scorecardresearch

Kerala News Highlights: ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ച ശരിവെച്ച് മുഖ്യമന്ത്രി

Kerala News Today Live Updates, Breaking News: ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടതനുസരിച്ചാണ് കൂടിക്കാഴ്ചയ്ക്ക് എകെജി സെൻ്റർ വേദിയായതെന്നും പിണറായി വിജയൻ പറഞ്ഞു

Kerala News Today Live Updates, Breaking News: ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടതനുസരിച്ചാണ് കൂടിക്കാഴ്ചയ്ക്ക് എകെജി സെൻ്റർ വേദിയായതെന്നും പിണറായി വിജയൻ പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
news

Kerala News Live Updates

Kerala News Today Live Updates:ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ കാര്യം പരസ്യമായി ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ആവശ്യപ്പെട്ടതനുസരിച്ചാണ് കൂടിക്കാഴ്ചയ്ക്ക് എകെജി സെൻ്റർ വേദിയായതെന്നും വർഗീയവാദികളാണ് എന്ന പൂർണ ബോധ്യത്തോടെയാണ് താൻ അവരുമായി സംസാരിച്ചത്. സോളിഡാരിറ്റി നേതാക്കളും കൂടെ ഉണ്ടായിരുന്നു. ഇവരല്ലേ ഏറ്റവും വലിയ സാമൂഹ്യ വിരുദ്ധർ എന്ന് അന്ന് മുഖത്ത് നോക്കി താൻ ചോദിച്ചിരുന്നെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

Advertisment

മുസ്ലീംലീഗാണ് മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വം അംഗീകരിച്ചു കൊണ്ട് പ്രവർത്തിക്കുന്നത്. യുഡിഎഫിലേക്ക് ക്ഷണിച്ച് കൊണ്ടുവന്നതും അവരാണ്. എങ്ങനെയെങ്കിലും വോട്ട് കിട്ടണം എന്നതാണ് ലീഗ് നിലപാട്. ആരും ജമാഅത്തെ ഇസ്ലാമിയെ ശുദ്ധീകരിക്കാൻ നോക്കേണ്ടെന്നും. ശുദ്ധമായ മതവാദ നിലപാടാണ് അവരുടേതെന്നും പിണറായി വിജയൻ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള; കള്ളക്കടത്തു സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം വേണം; എസ്ഐടിയ്ക്ക് കത്തു നൽകി രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പൗരാണിക സാധനങ്ങള്‍ കള്ളക്കടത്തു നടത്തുന്ന രാജ്യാന്തര കള്ളക്കടത്തു സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രത്യേകാന്വേഷണ സംഘത്തിന് കത്തു നൽകി. ശബരിമലയിൽ സംഭവിച്ചത് വിജയ് മല്യ കൊടുത്ത 50 കോടിയുടെ സ്വർണ്ണത്തിൻറെ മോഷണം അല്ലെന്നും പൗരാണിക മാർക്കറ്റിൽ 500 കോടിയിൽ പരം വില വരുന്ന വിശിഷ്ടമായ വസ്തുക്കളുടെ വിൽപ്പനയാണെന്നും രമോശ് ചെന്നിത്തല ആരോപിച്ചു. സുഭാഷ് കപൂര്‍ എന്നയാള്‍ നേതൃത്വം നല്‍കുന്ന രാജ്യാന്തര കള്ളക്കടത്ത് സംഘം വഴി ഇടപാടുകള്‍ നടന്നതായി ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയതെന്നുമാണ് വിവരം.

  • Dec 07, 2025 13:23 IST

    സുഡാനിൽ ഡ്രോൺ ആക്രമണം; 33 കുട്ടികൾ ഉൾപ്പെടെ 50 പേർക്ക് ദാരുണാന്ത്യം

    സുഡാനിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 50 പേർക്ക് ദാരുണാന്ത്യം സംഭവിച്ചതായി റിപ്പോർട്ട്. സുഡാനിലെ കൊർദോഫാൻ മേഖലയിലുള്ള കലോകി പട്ടണത്തിലാണ് ഡ്രോൺ ആക്രമണം നടന്നത്. കുട്ടികളുടെ വിദ്യാലയത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. സൈന്യവുമായി പോരാടുന്ന അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സാണ് (ആർഎസ്എഫ്) ആക്രമണത്തിനു പിന്നിലെന്ന് സുഡാൻ സൈന്യം ആരോപിച്ചു. 



  • Dec 07, 2025 12:27 IST

    ജമാ അത്തെ ഇസ്ലാമിയുമായിമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി

    ജമാ അത്തെ ഇസ്ലാമിയുമായിമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാണണമെന്ന് അവർ ആവശ്യപ്പെട്ടതു പ്രകാരമാണ് കണ്ടത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാൻ വന്നു. അന്ന് അവരെ മുഖത്ത് നോക്കി വർഗ്ഗീയ വാദികളെന്ന് താൻ വിളിച്ചു. എകെജി സെൻ്ററിലായിരുന്നു കൂടിക്കാഴ്ചയെന്നും മുഖ്യമന്ത്രി പറഞ്ഞു.



  • Dec 07, 2025 11:22 IST

    പുടിനു പിന്നാലെ സെലൻസ്‌കിയും ഇന്ത്യയിലേക്ക്

    റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ദ്വിദിന സന്ദർശനം പൂർത്തിയായതിനു തൊട്ടുപിന്നാലെ, യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ നീക്കം. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ നയതന്ത്ര സന്തുലന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.



  • Dec 07, 2025 10:53 IST

    യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവം; ബെയ്‌ലിൻ ദാസിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

    വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകയെ മർദിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, കയ്യേറ്റം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചതെന്നാണ് വിവരം.



  • Dec 07, 2025 10:34 IST

    തട്ടിക്കൊണ്ടു പോയ വ്യവസായിയെ പൊലീസ് കണ്ടെത്തി.

    തട്ടിക്കൊണ്ടു പോയ മലപ്പുറം വണ്ടൂർ സ്വദേശിയായ പ്രവാസി വ്യവസായി വി.പി മുഹമ്മദലിയെ പൊലീസ് കണ്ടെത്തി. ബിസിനസ് രംഗത്തെ വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് വ്യവസായി പറഞ്ഞു. കോതകുറിശ്ശിയിൽ നിന്നാണ് പൊലീസ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇയാളെ ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അക്രമികൾ ഉറങ്ങിയ സമയം വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിക്കുകയായിരുന്നു.  



Kerala News News news live top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: