scorecardresearch

ശബരിമല യുവതീപ്രവേശനം; പഴയ വാശിയിലും ഉശിരിലും കേസ് നടത്തുമെന്ന് ജി. സുകുമാരന്‍ നായര്‍

Kerala News Today Live Updates, Breaking News Malayalam: വിഷയത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയില്ലെന്നും അതിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു

Kerala News Today Live Updates, Breaking News Malayalam: വിഷയത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയില്ലെന്നും അതിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
G Sukumaran Nair

Kerala News Today Live Updates

Kerala News Today Live Updates: ശബരിമല യുവതീപ്രവേശനത്തിൽ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ, യുവതീ പ്രവേശനത്തിന് അനുകൂലമായിട്ടാണ് സംസ്ഥാന സർക്കാർ നേരത്തെ നിലപാട് സ്വീകരിച്ചതെങ്കിലും നിലപാട് മാറ്റം അടുത്ത കാലത്ത് സർക്കാർ പ്രവർത്തിയിലൂടെ കാണിച്ചിട്ടുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വിഷയത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയില്ലെന്നും അതിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. പഴയ വാശിയിലും ഉശിരിലും കേസ് നടത്തുമെന്നും ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി

Advertisment
  • Feb 15, 2026 12:56 IST

    താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചേക്കും

    ബംഗ്ലാദേശിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബിഎൻപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് നിരവധി പ്രാദേശിക നേതാക്കളെയും ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ട്. ചടങ്ങിനുള്ള പദ്ധതികളെക്കുറിച്ച് ബംഗ്ലാദേശ് ഇതിനകം ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ചയാണ് ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.



  • Feb 15, 2026 12:40 IST

    കോട്ടയം മെഡിക്കല്‍ കോളേജില്‍ 283.60 കോടി രൂപയുടെ പദ്ധതികള്‍

    കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 283.60 കോടി രൂപയുടെ പദ്ധതികള്‍ ഫെബ്രുവരി 16ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. 



  • Advertisment
  • Feb 15, 2026 12:37 IST

    എൽഡിഎഫ് വികസന മുന്നേറ്റ യാത്രയിൽ പികെ ശശി പങ്കെടുക്കില്ലെന്ന് വിവരം

    സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ യാത്രയിൽ പികെ ശശി പങ്കെടുക്കില്ലെന്ന് വിവരം. ഇന്ന് വൈകീട്ട് 4 മണിയ്ക്ക് മണ്ണാർക്കാട് നടക്കുന്ന പരിപാടിയിലാണ് പികെ ശശി പങ്കെടുക്കില്ലെന്ന വിവരം പുറത്തുവരുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് ജാഥയിൽ പങ്കെടുക്കാത്തതെന്നാണ് പികെ ശശിയുടെ പ്രതികരണം.



  • Feb 15, 2026 12:10 IST

    ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന 'അഴകൊഴമ്പൻ' സമീപനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ്

    ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന 'അഴകൊഴമ്പൻ' സമീപനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മാറ്റം വരുത്താൻ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു



News top news Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: