/indian-express-malayalam/media/media_files/2026/02/02/e-sreedharan-2026-02-02-11-09-25.jpg)
Kerala News Live Updates
Kerala News Highligts: കേരളത്തില്‍ അതിവേഗ റെയില്‍പാത തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഇ. ശ്രീധരന്‍ ഓഫീസ് തുറന്നു. പൊന്നാനിയിലാണ് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് മുതൽ അതിവേഗ റെയിലുമായി ബന്ധപ്പെട്ട തന്റെ ജോലികൾ തുടങ്ങുമെന്ന് ഇ. ശ്രീധരൻ പറഞ്ഞു. വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം തേടുമെന്നും ജനങ്ങളെ പൂർണമായും വിശ്വസത്തിലെടുത്ത് മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകു എന്നും അദ്ദേഹം പറഞ്ഞു.
- Feb 02, 2026 12:06 IST
ബലൂചിസ്ഥാൻ ആക്രമണം: പാക്കിസ്ഥാൻ്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഇന്ത്യ
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ആക്രമണ പരമ്പരകളിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക്കിസ്ഥാൻ്റെ ആരോപണങ്ങളെ ശക്തമായി തള്ളി ഇന്ത്യ. പാക്കിസ്ഥാൻ്റേത് അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണെന്നും, സ്വന്തം രാജ്യത്തെ ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
- Feb 02, 2026 11:42 IST
ടി.പി കേസ് പ്രതികൾക്ക് നിരന്തരം പരോൾ; വിഷയം സഭയിൽ ചർച്ച ചെയ്യാൻ സർക്കാരിന് ധൈര്യമില്ലെന്ന് പ്രതിപക്ഷ നേതാവ്
സിപിഎം ബന്ധമുള്ള ക്രിമിനലുകൾക്ക് തോന്നും പടി പരോൾ അനുവദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രിമിനലുകൾക്ക് വേണ്ടിയുള്ള ഭരണമാണിതെന്നും ടി.പി കേസ് പ്രതികൾക്ക് നിരന്തരം പരോൾ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയം സഭയിൽ ചർച്ച ചെയ്യാൻ സർക്കാരിന് ധൈര്യമില്ലാ എന്നും നിയമസഭയ്ക്കു പുറത്ത് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. അനധികൃത പരോളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
- Feb 02, 2026 11:12 IST
സി.ജെ റോയ്‌യുടെ മരണത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ്‌യുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് അയച്ചു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us