/indian-express-malayalam/media/media_files/2025/12/21/v-sivankutty-2025-12-21-16-15-44.jpg)
Kerala News Today Live Updates
Kerala news Highlights: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നിര്‍ബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സര്‍ക്കാര്‍ ഇതിനെതിരെ റിവ്യൂ ഹര്‍ജി നൽകുമെന്നും സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും മന്ത്രി പറഞ്ഞു.
- Jan 03, 2026 14:01 IST
വെനസ്വേലയിലെ വിമാനത്താവളങ്ങളിൽ അമേരിക്കയുടെ ആക്രമണം; റിപ്പോർട്ട്
വെനസ്വേലയിലെ വിമാനത്താവളങ്ങൾക്ക് നേരെ അമേരിക്കയുടെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. വെനസ്വേലയിലെ നാല് വിമാനത്താവളങ്ങൾ അമേരിക്ക ആക്രമിച്ചതായാണ് റിപ്പോർട്ട്.
- Jan 03, 2026 12:57 IST
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതെരെ വീണ്ടും പരാതി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതെരെ വീണ്ടും പരാതി. ലൈംഗിക പീഡനക്കേസിലെ അതിജീവതയുടെ മുൻപങ്കാളിയാണ് രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.
- Jan 03, 2026 11:59 IST
മുസ്തഫിസൂർ റഹ്‌മാനെ ഒഴിവാക്കാൻ കെകെആറിനോട് ബിസിസിഐ
ഐപിഎൽ 2026 സീസണിലേക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) സ്വന്തമാക്കിയ ബംഗ്ലാദേശ് പേസർ മുസ്തഫിസൂർ റഹ്‌മാനെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ നിർദ്ദേശിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ അസ്വാരസ്യങ്ങളെത്തുടർന്നാണ് നടപടി.
- Jan 03, 2026 11:12 IST
തൊണ്ടി മുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജു പ്രതി
തൊണ്ടി മുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജു പ്രതിയെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. 19 വർഷത്തിനുശേഷമാണ് കേസിൽ വിധി വരുന്നത്. 1990 ൽ ഓസ്ടേലിയൻ പൗരൻ പ്രതിയായ ലഹരി കടത്ത് കേസിൽ തൊണ്ടിമുതലിൽ കൃത്രിമം നടത്തി പ്രതിക്കെതിരായ കേസ് അട്ടിമറിച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us