scorecardresearch

Kerala News Highlights: ശബരിമല മകരവിളക്ക് വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ഇന്ന് മുതൽ ബുക്ക് ചെയ്യാം

Kerala News Highlights: വെര്‍ച്വല്‍ ക്യൂ ബുക്കിങ് ജനുവരി 20 ഓടെ പൂര്‍ത്തിയായി. ഇനി പുതിയത് ആര്‍ക്കും ബുക്ക് ചെയ്യാന്‍ കഴിയില്ല

Kerala News Highlights: വെര്‍ച്വല്‍ ക്യൂ ബുക്കിങ് ജനുവരി 20 ഓടെ പൂര്‍ത്തിയായി. ഇനി പുതിയത് ആര്‍ക്കും ബുക്ക് ചെയ്യാന്‍ കഴിയില്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sabarimala 02

Kerala News Highlights

Kerala News Highlights: മകരവിളക്ക് അനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ഇന്ന് (27/12/25) വൈകിട്ട് 5.00 മണി മുതൽ ലഭ്യമാണ്. ജനുവരി 11 മുതൽ 14 വരെ താഴെ പറയുന്ന സംഖ്യകൾ വരെ വെർച്വൽ ബുക്കിംഗ് നിജപ്പെടുത്തിയിരിക്കുന്നു.ജനുവരി 11- 70,000 പേർക്ക്,ജനുവരി 12 - 70,000 പേർക്ക്,ജനുവരി 13- 35,000 പേർക്ക്,ജനുവരി 14- 30,000 പേർക്കും ബുക്ക് ചെയ്യാനാണ് അവസരം.

Advertisment

അതേസമയം വെര്‍ച്വല്‍ ക്യൂ ബുക്കിങ് ജനുവരി 20 ഓടെ പൂര്‍ത്തിയായി. ഇനി പുതിയത് ആര്‍ക്കും ബുക്ക് ചെയ്യാന്‍ കഴിയില്ല. മണ്ഡലപൂജയുടെ പ്രധാന ദിവസമായ 26ന് 30,000, 27ന് 35,000 പേർക്കു മാത്രമാണ് വെർച്വൽ ക്യൂ അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ വച്ച് നോക്കുമ്പോള്‍ ഏകദേശം പകുതി മാത്രമാണിത്.

  • Dec 28, 2025 20:54 IST

    വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം; കോൺഗ്രസ് നേതാവ് സുബ്രഹ്‌മണ്യനെ നാളെ ചോദ്യം ചെയ്യും

    ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിൽക്കുന്ന എഐ നിർമിത ചിത്രം പങ്കുവെച്ച സംഭവത്തിൽ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം എൻ. മ പോലീസ് നാളെ വീണ്ടും ചോദ്യംചെയ്യും.



  • Dec 28, 2025 19:28 IST

    ഉപരാഷ്ട്രപതി 29ന് തിരുവനന്തപുരത്തെത്തും

    ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാളെ (ഡിസംബർ 29) വൈകിട്ട് 7 ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എൽഎംഎസ് കോംപൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് ലോക്ഭവനിൽ താമസിക്കുന്ന ഉപരാഷ്ട്രപതി 30ന് രാവിലെ 10ന് വർക്കല ശിവഗിരിയിൽ 93 മത് ശിവഗിരി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരിച്ചു ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തി 12.05ന് മാർ ഇവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.25ന് തിരുവനന്തപുരം വിമാനത്തവളത്തിൽ നിന്നും തിരികെ പോകും



  • Dec 28, 2025 19:27 IST

    കേരള യാത്രയും കേന്ദ്ര വിരുദ്ധ പ്രക്ഷോഭവുമായി ഇടതുമുന്നണി.

    നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രയും കേന്ദ്ര വിരുദ്ധ പ്രക്ഷോഭവുമായി ഇടതുമുന്നണി. കേന്ദ്ര സര്‍ക്കാരിന്‍റെ സംസ്ഥാന വിരുദ്ധ നയസമീപനങ്ങൾ തുറന്ന് കാണിക്കുന്ന പ്രക്ഷോഭ പരിപാടികൾക്ക് എൽഡിഎഫ് നേതൃത്വം നൽകും. ആദ്യഘട്ടമായി 12 ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രക്ഷോഭത്തിൽ മന്ത്രിമാരും എംഎൽഎമാരും അണിനിരക്കും.



  • Dec 28, 2025 15:21 IST

    ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്സ്: മുഖ്യമന്ത്രി

    ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്സ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടതെന്നും കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളുവെന്നും മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു.



  • Dec 28, 2025 13:18 IST

    എസ്ഐആ‍ർ കരട് പട്ടിക; പ്രശ്നങ്ങൾ പരിശോധിക്കാൻ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്

    എസ്ഐആര്‍ കരട് പട്ടിക പരിശോധിക്കാൻ കോണ്‍ഗ്രസിന്‍റെ നിശാക്യാമ്പ് ഇന്ന്. വൈകീട്ട് അഞ്ച് മണി മുതൽ മണ്ഡലം അടിസ്ഥാനത്തിലാണ് പരിശോധന. കരട് പട്ടികയിലെ പ്രശ്നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് ക്യാമ്പ്. പട്ടികയിൽ നിന്ന് വോട്ടര്‍മാരെ ഒഴിവാക്കിയതിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്നങ്ങളുണ്ടെന്നാണ് പാര്‍ട്ടിയുടെ പരാതി. അതേ സമയം ലോക്സഭാ തെര‍ഞ്ഞെടുപ്പുകാലത്ത് ഫ്ലാറ്റുകളും വീടുകളും കേന്ദ്രീകരിച്ച് വ്യാപകമായി വോട്ട് ചേര്‍ത്തെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനിടെ വെള്ളിയാഴ്ച വരെ പേരു ചേര്‍ക്കാൻ 41,841 പേരും 8,780 പ്രവാസികളും അപേക്ഷ നൽകിയിട്ടുണ്ട്.



  • Dec 28, 2025 12:52 IST

    കോണ്‍ഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങള്‍ക്ക് വളമിടുന്നത്: പിണറായി

    തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ്- ബിജെപി സഖ്യത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ആ ചാട്ടമാണ് മറ്റത്തൂരില്‍ കണ്ടത്. എട്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്.പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.



  • Dec 28, 2025 12:46 IST

    ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; സൈക്കിൾ വീടിന്‍റെ ഭിത്തിയിലിടിച്ച് ക്ലാസുകാരന് ദാരുണാന്ത്യം

    ഇലന്തൂരിൽ സൈക്കിൾ നിയന്ത്രണം വിട്ട് വീടിന്‍റെ ഭിത്തിയിൽ ഇടിച്ച് ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടപ്പരിയാരം സ്വദേശിയായ 14 വയസ്സുകാരൻ ഭവന്ത് ആണ് മരിച്ചത്. കുത്തനെയുള്ള ഇറക്കത്തിൽ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.



  • Dec 28, 2025 12:46 IST

    അഞ്ചുതെങ്ങിൽ യുഡിഎഫ് അംഗം പ്രസിഡൻ്റ്; വൈസ് പ്രസിഡൻ്റ് സ്ഥാനം എല്‍ഡിഎഫിന്

    അഞ്ചുതെങ്ങ് പഞ്ചായത്തില്‍ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത് യുഡിഎഫ് എങ്കിൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് എൽഡിഎഫ് പ്രതിനിധി. യുഡിഎഫിന്റെ ഷിന്‍സി ഐവിന്‍ പ്രസിഡന്റായും എല്‍ഡിഎഫിലെ സോഫിയ ജ്ഞാനദാസിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 14 അംഗങ്ങളുള്ള അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഇരുമുന്നണികളും ഏഴ് വീതം സീറ്റുകൾ വിജയിച്ചതോടെ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങൾ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.



  • Dec 28, 2025 10:48 IST

    എംഎല്‍എയോട് ഓഫീസ് ഒഴിയാന്‍ ആവശ്യപ്പെട്ടതില്‍ പ്രതികരിച്ച് ശ്രീലേഖ

    വി കെ പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയാന്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച് ആര്‍ ശ്രീലേഖ. കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ താഴത്തെ നില മുഴുവന്‍ എംഎല്‍എ കയ്യടക്കി വെച്ചിരിക്കുകയാണെന്നും അവിടെ കൗണ്‍സിലര്‍ക്ക് ഓഫീസ് ഉണ്ടെന്നുമാണ് കോര്‍പറേഷന്റെ വാദം. ഈ ഓഫീസ് എവിടെയെന്ന് അധികൃതര്‍ കാണിച്ചു തരട്ടെ. തന്റെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ സ്ഥലമില്ല. തന്റെ വാര്‍ഡിലുള്ള കെട്ടിടം ആയതുകൊണ്ടാണ് പ്രശാന്തിനോട് ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നും ശ്രീലേഖ വിശദീകരിച്ചു.



news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: