/indian-express-malayalam/media/media_files/2026/01/21/sabarimala-gold-theft-2026-01-21-16-34-33.jpg)
ഫയൽ ഫൊട്ടോ
Kerala News Live Updates: ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ അറസ്റ്റു ചെയ്യുന്നത് വൈകുമെന്ന് റിപ്പോർട്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കം പ്രതികളെ അടുത്തയാഴ്ച ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിരങ്ങൾ ശേഖരിച്ച ശേഷമാകും പ്രതികളെ ചോദ്യം ചെയ്യുകയെന്നാണ് റിപ്പോർട്ട്.
- Feb 07, 2026 13:01 IST
പ്രധാനമന്ത്രി രണ്ട് ദിവസത്തെ മലേഷ്യൻ സന്ദർശനത്തിനായി പുറപ്പെട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ മലേഷ്യൻ സന്ദർശനത്തിനായി പുറപ്പെട്ടു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും.
- Feb 07, 2026 12:16 IST
അടൂര്‍ പ്രകാശിന്റെ ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരിതമെന്ന് കെ.സി വേണുഗോപാൽ
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യുഡിഎഫിനെ ഇതിൽ കൂട്ടിക്കെട്ടാൻ നോക്കണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു. മറ്റുള്ളവരുടെ മേൽ പഴിചാരാനുള്ള സർക്കാർ നീക്കത്തിന്‍റെ ഭാഗമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു
- Feb 07, 2026 11:57 IST
ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് എസ്ഐടി
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് അടക്കം ചോദ്യം ചെയ്യുന്നതായി വാർത്താ ചാനലുകൾ റിപ്പോർട്ടു ചെയ്തു.
- Feb 07, 2026 11:10 IST
'എന്തൊരു പച്ചക്കള്ളം; ചിലർക്ക് ഇര ചമയാൻ വലിയ ഇഷ്ടമാണ്'; മണിയൻപിള്ള രാജുവിന്റെ വാഹനാപകടത്തിൽ മാധവ് സുരേഷ്
നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിൻ്റെ വാഹനത്തിൽ ഇടിച്ച് രണ്ടു ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി നടനും സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്. കള്ളം പറഞ്ഞതിനും ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിനും യുവാക്കൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് മാധവ് സുരേഷ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us