scorecardresearch

Kerala News Live Updates: പാനൂരിലെ വടിവാൾ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്

Kerala News Today Live Updates, Breaking News Malayalam: അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്

Kerala News Today Live Updates, Breaking News Malayalam: അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kannur Paanoor attack

Kerala News Today Live Updates

Kerala News Today Live Updates: കണ്ണൂരിലെ പാനൂരിൽ ഇന്നലെയുണ്ടായ വടിവാൾ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് വാഹനം തകർത്തത് ‌അടക്കം കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നാണ് വിവരം. യുഡിഎഫിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകനായ ശരത്ത് കാറിൽ എത്തിയപ്പോൾ പ്രവർത്തകർ കാർ തടഞ്ഞ് അസഭ്യം പറഞ്ഞതാണ് സംഘർഷം തുടങ്ങാൻ കാരണമെന്നാണ് ഒരു വിഭാഗം പറയുന്നത്.

Advertisment
  • Dec 14, 2025 15:00 IST

    പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്

    വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമെന്ന് മോദി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.



  • Dec 14, 2025 13:06 IST

    യുഡിഎഫിന്റെ മേൽക്കൈ കൂട്ടായ്മയുടെ വിജയമെന്ന് സണ്ണി ജോസഫ്

    തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മേൽക്കൈ കൂട്ടായ്മയുടെ വിജയമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും കാണാൻ ഡൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം. ജനങ്ങളും അണികളും സമ്മാനിച്ച വിജയമാണിതെന്നും കോൺഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന് നന്ദി പറയുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. 



  • Dec 14, 2025 11:02 IST

    തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതര പരിക്ക്

    തിരുവനന്തപുരം അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതര പരിക്ക്. ഹോട്ടൽ ജീവനക്കാരായ രാജി, സിമി എന്നിവർക്കും ചായ കുടിക്കാൻ എത്തിയ നവാസ് എന്നയാൾക്കുമാണ് പരിക്കേറ്റത്.



  • Dec 14, 2025 10:06 IST

    ഇന്നലെ ഒരു വികാരത്തിൽ പറഞ്ഞത്; അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ല; നിലപാട് തിരുത്തി എം.എം മണി

    തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ നടത്തിയ അധിക്ഷേപ പരാമർശം തിരുത്തി സിപിഎം നേതാവ് എം.എം മണി. ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞതാണ് പാർട്ടിയുടെ നിലപാടെന്നും അതു തന്നെയാണ് തന്റെയും നിലപാടെന്നും എം.എം മണി പറഞ്ഞു. ഇന്നലെ ഒരു വികാരത്തിൽ എന്തോ പറഞ്ഞതാണെന്നും അങ്ങനെ പ്രതികരിക്കേണ്ടയിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 



News news live top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: