scorecardresearch

Kerala News Highlights: സ്വർണ വിലയിൽ വൻ ഇടിവ്, ഇന്ന് പവന് കുറഞ്ഞത് 2,240 രൂപ

Kerala News Today Live Updates, Breaking News Malayalam: ഒരു ഗ്രാം സ്വർണത്തിന് 12,485 രൂപയും ഒരു പവന് 99,880 രൂപയുമാണ് ഇന്നത്തെ വില

Kerala News Today Live Updates, Breaking News Malayalam: ഒരു ഗ്രാം സ്വർണത്തിന് 12,485 രൂപയും ഒരു പവന് 99,880 രൂപയുമാണ് ഇന്നത്തെ വില

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
gold price

Source: Freepik

Kerala News Today Live Updates malayalam: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് പവന് 2,240 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 12,485 രൂപയും ഒരു പവന് 99,880 രൂപയുമാണ് ഇന്നത്തെ വില. പവന് 1,02,120 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. 305 രൂപയാണ് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്നു കുറഞ്ഞത്. ഇതോടെ 24 കാരറ്റ് സ്വർണം പവന് 1,08,960രൂപയും ഗ്രാമിന് 13,620 രൂപയുമായി. 81,544 രൂപയാണ് ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വില.

Advertisment

  • Dec 30, 2025 14:31 IST

    മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

    നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം.



  • Dec 30, 2025 13:07 IST

    ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തതായി റിപ്പോർട്ട്

    ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തതായി റിപ്പോർട്ട്. മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു. 



  • Dec 30, 2025 12:38 IST

    പതിനാറുകാരിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

    വീടുവിട്ടിറങ്ങി കോഴിക്കോട്ടെത്തിയ പതിനാറുകാരിയെ ഫ്‌ളാറ്റിലെത്തിച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. കാസർകോട് സ്വദേശികളായ മുഹമ്മദ് റഹീസ്, മുഹമ്മദ് ഷമീം എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. നേരത്തെ താമരശ്ശേരി പുതുപ്പാടി സ്വദേശി മുഹമ്മദ് സാലിഹ്, വരുവിൻകാലായിൽ ഷബീർ അലി എന്നിവർ തിങ്കളാഴ്ച അറസ്റ്റിലായിരുന്നു.



  • Dec 30, 2025 12:15 IST

    എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

    ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതേ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പേരെയും വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. വിശാൽ കൊല്ലപ്പെട്ട് പതിമൂന്ന് വർഷങ്ങൾക്കു ശേഷമാണ് വിധി വരുന്നത്. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.



News news live top news national news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: