scorecardresearch

Kerala News Highlights: കെ-ടെറ്റ്: പുനഃപരിശോധന ഹര്‍ജി നല്‍കി കേരളം

കെ ടെറ്റ് നിബര്‍ന്ധമാക്കി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്

കെ ടെറ്റ് നിബര്‍ന്ധമാക്കി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Supreme Court, SC,

Kerala News Highlights

Kerala News Highlights: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി കേരളം. കെ ടെറ്റ് നിബര്‍ന്ധമാക്കി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.

Advertisment

സംസ്ഥാന സര്‍ക്കാരിന്റേത് ഉള്‍പ്പെടെ ആറ് പുനഃപരിശോധന ഹര്‍ജികളാണ് വിഷയത്തില്‍ സുപ്രീം കോടതിയിലുള്ളത്. പൊതുവിദ്യാലയങ്ങളില്‍ അഞ്ചുവര്‍ഷത്തിലേറെ സര്‍വീസുള്ള അധ്യാപകരെല്ലാം യോഗ്യതാപരീക്ഷയായ കെ ടെറ്റ് വിജയിക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി.

  • Jan 04, 2026 19:30 IST

    വെനസ്വേലയ്ക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

    വെനസ്വേലയ്ക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും യുഎസ് സൈന്യം പിടികൂടിയതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. വെനസ്വേലയുടെ പ്രസിഡന്‍റിനെ ആ രാജ്യത്ത് കടന്ന് ആക്രമിച്ച് ബന്ധിയാക്കിയത് എന്ത് നീതിയാണെന്ന് പിണറായി ചോദിച്ചു.



  • Jan 04, 2026 17:47 IST

    പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്

    പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്. വി.ഡി സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്ന വിജിലൻസ് റിപ്പോര്‍ട്ട് പുറത്തുവന്നു. അഴിമതി നിരോധനവകുപ്പ് പ്രകാരം വി.ഡി സതീശനെതിരെ കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.



  • Jan 04, 2026 14:47 IST

    വെനസ്വേലൻ ജനതയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന; യുഎസ് ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

    വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും യുഎസ് സൈന്യം പിടികൂടി ഒരു ദിവസത്തിനു പിന്നാലെ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. വെനസ്വേലൻ ജനതയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് മുൻഗണന നൽകുന്നതെന്നും, ചർച്ചയിലൂടെ സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ആഹ്വാനം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.



  • Jan 04, 2026 13:47 IST

    വിഡിക്കെതിരായ നീക്കത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ

    പുന‌‌‍‌‍ർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത സാഹചര്യത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. സിബിഐ അന്വേഷണം നീക്കത്തെ തള്ളിയും പരിഹസിച്ചുമാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. ഓലപ്പാമ്പെന്ന് കെപിസിസി പ്രസിഡന്റും ചെപ്പടിവിദ്യ എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചു. എന്തൊക്കെ അഭ്യാസം കാണിച്ചാലും യുഡിഎഫ് വരുമെന്ന് ഇതിനൊക്കെ പുല്ലു വിലയാണെെന്നും കെ മുരളീധരൻ പ്രതികരിച്ചു. വയനാട്ടിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള നേതൃ സമ്മേളനം നടക്കുമ്പോഴാണ് സർക്കാരിന്റെ നീക്കം എന്നത് ശ്രദ്ധേയമായി.



  • Jan 04, 2026 13:43 IST

    എളമരം കരീം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി

    സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി എളമരം കരീമിനെ തെര‍ഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. അഖിലേന്ത്യ പ്രസിഡന്റായി സുദീപ് ദത്തയെയും ട്രഷററായി എം സായ്ബാബുവിനെയും തെരഞ്ഞെടുത്തു.



  • Jan 04, 2026 13:43 IST

    സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ചു; മലമ്പുഴയില്‍ അധ്യാപകന്‍ പിടിയില്‍

    പാലക്കാട് മലമ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍. യു പി സ്‌കൂള്‍ അധ്യാപകനായ അനിലാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത്. നവംബര്‍ 29 നാണ് സംഭവം നടന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്‍ പിടിയിലായത്.



  • Jan 04, 2026 12:20 IST

    ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്ന് ബിജെപി വിലയിരുത്തൽ

    ക്രിസ്ത്യൻ ഔട്ട് റീച്ച്' പാളിയെന്ന് ബിജെപി വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ആകർഷിക്കാനായില്ല. ഹിന്ദു വോട്ടുകൾ നഷ്ടമായെന്നും ബിജെപി വിലയിരുത്തുന്നു. ബിജെപി ക്രിസ്ത്യൻ സ്ഥാനാർഥികളിൽ ജയിച്ചത് 1.3 ശതമാനം മാത്രമാണ്.



  • Jan 04, 2026 12:17 IST

    പുനർജനി പദ്ധതി: തനിക്കെതിരെയുള്ള നീക്കത്തിൽ പ്രതികരിച്ച് വി ഡി സതീശൻ

    പുന‌‌‍‌‍ർജനി പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത സാഹചര്യത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്തു വന്നാലും രാഷ്ട്രീയമായി നേരിടും. ഒരു വ‌ർഷം മുൻപത്തെ ശുപാ‌ർശയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇപ്പോൾ പുറത്തു വന്നത് തെരഞ്ഞെടുപ്പായതിനാലാണെന്നും പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഈ കേസ് നേരത്തെ ഒരു വട്ടം അന്വേഷിച്ചതാണ്. ഇത് നിലനിൽക്കുന്നതല്ലെന്ന് അന്ന് വിജിലൻസ് തന്നെയാണ് റിപ്പോ‌‍‌ർട്ട് സമർപ്പിച്ചതെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നും വി ഡി സതീശന്റെ പ്രതികരണം



  • Jan 04, 2026 11:34 IST

    മുഖ്യമന്ത്രി വർഗീയതയെ താലോലിക്കുന്നു : രമേശ് ചെന്നിത്തല

    തെരഞ്ഞെടുപ്പിൽ തോറ്റതോടെ ഇനി വർഗീയത നിലപാട് ആണ് നല്ലത് എന്ന അവസ്ഥയിലാണ് സർക്കാരെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയാണ്. ഓരോ തെരഞ്ഞെടുപ്പിലും ഓരോ തരത്തിലുള്ള വർഗീയതയെ മുഖ്യമന്ത്രി താലോലിക്കുകയാണ്. രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.



  • Jan 04, 2026 11:32 IST

    റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലെ തീപിടിത്തം; ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

    തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ലോട്ടിലുണ്ടായ വൻ തീപിടിത്തത്തിൽ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച. മതിയായ ഫയർ സുരക്ഷ ഒരുക്കാൻ കരാർ കമ്പനിക്കായില്ലെന്നും ഫയർഫോഴ്സിനെ വിളിച്ചറിയിച്ചതും നേരം വൈകിയാണെന്നും വിലയിരുത്തൽ. റെയിൽവേ സ്റ്റേഷൻ പാർക്കിങ് ലോട്ടിലെ തീപിടുത്തതിൽ 500 ഓളം വാഹനങ്ങൾ കത്തി നശിച്ചതായാണ് അനൗദ്യോഗിക കണക്കുകൾ. അഡംബര ബൈക്കുകളടക്കം 600 ഓളം വാഹനങ്ങളാണ് പാ‍ർക്കിംഗ് ലോട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല.



  • Jan 04, 2026 11:01 IST

    മൂവാറ്റുപുഴ കടാതി പള്ളിയിൽ ആചാരവെടിക്കിടെ അപകടം; ഒരാൾക്ക് ദാരുണാന്ത്യം

    മൂവാറ്റുപുഴ കടാതിയിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ആചാരവെടിക്കിടെ അപകടം. കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. കടാതി സ്വദേശിയായ രവിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹായിയായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.



  • Jan 04, 2026 10:58 IST

    തൊണ്ടിമുതൽ തിരിമറിക്കേസ്: അയോഗ്യനായ ആന്റണി രാജു എംഎൽഎ അപ്പീലിന്

    വിദേശ പൗരനെ കേസിൽ നിന്ന് രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ 3 വർഷത്തെ തടവ് ശിക്ഷ വിധിച്ച കേസിൽ ആന്റണി രാജു എംഎൽഎയും കൂട്ടുപ്രതി കെ എസ് ജോസും ഉടൻ അപ്പീൽ നൽകും. വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ്, അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ചുകൊണ്ടാണ് ഇരുപ്രതികൾക്കും ജാമ്യം നൽകിയത്. അപ്പീൽ നടപടികൾ കോടതിയെ അറിയിക്കുകയും വേണം. ശിഷ ലഭിച്ചതോടെ എംഎൽഎ സ്ഥാനത്ത് തുടരാൻ ആന്റണി രാജുവിന് കഴിയില്ല. വിധി പകർപ്പ് ലഭിച്ച ശേഷം ഇതുസംബന്ധിച്ച് നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും.



news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: