scorecardresearch

Kerala News Highlights: താമരശേരി ചുരത്തിൽ ഗതാഗത തടസ്സം

Kerala News Highlights: ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ മണിക്കൂറുകളായി ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്‌

Kerala News Highlights: ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ മണിക്കൂറുകളായി ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്‌

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
thamaraserry churam

Kerala News Highlights

Kerala News Highlights: താമരശേരി ചുരത്തിൽ ഗതാഗത തടസ്സം. ചുരം നാലാം വളവിൽ ചരക്കുലോറി കുടുങ്ങിയതിനെ തുടർന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ മണിക്കൂറുകളായി ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്‌

Advertisment
  • Dec 16, 2025 21:00 IST

    വിഴിഞ്ഞം ഒന്നാംഘട്ട പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതിലും വിജയകരമെന്ന് മന്ത്രി

    വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട  പ്രവർത്തനം പ്രതീക്ഷിച്ചതിലും ഏറെ വിജയകരമായി മുന്നേറിയെന്നും വാണിജ്യപരമായ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കിയപ്പോൾ, ലക്ഷ്യമിട്ടതിലും 4 ലക്ഷത്തോളം കണ്ടെയ്നറുകൾ അധികം കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നും  തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ. അടുത്ത ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജനുവരിയിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 



  • Dec 16, 2025 18:44 IST

    മെസിയുടെ പരിപാടി അലങ്കോലമായതിന് പിന്നാലെ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു

    മെസിയുടെ പരിപാടി അലങ്കോലമായതിന് പിന്നാലെ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. ചൊവ്വാഴ്ചയാണ് കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിക്കത്ത് നൽകിയത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മെസിയുടെ ഗോട്ട് ടൂർ പരിപാടിയാണ് അലങ്കോലപ്പെട്ടത്.



  • Dec 16, 2025 17:23 IST

    ബോണ്ടി ബീച്ച് വെടിവെപ്പ്; പ്രതികളിൽ ഒരാൾ ഹൈദരാബാദ് സ്വദേശിയെന്ന് സ്ഥിരീകരിച്ച് പൊലീസ്

    ഓസ്ട്രേലിയയിലെ സിഡ്നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചിൽ വെടിവെപ്പ് നടത്തിയ പ്രതികളിൽ ഒരാൾ ഹൈദരാബാദ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ച് തെലങ്കാന പൊലീസ്. അക്രമികളിൽ ഒരാളായ സാജിദ് അക്രം (50) ഹൈദരാബാദിൽ ആണ് ബി.കോം പൂർത്തിയാക്കിയതെന്നും, യൂറോപ്യൻ വംശജയായ സ്ത്രീയെ വിവാഹം കഴിച്ച ശേഷം 1998 നവംബറിൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു എന്നും തെലങ്കാന ഡിജിപി ബി. ശിവധർ റെഡ്ഡി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.



  • Dec 16, 2025 15:33 IST

    മസാല ബോണ്ട് ഇടപാടിൽ കിഫ്ബിക്ക് ആശ്വാസം; ഇ.ഡി നോട്ടീസിന് സ്റ്റേ

    മസാല ബോണ്ട് ഇടപാടിൽ കിഫ്ബിക്ക് ആശ്വാസം. ഇ.ഡി നോട്ടീസ് ഹൈക്കോടതി 3 മാസത്തേക്ക് സ്റ്റേ ചെയ്തു. ഇ.ഡി നോട്ടീസിനെതിരെ കിഫ്ബി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഹർജിയിൽ തീരുമാനമാവും വരെ നോട്ടീസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കിഫ്ബി കോടതിയെ സമീപിച്ചത്.



  • Dec 16, 2025 13:42 IST

    വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി

    വയനാട് കണിയാമ്പറ്റ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂർ മേഖലയിൽ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചിട്ടുണ്ട്.



  • Dec 16, 2025 12:04 IST

    വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാം; പ്രകൃതി സംരക്ഷണ സമിതിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

    വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാമെന്ന് ഹൈക്കോടതി. നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.വയനാട് തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് പ്രകൃതി സംരക്ഷണ സമിതി പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. 

    തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല, പല പാരിസ്ഥിക വസ്തുതകളും മറച്ചുവെച്ചുകൊണ്ടാണ് ഇങ്ങനെ ഒരു നിര്‍മ്മാണത്തിലേക്ക് കടന്നത് എന്നതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് നിര്‍മ്മാണം തടയണമെന്നാണ് ഹര്‍ജിയിലൂടെ പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് വയനാട് തുരങ്കപാത നിര്‍മ്മാണവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.



  • Dec 16, 2025 12:04 IST

    യുഡിഎഫ് യോഗം 22 ന്

    യുഡിഎഫ് നേതൃയോഗം ഈ മാസം 22 ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മുന്നണി വിപുലീകരണം അടക്കം ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.



  • Dec 16, 2025 12:03 IST

    ചലച്ചിത്രമേളയില്‍ ബോധപൂര്‍വമായ ഇടപെടലെന്ന് മന്ത്രി സജി ചെറിയാന്‍

    സിനിമകള്‍ക്ക് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. ലോകപ്രശസ്തമായ ക്ലാസിക്കല്‍ സിനിമകളായ പലസ്തീന്‍ ചലച്ചിത്രങ്ങള്‍ കാണിക്കേണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മന്ത്രി ചോദിച്ചു. ആദ്യം എല്ലാ സിനിമയ്ക്കും അനുമതി നിഷേധിക്കുകയായിരുന്നു. മേളയ്ക്ക് തുരങ്കം വെയ്ക്കുന്ന തരത്തിലാണ് കേന്ദ്ര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.



news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: