scorecardresearch

Kerala News Highlights: വിവാഹ നിശ്ചയത്തിനായി പോകുന്ന സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

Kerala News Today Live Updates, Breaking News: ബസ് നിയന്ത്രണം വിട്ട് കുഴിയില്‍ വീണതാണ് മറിയാന്‍ കാരണം

Kerala News Today Live Updates, Breaking News: ബസ് നിയന്ത്രണം വിട്ട് കുഴിയില്‍ വീണതാണ് മറിയാന്‍ കാരണം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
road accident palakkad

Kerala News Live Updates

Kerala News Highlights: മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് അപകടം. കുറ്റിപ്പുറത്ത് കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. കോട്ടക്കലില്‍ നിന്നും ചമ്രവട്ടത്തേക്ക് വിവാഹനിശ്ചയത്തിനായി പോകുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്.നിയന്ത്രണം വിട്ട ബസ് മറ്റ് വാഹനങ്ങളില്‍ ഇടിച്ച് മറിയുകയായിരുന്നു. ഒരു കുഞ്ഞുള്‍പ്പെടെ അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബസ് നിയന്ത്രണം വിട്ട് കുഴിയില്‍ വീണതാണ് മറിയാന്‍ കാരണം.

Advertisment

രാഹുൽ ഗാന്ധിയുടെ വോട്ടർ അവകാശ യാത്രയ്ക്ക് ബിഹാറിൽ തുടക്കം

വോട്ടവകാശ ലംഘനത്തിനും വോട്ടു മോഷണത്തിനുമെതിരായ ഇന്ത്യ സഖ്യത്തിന്റെ വോട്ട് അധികാര്‍ യാത്രയ്ക്ക് ഇന്ന് ബിഹാറില്‍ തുടക്കം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന യാത്രയിൽ ആർജെഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ പങ്കുചേരും. പതിനാറു ദിവസം നീണ്ടുനിൽക്കുന്ന യാത്ര ബിഹാറിലെ ഇരുപതിലധികം ജില്ലകളിലൂടെ കടന്നു പോകുമെന്നാണ് വിവരം. അടിസ്ഥാനപരമായ ജനാധിപത്യ അവകാശമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഭരണഘടനയെ സംരക്ഷിക്കാൻ ബീഹാറിൽ ഒപ്പം ചേരൂ എന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

  • Aug 17, 2025 18:33 IST

    തൃശ്ശൂരിലും ക്രമക്കേടില്ല; എൽഡിഎഫ് യുഡിഎഫ് ആരോപണങ്ങളിൽ അന്വേഷണമില്ലെന്ന് ഇലക്ഷൻ കമ്മീഷൻ

    രാഹുല്‍ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ബിഹാർ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പ്രക്രിയയിൽ വോട്ട് ചോർന്നുവെന്ന ആരോപണമടക്കം വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളിലാണ് ഇലക്ഷൻ കമ്മീഷന്റ മറുപടി.
    ആരോപണം ഉന്നയിക്കുന്നത് ഭരണഘടനയെ അവഹേളിക്കുന്നതിന് സമാനമാണെന്നും തൃശ്ശൂരിലും ക്രമക്കേടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണമില്ലെന്നും ഇലക്ഷൻ കമ്മീഷൻ വ്യകതമാക്കി. കമ്മിഷനും വോട്ടർമാരും രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.



  • Aug 17, 2025 18:06 IST

    അഖിൽ പി ധർമജനെതിരെ അപകീർത്തികരമായ പരാമർശം; ഇന്ദു മേനോനെതിരെ കേസെടുത്ത് കോടതി

    സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ എഴുത്തുകാരി ഇന്ദു മേനോനെതിരെ കേസെടുത്ത് കോടതി. യുവ നോവലിസ്റ്റ് അഖിൽ പി ധർമജന്റെ പരാതിയിലാണ് കേസെടുത്തത്. സെപ്റ്റംബർ പതിനഞ്ചിന് ഇന്ദു മേനോൻ ഹാജരാകണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു.



  • Advertisment
  • Aug 17, 2025 18:05 IST

    തിരുവനന്തപുരത്ത് സൈനികൻ്റെ ഭാര്യയെയും കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി

    അഞ്ചുദിവസമായി സൈനികന്റെ കുടുംബത്തെ കാണാനില്ലെന്ന് പരാതി. സിഐഎസ്എഫ് ജവാന്റെ ഭാര്യയെയും കുഞ്ഞിനെയുമാണ് കാണാനില്ലെന്ന് പരാതി ഉയർന്നത്. അസം സ്വദേശികളായ റൂമി ദേവീദാസ് (30), പ്രിയാനന്ദ് ദാസ് (4) എന്നിവരെയാണ് കാണാതായത്. കല്ലുംമൂട് ക്വാർട്ടേഴ്സിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങി. വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം.

     



  • Aug 17, 2025 14:20 IST

    മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് വൻ അപകടം

    മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് വൻ അപകടം. വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. വളാഞ്ചേരിക്കും കുറ്റിപ്പുറത്തിനും ഇടയിൽ ആശുപത്രി പടിയിൽ വെച്ചാണ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടമുണ്ടായത്. 



  • Aug 17, 2025 13:29 IST

    മലയാളികൾക്ക് കർഷക ദിനാശംസകളുമായി മുഖ്യമന്ത്രി

    ലോകമെമ്പാടുമുള്ള മലയാളികൾക്ക് കർഷക ദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
    "ഇന്ന് ചിങ്ങം ഒന്ന്. മലയാളികളെ സംബന്ധിച്ച് ചിങ്ങം എന്നത് ആഘോഷത്തിന്റെ മാത്രമല്ല, വിളവെടുപ്പിന്റെ മാസം കൂടിയാണ്. നമ്മുടെ നാടിനും ഇവിടുത്തെ ആഘോഷങ്ങള്‍ക്കും കാര്‍ഷിക സംസ്‌കൃതിയുമായി അഭേദ്യമായ ബന്ധമാണുള്ളത്. അതുകൊണ്ട് ചിങ്ങം ഒന്ന് നാം കര്‍ഷക ദിനമായും ആചരിക്കുന്നു.
    കാര്‍ഷിക മേഖല വലിയ അനിശ്ചിതത്വങ്ങള്‍ നേരിടുന്ന ഘട്ടമാണിത്. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള വെല്ലുവിളികളും വര്‍ദ്ധിച്ചുവരുന്ന ഉത്പാദന ചെലവുകളും വിപണി അനിശ്ചിതത്വവും കർഷകരെ വലിയ പ്രതിസന്ധികളിലേക്ക് നയിക്കുന്നു. ഈ പ്രതിസന്ധികളെ മറികടക്കാനാവുംവിധം ഉത്പാദന മേഖലയിലും വിപണന മേഖലയിലും മൂല്യവര്‍ദ്ധന മേഖലയിലും ഒരുപോലെ ഇടപെടുകയാണ് സംസ്ഥാന സര്‍ക്കാര്‍.
    പരമ്പരാഗത കൃഷിരീതികളുടെയും ആധുനിക കൃഷിരീതികളുടെയും ഉത്പാദനക്ഷമമായ സമന്വയം നടത്തിക്കൊണ്ട് നമുക്ക് മുന്നോട്ടു പോകാന്‍ കഴിയണം. കാർഷിക മേഖലയെ കൂടുതൽ ജനകീയമാക്കാനും സാധിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കാനാകൂ. കൂടുതൽ ഐശ്വര്യപൂർണ്ണമായ കാർഷിക സംസ്കാരം കെട്ടിപ്പടുക്കാം. എല്ലാവർക്കും കർഷക ദിനാശംസകൾ"- മുഖ്യമന്ത്രി.



  • Aug 17, 2025 12:19 IST

    ഷുഹൈബ് വധക്കേസ് പ്രതി ഉള്‍പ്പടെ 6 പേർ എംഡിഎംഎയുമായി പിടിയിൽ

    മട്ടന്നൂരിലെ ഷുഹൈബ് വധക്കേസ് പ്രതി ഉള്‍പ്പടെ ആറു പേർ  എംഡിഎംഎയുമായി പിടിയിൽ. 27.82 ഗ്രാം എംഡിഎംഎയുമായെത്തിയ പ്രതികളെ മട്ടന്നൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മുട്ടന്നൂരിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പാലയോട്ടെ എം.പി.മജ് നാസ് (33), മുണ്ടേരിയിലെ രജിന രമേഷ് (33), ആദി കടലായിലെ എം.കെ.മുഹമ്മദ് റനീസ് (31), കോയ്യോട്ടെ പി.കെ.സഹദ് (28), പഴയങ്ങാടിയിലെ കെ.ഷുഹൈബ് ( 43), തെരൂര്‍ പാലയോട്ടെ കെ.സഞ്ജയ് (28) എന്നിവരാണ് അറസ്റ്റിലായത്.



  • Aug 17, 2025 12:16 IST

    കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം എന്ന് സംശയം

    കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം എന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരാണ് രോ​ഗല​ക്ഷണങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത്. ഇവരുടെ രക്തവും സ്രവവും പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഓമശേരി സ്വദേശി ആയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശേരി സ്വദേശി ആയ യുവാവിനും ആണ് രോഗം സംശയിക്കുന്നത്.



  • Aug 17, 2025 12:14 IST

    ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്‌ഫോടനം; കത്വയിൽ നാലു മരണം

    ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 65 പേർ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് പിന്നാലെ, സംസ്ഥാനത്ത് വീണ്ടും മേഘവിസ്ഫോടനം. ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ മേഘവിസ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചതായി പിടിഐ റിപ്പോർട്ടു ചെയ്തു.



  • Aug 17, 2025 11:20 IST

    വാനരന്മാർ ആരോപണം ഉന്നയിക്കുന്നു, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം നൽകുമെന്ന് സുരേഷ് ഗോപി

    തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി പറയേണ്ടതെന്നും താൻ മന്ത്രിയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ആ ഉത്തരവാദിത്തം കൃത്യമായി താൻ കാണിച്ചിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മറുപടി പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടുതൽ ചോദ്യമുണ്ടെങ്കിൽ, കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ അവിടെ ചോദിക്കാമെന്നും ചില വാനരന്മാര്‍ ഇവിടെ നിന്ന് 'ഉന്നയിക്കലുമായി' ഇറങ്ങിയിട്ടുണ്ടെന്നും അവരെല്ലാം ആങ്ങോട്ട് പോകട്ടേ എന്നും, സുരേഷ് ഗോപി പറഞ്ഞു.



News top news news live Kerala News national news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: