scorecardresearch

Kerala News Highlights: പി.ടി കുഞ്ഞുമുഹമ്മദിനെതിരായ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ്

Kerala News Today Live Updates, Breaking News Malayalam: ചലച്ചിത്രമേളയുടെ സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി

Kerala News Today Live Updates, Breaking News Malayalam: ചലച്ചിത്രമേളയുടെ സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
P T Kunju Muhammed

ഫയൽ ഫൊട്ടോ

Kerala News Today Live Updates: മുന്‍ എംഎല്‍എയും സിനിമാ സംവിധായകനുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മുഖ്യമന്ത്രിക്കാണ് ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ഒരു മാസംമുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

Advertisment
  • Dec 10, 2025 13:39 IST

    രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യം

    ലൈംഗിക പീഡനകേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യാം. രണ്ടാമത്തെ ബലാത്സംഗ കേസിലാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം നൽകിയത്. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥയ്ക്കു മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം.



  • Dec 10, 2025 12:04 IST

    സവർക്കർ പുരസ്കാരം ശശി തരൂരിന്; സ്വീകരിക്കില്ലെന്ന് എം.പി

    എച്ച്ആർഡിഎസ് ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്കാരം ശശി തരൂര്‍ എം.പിക്ക്. ഇന്ന് വൈകിട്ട് ഡൽഹിയിൽ കേന്ദ്രമന്ത്രി രാജ് നാഥ് സിങ്ങാണ് പുരസ്കാരം സമര്‍പ്പിക്കുക. അതേസമയം, പുരസ്‌കാരം സമർപ്പണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശശി തരൂരിന്‍റെ ഓഫീസ് അറിയിച്ചു.



  • Dec 10, 2025 11:00 IST

    അടൂർ പ്രകാശിന്‍റേത് നിരുത്തരവാദപരമായ പ്രതികരണമെന്ന് കെ മുരളീധരൻ

    നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന്‍റേത് നിരുത്തരവാദപരമായ പ്രതികരണമെന്ന് കെ മുരളീധരൻ. എന്തുകൊണ്ട് അടൂർ പ്രകാശ് അങ്ങനെ പറഞ്ഞുവെന്ന് മനസ്സിലാകുന്നില്ലെന്നും ഇത്രയധികം രാഷ്ട്രീയ പാരമ്പര്യം ഉള്ളയാൾ ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.



News top news national news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: