/indian-express-malayalam/media/media_files/BgBhui1OyIa2aOuPb5Rp.jpg)
ഫയൽ ഫൊട്ടോ
Kerala news today live updates: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ. ഡിസംബര്‍ 10 വരെ സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ 700 കോടി രൂപ ബാക്കിയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 700 ൽ 638 കോടി രൂപയും വിവിധ ആവശ്യങ്ങൾക്കായി മാറ്റി വച്ചിട്ടുള്ളതാണെന്നും, അടിയന്തര സാഹചര്യമുണ്ടായാൽ നിലവിലുള്ളത് 61.53 കോടി രൂപയാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചു.
ഓഗസ്റ്റ് 17 മുതൽ ഒക്ടോബർ ഒന്നു വരെ എത്ര രൂപ ചെലവഴിച്ചെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ചോദിച്ചു. എത്ര രൂപയുടെ ആവശ്യം ഉണ്ടെന്നും അതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു മേഖലയിലെ റോഡുകളും പാലങ്ങളും പുനർ നിർമ്മിക്കാൻ കുറഞ്ഞത് 120 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് അമിക്യസ് ക്യൂറി അറിയിച്ചു. പുനരധിവാസത്തിന് അർഹരായവരുടെ ആദ്യ പട്ടിക 15ന് പ്രസിധീകരിക്കും. അന്തിമ പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.
- Dec 12, 2024 16:34 ISTപാലക്കാട് സ്‌കുൾ ബസും ലോറിയും കൂട്ടിയിടിച്ചുപാലക്കാട് കല്ലടിക്കോട് സ്‌കൂൾ ബസും ലോറിയും കുട്ടിയിടിച്ചു. ദേശീയപാതയിൽ കല്ലടിക്കോട് ജംങ്ഷനിലാണ് അപകടം. സ്‌കൂൾ ബസിന് മുകളിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. കരിമ്പ ഗവ. സ്‌കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. 30ഓളം വിദ്യാർഥികൾ ബസിലുണ്ടായിരുന്നുന്നുവെന്നാണ് വിവരം. 
- Dec 12, 2024 14:56 ISTവിഭാഗീയത; കരുനാഗപ്പള്ളിയിൽ നിന്നുള്ള ജില്ലാകമ്മിറ്റി അംഗങ്ങളെ ഒഴിവാക്കിസിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവൻ തുടരും. വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളിയിൽ നിന്നുള്ള നാലു നേതാക്കളെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പി ആർ വസന്തൻ, എസ് രാധാമണി, പി കെ ബാലചന്ദ്രൻ, ബി ഗോപൻ എന്നിവരെയാണ് ഒഴിവാക്കിയത്. കൊട്ടാരക്കര മുൻ എംഎൽഎ അയിഷാപോറ്റിയെയും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാൻ അയിഷാപോറ്റി പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. നാല് പുതുമുഖങ്ങൾ ജില്ലാ കമ്മിറ്റിയിൽ ഇടംനേടി. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എം സജി, കൊല്ലം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗീതാകുമാരി, വി സുമലാൽ എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ ഇടംപിടിച്ചത്. കരുനാഗപ്പള്ളിയിൽ നിന്നും ആരെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല. 1990 മുതൽ 95 വരെ ചടയമംഗലം ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ച സുദേവൻ 1984 മുതൽ ജില്ലാ കമ്മിറ്റി അംഗമായും 1995 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും 2015 മുതൽ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചുവരുന്നു. കശുവണ്ടിത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, എൻആർഇജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി, സിഐടിയു കേന്ദ്ര വർക്കിങ് കമിറ്റി അംഗം, കാപെക്സ് ചെയർമാൻ തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. 
- Dec 12, 2024 13:45 ISTഭഗത് സിംഗിനെ കുറിച്ചുള്ള സി. ദാവൂദിന്റെ പ്രസ്താവന പ്രതിഷേധാർഹം; മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐഭഗത് സിംഗിനെ കുറിച്ച് മീഡിയ വൺ മാനേജിങ് എഡിറ്ററും ജമാ അത്തെ ഇസ്ലാമി നേതാവുമായ സി. ദാവൂദ് നടത്തിയ പ്രസ്താവന സ്വാതന്ത്ര സമര നേതാക്കളെ അപമാനിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. 
- Dec 12, 2024 12:01 ISTശബരിമല തീര്‍ഥാടകര്‍ക്കായി ബഹുഭാഷാ മൈക്രോസൈറ്റുമായി കേരള ടൂറിസംസംസ്ഥാനത്തെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ശബരിമലയെ കുറിച്ചുള്ള പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ ബഹുഭാഷാ മൈക്രോസൈറ്റുമായി ടൂറിസം വകുപ്പ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സഹായകമാകും വിധം അഞ്ചു ഭാഷകളില്‍ തയ്യാറാക്കിയ മൈക്രോസൈറ്റും ഇംഗ്ലീഷ് ഇ-ബ്രോഷറും ഹ്രസ്വചിത്രവും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ഉള്ളടക്കമുള്ളത്.
- Dec 12, 2024 10:51 ISTശബരിമല ദര്‍ശനം; നടന്‍ ദിലീപിനെതിരെ ഹൈക്കോടതിനടന്‍ ദിലീപിനെതിരെ ഹൈക്കോടതി.ദിലീപിന്റെ ശബരിമല ദര്‍ശനം ഗൗരവകരമെന്ന് കോടതി. എന്ത് പ്രത്യേകതയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്നും, ദിലീപിനു വേണ്ടി മുന്‍ നിരയിലുള്ളവരെയും തടഞ്ഞുവെന്നും കോടതി പറഞ്ഞു. ശബരിമലയില്‍ ദിലീപിനായി മുമ്പും ഭക്തരെ തടഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ഇത്തരം നടപടി അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, സ്വീകരിച്ച നടപടി അറിയിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിർദേശം നൽകി. 
- Dec 12, 2024 08:35 ISTനടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി അതിജീവതനടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി അതിജീവത. അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി അതിജീവത ഹർജി സമർപ്പിച്ചു. 
- Dec 12, 2024 08:16 ISTഹേമ കമ്മിറ്റി റിപ്പോർട്ടിലെ അന്വേഷണത്തിനെതിരായ ഹർജിയിൽ കക്ഷി ചേരാൻ ഒരു നടി കൂടി സുപ്രീം കോടതിയിൽഹേമ കമ്മിറ്റി റിപ്പോർട്ടിലെ അന്വേഷണത്തിനെതിരായ ഹർജിയിൽ കക്ഷി ചേരാൻ ഒരു നടി കൂടി സുപ്രീം കോടതിയിൽ. ഹേമ കമ്മിറ്റിക്കു നൽകിയ മൊഴിയിൽ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്ന് ആരോപിച്ചാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us