scorecardresearch

Kerala News Highlights: കോതമംഗലത്ത് കിണറ്റില്‍ വീണു കാട്ടാനയെ കരയ്ക്കു കയറ്റി

Kerala News Today Live Updates, Breaking News: 10 വയസ്സോളം പ്രായമുള്ള കൊമ്പനാണ് കിണറ്റിൽ വീണത്

Kerala News Today Live Updates, Breaking News: 10 വയസ്സോളം പ്രായമുള്ള കൊമ്പനാണ് കിണറ്റിൽ വീണത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Elephant

ചിത്രം: സ്ക്രീൻഗ്രാബ്

Kerala News Highlights: എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയില്‍ കിണറ്റില്‍ വീണു കാട്ടാനയെ കരയ്ക്കു കയറ്റി. മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരുഭാഗം നിരപ്പാക്കിയാണ് ആനയെ പുറത്തെത്തിച്ചത്. കോട്ടപ്പടി സ്വദേശി വർഗീസിന്റെ വീട്ടിലെ കിണറ്റിലായിരുന്നു കാട്ടാന വീണത്. 10 വയസ്സോളം പ്രായമുള്ള കൊമ്പനാണ് ഇന്നലെ രാത്രിയോടെ കിണറ്റിൽ വീണത്. കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണിത്. തുടർച്ചയായി സമാന സംഭവങ്ങൾ ഉണ്ടാകുന്നതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രം​ഗതത്തെത്തിയിരുന്നു. 

Advertisment
  • Aug 31, 2025 21:40 IST

    വയനാട് തുരങ്കപാത യഥാര്‍ഥ്യമാകുന്നതിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിശ്ചയദാര്‍ഢ്യം: താമരശ്ശേരി ബിഷപ്പ്

    വയനാട് തുരങ്കപാത യഥാര്‍ഥ്യമാകുന്നതിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിശ്ചയദാര്‍ഢ്യമാണെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയൽ.ഞായറാഴ്‌ച ആനക്കാംപൊയിൽ സെന്റ്മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാതയുടെ നിര്‍മാണോദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താമരശ്ശേരി ബിഷപ്പ്.

    പദ്ധതിക്കെതിരെ രംഗത്തുവരുന്നത് കപട പരിസ്ഥിതി വാദികളാണെന്നും പദ്ധതി വൈകിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും ബിഷപ് പറഞ്ഞു. മുഖ്യമന്ത്രി നിശ്ചയദാര്‍ഢ്യത്തോടെയാണ് ഓരോ തടസങ്ങളെയും മറികടന്നതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. തുരങ്കപാത സര്‍വേക്കായി ബജറ്റിൽ പണം അനുവദിച്ച കെഎം മാണിക്കും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും നന്ദി അറിയിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.

     



  • Aug 31, 2025 18:51 IST

    താമരശ്ശേരിയിൽ കണ്ടെയ്നർ ലോറി അപകടം; ചുരം അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം

    താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒൻപതാം വളവിൽ അപകടം നടന്ന ഭാഗത്ത് ഒരു വരിയിലൂടെ മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. മൾട്ടി ആക്സിൽ വാഹനങ്ങൾ ചുരം വഴി കടത്തി വിടുന്നില്ല. കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ലോറികൾ അടിവാരത്ത് തടഞ്ഞിടുകയാണ്.

    നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി ഒൻപതാം വളവിൽ വെച്ച് സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കണ്ടെയ്‌നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക് തൂങ്ങിയ നിലയിലാണ്.

    ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറെയും ക്ലീനറെയും പൊലീസും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത നിയന്ത്രണം കർശനമാക്കി. അടിവാരത്തും ലക്കിടിയിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

     



  • Advertisment
  • Aug 31, 2025 17:55 IST

    ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു

    കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു. തുരങ്കപാത പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. പ്രകടനപത്രികയിലെ വാഗ്ദാനമാണ് തുരങ്കപാത. പല വാഗ്ദാനങ്ങളും ജനങ്ങള്‍ കണ്ടതാണ്. 2016 ശേഷം നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കപ്പെടുമെന്ന ശുഭപ്രതീക്ഷ ജനങ്ങള്‍ക്കുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

     



  • Aug 31, 2025 13:43 IST

    ഓണത്തിനു മഴയ്ക്കു സാധ്യത; സെപ്റ്റംബർ നാലിന് മൂന്നു ജില്ലകളിൽ മഞ്ഞ അലർട്ട്

    കൊച്ചി: സംസ്ഥാനത്ത് ഇക്കുറി ഓണത്തിന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി സെപ്റ്റംബർ 03, 04 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 03ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 04ന് തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് മഞ്ഞ അലർട്ടുള്ളത്.



  • Aug 31, 2025 12:31 IST

    താമരശ്ശേരി ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് തുടരും; മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനം

    താമരശ്ശേരി ചുരത്തില്‍ ചുരത്തിൽ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുമെന്നും പൊലീസ് അറിയിച്ചു. മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി നൽകിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുന:സ്ഥാപിക്കും. ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഇവിടെ വാഹനം നിര്‍ത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടർ അറിയിച്ചു.



  • Aug 31, 2025 12:22 IST

    മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി സുരേന്ദ്രൻ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതി

    മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി സുരേന്ദ്രൻ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതി. പോത്തൻകോട് സ്വദേശിയായ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായ മുനീറാണ് ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയത്. കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കടകംപള്ളിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് പരാതി.



  • Aug 31, 2025 12:13 IST

    പരസ്പര വിശ്വാസവും ബഹുമാനവും അടിസ്ഥാനം: പ്രധാനമന്ത്രി മോദി

    പരസ്പര വിശ്വാസവും ബഹുമാനവും സംവേദനക്ഷമതയുമാണ് ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ അടിസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വർഷം കസാനിൽ നടന്ന ചർച്ചയ്ക്കു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ പോസിറ്റീവ് ദിശാബോധം ഉണ്ടായെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.



national news news live News Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: