/indian-express-malayalam/media/media_files/dWTjaHEY3Se2qBivgECo.jpg)
Kerala News Live Updates
Kerala News Live Updates Today: കണ്ണൂര്‍ പരിയാരത്ത് മക്കളുമായി കിണറ്റിൽ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ ധ്യാൻകൃഷ്ണയാണ് മരണപ്പെട്ടത്. ഭർതൃവീട്ടിലെ പീഡനമെന്ന പരാതിയിൽ ഭർതൃമാതാവ് ശ്യാമളയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്യാമള ജീവിക്കാൻ സമ്മതിക്കാത്തതിനെ തുടർന്നാണ് കുട്ടികളുമായി കിണറ്റിൽ ചാടിയതെന്ന ധനജയുടെ മൊഴിയിലാണ് പൊലീസ് കേസെടുത്തത്. ജൂലായ്-30 നായിരുന്നു മകനും ഇളയമകളുമായി ധനജ ഭർതൃവീട്ടിലെ കിണറ്റിൽ ചാടിയത്. ചികിത്സയിലായിരുന്ന ധ്യാൻകൃഷ്ണ ഞായറാഴ്ചയാണ് ഞായറാഴ്ചയാണ് മരണപ്പെട്ടത്.
ശ്രദ്ധിക്കു: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918
- Aug 12, 2025 14:03 IST
മൂല്യവർദ്ധിത ഉല്‍പ്പന്നങ്ങളിലുടെ കർഷകരുടെ വരുമാനം വര്‍ധിപ്പിക്കും: മന്ത്രി കെ. കൃഷ്ണന്‍ കുട്ടി
കാർഷികോത്പന്നങ്ങൾ നേരിട്ട് വിൽക്കാതെ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിലൂടെ കർഷകർക്ക് കൂടുതൽ ലാഭം നേടാൻ സാധിക്കുമെന്നും ഇതിനുവേണ്ട പരിശീലനങ്ങളും സാമ്പത്തിക സഹായങ്ങളും സർക്കാർ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ചിറ്റൂർ നിയോജക മണ്ഡലത്തിൽ 3035 കോടി രൂപയുടെ വികസനം നടപ്പാക്കിയതായും മന്ത്രി അറിയിച്ചു. 99.98 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 315 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഭാഗമാണ് നിർമ്മിക്കുക. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, സെക്രട്ടറി, വില്ലേജ് ഓഫീസർമാർക്കുള്ള മുറികൾ, ഡൈനിങ് റൂം, റെക്കോർഡ് റൂം, സ്ത്രീകൾ, പുരുഷന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക ശുചിമുറികൾ എന്നിവ ഈ ഘട്ടത്തിൽ ഉൾപ്പെടും. - Aug 12, 2025 13:48 IST
വ്യാജ വോട്ട് ആരോപണം; സുരേഷ് ഗോപിക്കെതിരായ പരാതിയിൽ അന്വേഷണം
കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിക്കെതിരായ കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ അന്വേഷണം നടത്താൻ തീരുമാനം. കോൺഗ്രസ് നേതാക്കളുടെ പരാതി ഫയലിൽ സ്വീകരിച്ചതായി തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.
- Aug 12, 2025 12:22 IST
നടന്‍ നിവിന്‍ പോളിക്കെതിരായ വഞ്ചനാ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു
നടന്‍ നിവിന്‍ പോളിക്കെതിരായ വഞ്ചനാ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു.ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരില്‍ രണ്ട് കോടി തട്ടിയെടുത്തെന്ന നിര്‍മാതാവ് ഷംനാസിന്റെ പരാതിയില്‍ തലയോലപ്പറമ്പ് പൊലീസാണ് കേസെടുത്തത്. നിവിന്‍ പോളി ഒന്നാം പ്രതിയും
സംവിധായകന്‍ എബ്രിഡ് ഷൈന്‍ രണ്ടാം പ്രതിയുമായാണ് എഫ്‌ഐആര്‍. - Aug 12, 2025 11:46 IST
സംസ്ഥാനത്ത് രണ്ടാം ദിനവും സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. ഇന്നലെ 560 രൂപയും ഇന്ന് 640 രൂപയുമാണ് പവന് കുറഞ്ഞത്. ഇതോടെ 75000 ത്തിന് താഴേക്ക് സ്വർണവില എത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 74,360 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 8100 രൂപ നൽകേണ്ടി വരും.
- Aug 12, 2025 11:34 IST
താത്കാലിക വിസി നിയമനം; കേരളം സുപ്രീം കോടതിയിൽ
താത്കാലിക വൈസ് ചാൻസലർ (വിസി) നിയമനത്തിൽ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ കേരള സുപ്രീം കോടതിയില്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളുടെ താല്‍ക്കാലിക വിസിമാരായി ഡോ. കെ. ശിവപ്രസാദിനേയും സിസാ തോമസിനെയും നിയമിച്ചതിനെതിരെയാണെ കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us