scorecardresearch

Kerala News Highlights: രാഹുലിന് ആശ്വാസം; വീണ്ടും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Kerala News Highlights: ജസ്റ്റിസ് എ.ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്

Kerala News Highlights: ജസ്റ്റിസ് എ.ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rahul Mamkootathil 05

Kerala News Highlights

Kerala News Highlights:ബലാത്സംഗക്കേസില്‍ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറ അറസ്റ്റ് വീണ്ടും തടഞ്ഞ് ഹൈക്കോടതി. ജനുവരി 21 വരെ രാഹുലിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി പോലീസിന് നിർദേശം നൽകി. കേസിൽ കക്ഷിചേരാനുള്ള അതിജീവിതയുടെ അപേക്ഷ ഹൈക്കോടതി സ്വീകരിച്ചു. 

Advertisment

രാഹുലിന് ഇന്ന് നിർണായകം

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷയും സിംഗിള്‍ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് എ.ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് അപേക്ഷയും പരിഗണിക്കുക.

  • Jan 07, 2026 19:38 IST

    ഇടുക്കിയിൽ കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്കേറ്റു

    ഇടുക്കിയിൽ കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്. മാങ്കുളത്താണ് സംഭവം. താളുകണ്ടംകുടി സ്വദേശി സതീശന്‍ പി.കെയ്ക്കാണ് ആനയുടെ ചവിട്ടേറ്റ് പരിക്കുപറ്റിയത്. കാപ്പി വിളവെടുക്കുന്നതിനിടെ കാട്ടാനക്കൂട്ടത്തെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയില്‍ സതീശന്‍ വീഴുകയായിരുന്നു. വീണുകിടന്ന സതീശന്റെ കാലില്‍ കാട്ടാന ചവിട്ടി. പ്രദേശവാസികൾ ചേർന്നാണ് സതീശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 



  • Jan 07, 2026 18:59 IST

    കർണാടകയിൽ ബിജെപി പ്രവർത്തകയ്ക്ക് നേരെ പോലീസ് അതിക്രമമെന്ന് പരാതി; വസ്ത്രം വലിച്ചുകീറി മർദിച്ചതായി ആരോപണം

    കർണാടകയിലെ ഹുബ്ബള്ളിയിൽ അറസ്റ്റിനിടെ പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദിക്കുകയും വസ്ത്രമുരിഞ്ഞ് അപമാനിക്കുകയും ചെയ്തതായി ബിജെപി പ്രവർത്തക സുജാത ഹാൻഡി ആരോപിച്ചു. തിങ്കളാഴ്ചയാണ് സുജാതയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, പൊലീസ് ഈ ആരോപണങ്ങൾ നിഷേധിച്ചു.



  • Jan 07, 2026 18:32 IST

    വിവാദ പ്രസ്താവന പിൻവലിച്ച് ക്ഷമാപണം നടത്തണം; എ.കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി

    വിവാദ പരാമര്‍ശത്തില്‍ സിപിഎം നേതാവ് എ.കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.  യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തര വകുപ്പ് ഭരിക്കുക ജമാഅത്തെ ഇസ്ലാമിക്കായിരിക്കുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമായിരുന്നു എ.കെ ബാലൻ പ്രസ്താവന നടത്തിയത്.



  • Jan 07, 2026 17:53 IST

    ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു; നടപ്പ് സാമ്പത്തിക വർഷം 7.4 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു

    2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം. മുൻ സാമ്പത്തിക വർഷത്തെ 6.5 ശതമാനം വളർച്ചയേക്കാൾ ഗണ്യമായ വർദ്ധനവാണിത്. ബുധനാഴ്ച പുറത്തുവിട്ട ആദ്യ അഡ്വാൻഡ് എസ്റ്റിമേറ്റിലാണ് വിവരങ്ങളുള്ളത്.



  • Jan 07, 2026 16:11 IST

    പാസ്പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

    പാസ്പോർട്ട് വെരിഫിക്കേഷനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡു ചെയ്തു. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കൊച്ചി ഡിസിപിയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.



  • Jan 07, 2026 16:00 IST

    കുഷ്ഠ രോഗ ലക്ഷണങ്ങള്‍ പരിശോധിക്കണം, പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാനാകും: മന്ത്രി വീണാ ജോര്‍ജ്

    കൃത്യമായ ചികിത്സയിലൂടെ കുഷ്ഠ രോഗം പൂര്‍ണമായും ഭേദമാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു വര്‍ഷത്തെ ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കാവുന്നതാണ്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ആരംഭത്തിലേ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗ പകര്‍ച്ച ഒഴിവാക്കുന്നതിനും സാധിക്കുന്നതാണ്. 2024-25 കാലയളവില്‍ 368 ആളുകളില്‍ പുതിയതായി കുഷ്ഠരോഗം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 521 രോഗികള്‍ ചികിത്സയിലുണ്ട്. സമൂഹത്തില്‍ ആരിലെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരംഭത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. അശ്വമേധം 7.0 കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശനം സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.



  • Jan 07, 2026 14:07 IST

    കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി, ഒപിയിൽ പൊലീസ് പരിശോധന

     കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇമെയിലായിട്ടാണ് സന്ദേശമെത്തിയത്. ഓപിയിൽ പൊലീസ് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. മെഡിക്കൽ കോളേജ് പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിന്‍റെ ഉള്ളടക്കം. മൂന്ന് ആര്‍ഡിഎക്സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ്  സന്ദേശത്തിലുള്ളത്. ഉച്ചയ്ക്ക് 1.35 ന് മുൻപ് ആളുകളെ ഒഴിപ്പിക്കണമെന്നും മെയിലിലുണ്ട്. 



  • Jan 07, 2026 14:06 IST

    ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ വാഹനാപകടത്തില്‍ മരിച്ചു

    ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ (58) വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനു സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.



  • Jan 07, 2026 12:28 IST

    പാലക്കാട് വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

    പാലക്കാട് മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. AEO യുടെ റിപ്പോർട്ടിന്മേലാണ് വകുപ്പിൻ്റെ നടപടി. സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്നും AEO വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശിപാർശ നൽകി. വിഷയത്തിൽ മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് സ്‌കൂളിലെ പ്രധാനാധ്യാപിക,ക്ലാസ് ടീച്ചർ എന്നിവർക്കും വിദ്യാഭ്യാസവകുപ്പ് നോട്ടീസ് അയച്ചു.



  • Jan 07, 2026 12:27 IST

    തൃശൂരില്‍ അമ്മയും കുഞ്ഞും വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

    അടാട്ട് അമ്പലംകാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയ്ജിത്ത്(5) എന്നിവരാണ് മരിച്ചത്.



  • Jan 07, 2026 11:04 IST

    വി കെ പ്രശാന്ത് ഓഫീസ് മാറുന്നു; വിവാദം ഒഴിവാക്കാനെന്ന് വിശദീകരണം

    ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുമായുള്ള ഓഫീസ് തര്‍ക്കത്തെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എയും സിപിഎം നേതാവുമായ വി കെ പ്രശാന്ത് ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയുന്നു. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തില്‍ നിന്ന് ഓഫീസ് മാറ്റാനാണ് വി കെ പ്രശാന്ത് തീരുമാനിച്ചത്. പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് മാര്‍ച്ച് വരെ കാലാവധിയുള്ളപ്പോഴാണ് ഓഫീസ് മാറാന്‍ പ്രശാന്ത് തീരുമാനിച്ചത്. തര്‍ക്കം അവസാനിക്കട്ടെയെന്നാണ് പ്രശാന്ത് പ്രതികരിച്ചത്.



  • Jan 07, 2026 11:04 IST

    എകെ ബാലന്‍റേത് സംഘപരിവാര്‍ തന്ത്രം, സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ: വിഡി സതീശന്‍

    യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരം കൈകാര്യം ചെയ്യുക ജമാ അത്ത് ഇസ്സാമിയായിരിക്കുമെന്ന സിപിഎം നേതാവ് എകെ ബാലന്റെ പ്രസ്താവന ഇന്ത്യയിലെ സംഘപരിവാര്‍ നടത്തുന്ന തീവ്രലൈനിന് സമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.



news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: