/indian-express-malayalam/media/media_files/2025/12/23/gold-price-2025-12-23-10-34-34.jpg)
Source: Freepik
Kerala News Today Live Updates malayalam: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725 രൂപയും ഒരു പവന് 1,01,800 രൂപയുമാണ് ഇന്നത്തെ വില. പവന് 1,01,360 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 2200 രൂപയാണ് പവന് വർധിച്ചത്. 480 രൂപയാണ് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്നു കൂടിയത്. ഇതോടെ 24 കാരറ്റ് സ്വർണം പവന് 1,11,056 രൂപയും ഗ്രാമിന് 13,882 രൂപയുമായി. 83,296 രൂപയാണ് ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വില.
- Jan 06, 2026 13:35 IST
പുനർജനി പദ്ധതി; വിജിലന്‍സ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിദേശയാത്ര ചെലവ് വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്നാണ് വിജിലൻസ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. പദ്ധതിയ്ക്കായി ഫൗണ്ടേഷന്‍ പുതിയ ബാങ്ക് അക്കൗണ്ട് തുറന്നുവെന്നും പണം സ്വരൂപിച്ച ട്രസ്റ്റും മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ എംഒയു ഒപ്പ് വെക്കാത്തത് സംശയാസ്പദമെന്നും വിജിലന്‍സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
- Jan 06, 2026 12:00 IST
യുഡിഎഫ് വെറും 'പി.ആർ മുന്നണി'യായി മാറി; സ്വന്തം ഏജൻസിക്ക് പോലും യാഥാർത്ഥ്യം ബോധ്യപ്പെട്ടെന്ന് മന്ത്രി
യുഡിഎഫ് വെറും 'പി.ആർ മുന്നണി'യായി മാറിയെന്നും, സ്വന്തം ഏജൻസിക്ക് പോലും യാഥാർത്ഥ്യം ബോധ്യപ്പെട്ടുവെന്നും മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ കോൺഗ്രസ് നേതൃത്വം യാഥാർത്ഥ്യങ്ങളിൽ നിന്ന് എത്രത്തോളം അകലെയാണ് എന്നതിന്റെ തെളിവാണ് കെപിസിസി ക്യാമ്പിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ. യുഡിഎഫ് എന്നത് ഒരു രാഷ്ട്രീയ മുന്നണി എന്നതിൽ നിന്നും മാറി വെറുമൊരു 'പി.ആർ മുന്നണി' ആയി അധഃപതിച്ചിരിക്കുകയാണ്. കോടികൾ മുടക്കി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞർക്ക് പോലും കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. എന്നാൽ, അത് അംഗീകരിക്കാൻ മടിയുള്ള കോൺഗ്രസ് നേതാക്കൾ സ്വന്തം പിഴവുകൾ മറച്ചുവെക്കാൻ ഏജൻസിയുടെ റിപ്പോർട്ട് തിരുത്തിക്കുകയാണ്. ഇത് തികച്ചും പരിഹാസ്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. - Jan 06, 2026 11:49 IST
പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ഇന്ന് മുതല്‍ കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം
കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയിൽ സാങ്കേതിക വിപ്ലവത്തിന്
പുതിയൊരു അധ്യായം കുറിച്ചു കൊണ്ട് പത്താം ക്ലാസ്സിലെ മുഴുവൻ
വിദ്യാർത്ഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ
എഡ്യൂക്കേഷൻ (കൈറ്റ് ) സംഘടിപ്പിക്കുന്ന റോബോട്ടിക്സ് പരിശീലനം ഇന്ന് മുതൽ. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ നാലര ലക്ഷത്തോളം വരുന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനായി ജനുവരി
15-നകം എല്ലാ സ്കൂളുകളിലും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഈ
റോബോട്ടിക് ശില്പശാ ലകൾ പൂർത്തിയാ ക്കും . പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ
പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക്
തയ്യാറെടുക്കാനുമാണ് ഇതിലൂടെ ഒരുങ്ങുന്നത്. - Jan 06, 2026 11:07 IST
രണ്ട് കൊലപാതക കേസുകളിലെ പ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിൽ
രണ്ട് കൊലപാതക കേസുകളിലെ പ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടിയിലായി. മുറിഞ്ഞപാലം സ്വദേശി ഷിജുവാണ് പിടിയിലായത്. കൊലപാതക കേസില്‍ ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു
- Jan 06, 2026 10:51 IST
മറ്റത്തൂരിൽ ബിജെപിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
മറ്റത്തൂരിൽ ബിജെപിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് സ്ഥാനം രാജിവെച്ചു. കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറിയുടെ മുന്നിലാണ് നൂർജഹാൻ നവാസ് രാജി സമർപ്പിച്ചത്. നൂർജഹാൻ നവാസ് കൈപ്പത്തി ചിഹ്നത്തിലായിരുന്നു മത്സരിച്ചിരുന്നത്.
- Jan 06, 2026 10:20 IST
മുൻ എംപിയും കേന്ദ്ര റെയിൽവേ സഹമന്ത്രിയുമായ സുരേഷ് കൽമാഡി അന്തരിച്ചു
പൂനെ മുൻ എംപിയും കേന്ദ്ര റെയിൽവേ സഹമന്ത്രിയുമായ സുരേഷ് കൽമാഡി അന്തരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. കുറച്ചുകാലമായി കൽമാഡി രോഗബാധിതനായിരുന്നു. 1980ലാണ് ആദ്യമായി കോൺഗ്രസ് (എസ്) എംപിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് 1986-ലും 1992ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us