scorecardresearch

Kerala News Highlights: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala News Today Live Updates, Breaking News: കാട്ടാനയുടെ കാൽപ്പാടുകൾ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്

Kerala News Today Live Updates, Breaking News: കാട്ടാനയുടെ കാൽപ്പാടുകൾ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Elephant attacks in Kerala

ഫയൽ ഫൊട്ടോ

Kerala News Today Live Updates malayalam: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌ക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. കാട്ടാനയുടെ കാൽപ്പാടുകൾ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് നിഗമനം. വനമേഖലയ്ക്കരികിലെ റോഡിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisment
  • Dec 26, 2025 14:29 IST

    കൊച്ചി മേയറായി വി.കെ മിനി മോൾ തിരഞ്ഞെടുക്കപ്പെട്ടു

    കൊച്ചി കോർപ്പറേഷൻ മേയറായി വി.കെ മിനി മോൾ തിരഞ്ഞെടുക്കപ്പെട്ടു. 



  • Dec 26, 2025 12:48 IST

    തിരുവനന്തപുരം കോർപറേഷൻ മേയറായി വി.വി.രാജേഷിനെ തിരഞ്ഞെടുത്തു

    തിരുവനന്തപുരം കോർപറേഷൻ മേയറായി വി.വി.രാജേഷിനെ തിരഞ്ഞെടുത്തു. 51 വോട്ടുകളാണ് വി.വി. രാജേഷിന് ലഭിച്ചത്. സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടു നൽകി.



  • Dec 26, 2025 11:31 IST

    കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യത

    കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (27) രാത്രി 11.30 വരെ കേരള തീരത്ത് 0.2 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.



  • Dec 26, 2025 11:17 IST

    വര്‍ക്കലയില്‍ മദ്യപൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

    തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യപൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്‍റെ ആവശ്യ പ്രകാരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ കൊച്ചിലേക്ക് മാറ്റിയത്



  • Dec 26, 2025 10:06 IST

    പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴഞ്ഞെന്ന് ലാലി ജെയിംസ്

    പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ​ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലാലി ജയിംസ്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും ലാലി ജെയിംസ് പറഞ്ഞു.



Kerala News News news live top news national news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: