽ രൂപീകരിക്കുന്നത് സർക്കാർ പരിഗണനയിൽ എടുക്കണമെന്ന് ഹൈക്കോടതി. കേരള യുക്തിവാദി സംഘം സമർപ്പിച്ച പൊതുതാത്പര്യ ഹർജി ജനുവരി 6ന് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദ്ദേശം.



  • Jan 08, 2026 11:18 IST

    ശബരിമല സ്വർണക്കൊള്ള; ഡി മണിക്ക് ക്ലീൻ ചിറ്റ്, പങ്കില്ലെന്ന് അന്വേഷണ സംഘം

    ശബരിമല സ്വർണക്കൊള്ളയിൽ തമിഴ്നാട് വ്യവസായി ഡി മണിക്ക് ക്ലീൻ ചിറ്റ്. ഇയാൾക്ക് കൊള്ളയുമായി ബന്ധമില്ലെന്ന് അന്വേഷണ സംഘം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി പരാമർശിച്ച പ്രധാന പേരായിരുന്നു ഡി മണിയുടേത്. 

    ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നതായിരുന്നു ഡി മണിക്ക് നേരെയുണ്ടായ ആരോപണം. ദിണ്ടിഗലിലെ ഇയാളുടെ ഓഫീസിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. പിന്നാലെ ചോദ്യം ചെയ്യലിനായി ഇയാളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു.



news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: