/indian-express-malayalam/media/media_files/2025/08/08/gold-rate-2025-08-08-11-00-24.jpg)
Kerala News Today Live Updates
Kerala News Today Live Updates malayalam: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 11,935 രൂപയും ഒരു പവന് 95,480 രൂപയുമാണ് ഇന്നത്തെ വില. പവന് 95,680 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. 224 രൂപയാണ് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്നു കുറഞ്ഞത്. ഇതോടെ 24 കാരറ്റ് സ്വർണം പവന് 1,04,160 രൂപയും ഗ്രാമിന് 13,020 രൂപയുമായി. 78,120 രൂപയാണ് ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വില.
- Dec 02, 2025 13:21 IST
ബലാത്സംഗ കേസിൽ പുതിയ ഹര്‍ജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
ബലാത്സംഗ കേസിൽ പുതിയ ഹര്‍ജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. നാളെ മുൻകൂർ ജാമ്യഹർജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് രാഹുൽ ഹർജി നൽകിയിരിക്കുന്നത്. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹര്‍ജി നൽകിയത്.
- Dec 02, 2025 11:31 IST
കെഎസ്ആർടിസി തടഞ്ഞ കേസ്; ആര്യ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയേയും ഒഴിവാക്കി പൊലീസിന്റെ കുറ്റപത്രം
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയേയും ഒഴിവാക്കി പൊലീസിന്റെ കുറ്റപത്രം. മേയറുടെ സഹോദരന്‍ അരവിന്ദിനെ മാത്രമാണ് നിലവില്‍ പ്രതി ചേർത്തിട്ടുള്ളത്.
- Dec 02, 2025 11:02 IST
ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു
ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശി ജിൽസൻ (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോെടയാണ് കഴുത്തറുത്തത്. മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ചാണ് കഴുത്തറുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us