/indian-express-malayalam/media/media_files/2025/12/29/jayasurya-2025-12-29-19-54-47.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
Kerala News Live Updates malayalam: സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു. ജനുവരി 7ന് ഹാജരാകാനാണാണ് നോട്ടീസിലെ നിർദേശമെന്നാണ് റിപ്പോർട്ട്. കേസിൽ കഴിഞ്ഞ ദിവസം ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യ പ്രവർത്തിച്ചിരുന്നോ, ഇതുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടന്നോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി പരിശോധിക്കുന്നതെന്നാണ് വിവരം.
- Dec 31, 2025 12:25 IST
മേയർ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ വാഹനങ്ങൾ തിരിച്ചുകൊടുക്കാൻ തയ്യാർ: ഗണേഷ് കുമാർ
ഇലക്ട്രിക് ബസുകൾ നഗരത്തിൽ ഓടിയാൽ മതിയെന്ന തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി രാജേഷിന്റെ നിലപാടിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. വിഷയത്തിൽ കോർപ്പറേഷൻ കത്തു നൽകിയിട്ടില്ലെന്നും വാഹനങ്ങൾ ഔഗ്യോഗികമായി ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ കോർപ്പറേഷന്റെ വാഹനങ്ങൾ തിരികെ നൽകുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
- Dec 31, 2025 11:58 IST
സ്വർണക്കൊള്ള; അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി തീരുമാനമെന്ന് റിപ്പോർട്ട്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്.
- Dec 31, 2025 11:26 IST
സ്വർണ്ണക്കൊള്ള; മൂന്ന് പ്രതികളേയും ഒന്നിച്ച് കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണസംഘം
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മൂന്ന് പ്രതികളേയും ഒന്നിച്ച് കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക അന്വേഷണസംഘം (എസ്ഐടി). ശബരിമലയിൽനിന്ന് കൂടുതൽ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അത് വീണ്ടെടുക്കാൻ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയേയും പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
- Dec 31, 2025 11:25 IST
ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി
ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി. സാധ്യത പരിശോധിക്കുന്നതായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us