scorecardresearch

Kerala News Highlights: ലോറിയുടെ പിറകിൽ മിനിലോറി ഇടിച്ച് അപകടം, രണ്ട് പേർ മരിച്ചു

Kerala News Today Live Updates, Breaking News: വേടന്‍ കേരളത്തില്‍ ഇല്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ നീക്കം.

Kerala News Today Live Updates, Breaking News: വേടന്‍ കേരളത്തില്‍ ഇല്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ നീക്കം.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
road accident palakkad

Kerala News Highlights

Kerala News Highlights:  ദേശീയ പാതയിൽ കല്ലുമായി പോകുന്ന ലോറിയുടെ പിറകിൽ മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പടപറമ്പ് സ്വദേശി മുഹമ്മദ്‌ ഹനീഫ, രണ്ടത്താണി സ്വദേശി അൻവർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. ചികിത്സയിലിരിക്കെ അൽപ്പസമയം മുമ്പാണ് മരണത്തിന് കീഴടങ്ങിയത്. ഇടിയുടെ ആഘാതത്തിൽ മിനിലോറിയുടെ മുൻവശം പൂർണ്ണമായും തകർന്നു. മൃതദേ​ഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Advertisment

ബലാത്സംഗക്കേസ്; റാപ്പര്‍ വേടനെ അറസ്റ്റു ചെയ്യാന്‍ പൊലീസ്

ബലാത്സംഗക്കേസില്‍ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെ അറസ്റ്റു ചെയ്യാന്‍ പൊലീസ്. വേടന്‍ കേരളത്തില്‍ ഇല്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ നീക്കം. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളായാണ് പരിശോധനയെന്നാണ് വിവരം. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഓഗസ്റ്റ് 18 ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് പൊലീസ് തുടർ നടപടികളിലേക്ക് കടക്കുന്നത്.

  • Aug 09, 2025 17:41 IST

    തൃശൂരിലും വോട്ടര്‍ പട്ടികയില്‍ തിരിമറിയെന്ന് കോണ്‍ഗ്രസ്

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. തെരഞ്ഞെടുപ്പിന് വേണ്ടി വോട്ട് ചേര്‍ത്തെന്നും വോട്ടെടുപ്പിന് ശേഷം ഈ വീട് വിട്ടുപോയതായി അദ്ദേഹം പറഞ്ഞു. ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരിലാണ് സുരേഷ് ഗോപിയുടെയും അനിയന്റെ കുടുംബം വോട്ട് ചേര്‍ത്തത്. പതിനൊന്നു വോട്ടുകളാണ് അവിടെ ചേര്‍ത്തത്. തെരഞ്ഞെടുപ്പിന് ശേഷം ആ വീട് മുംബൈ കേന്ദ്രീകരിച്ച് നടക്കുന്ന കമ്പനിക്ക് കൊടുത്തെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. തൃശൂരില്‍ ഒരു ബൂത്തില്‍ 25 മുതല്‍ 45 വരെ വോട്ടുകള്‍ ക്രമക്കേടിലൂടെ കടന്നുകൂടിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

     



  • Aug 09, 2025 17:40 IST

    വട്ടപ്പാറ വയഡക്ടില്‍ നിന്നും യുവാവ് വീണുമരിച്ചു

    ദേശീയപാത 66-ല്‍ വളാഞ്ചേരിയിലെ വട്ടപ്പാറ വയഡക്ട് പാലത്തില്‍ നിന്നും യുവാവ് വീണു മരിച്ചനിലയില്‍. കടുങ്ങാത്തുകുണ്ട് ഇരിങ്ങാവൂര്‍ കുറുപ്പുംപടി നെല്ലിക്കാട്ടില്‍ വീട്ടില്‍ സ്വരാജ് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തോടെയാണു സംഭവം.

     



  • Advertisment
  • Aug 09, 2025 16:14 IST

    സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍

    കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സാന്ദ്ര തോമസ് സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ മത്സരിക്കരുതെന്ന് പറയുന്നത് നിയമാവലി ആണെന്നും ലിസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സാന്ദ്ര പറയുന്ന കാര്യങ്ങൾ നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കും ഉണ്ടെന്നും താന്‍ അത് തെളിയിക്കുമെന്നും ലിസ്റ്റിൻ പറഞ്ഞു.



  • Aug 09, 2025 13:40 IST

    മിനിമം ബാലന്‍സ് കുത്തനെ ഉയർത്തി ഐസിഐസിഐ ബാങ്ക്

    മിനിമം ബാലന്‍സ് കുത്തനെ ഉയർത്തി രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. ഈ മാസം മുതൽ മെട്രോ, നഗര പ്രദേശങ്ങളിൽ ആരംഭിച്ച എല്ലാ അക്കൗണ്ടുകളുടെയും മിനിമം ബാലൻസ് (മന്ത്‌ലി ആവറേജ് ബാലന്‍സ്) 10,000 രൂപയിൽ നിന്ന് 50,000 രൂപയായി വർദ്ധിപ്പിച്ചു.



  • Aug 09, 2025 12:26 IST

    പാലം തകർന്ന് രണ്ടുപേർ മരിച്ച സംഭവത്തിൽ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തും

    ആലപ്പുഴ കീച്ചേരിക്കടവ് പാലം തകർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താൻ നിർദേശം നൽകി മന്ത്രി മുഹമ്മദ് റിയാസ്. മൂന്ന് പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനും മന്ത്രി നിർദേശം നൽകി.



  • Aug 09, 2025 11:51 IST

    പൊതുസ്ഥലത്ത് മദ്യപാനം; കൊടി സുനി അടക്കം 3 പേർക്കെതിരെ കേസെടുത്ത് പൊലീസ്

    പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കം മൂന്നുപേർക്കെതിരെ കേസെടുത്ത് പൊലീസ്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.  അബ്കാരി ആക്ട് പ്രകാരം പരസ്യമദ്യപാനത്തിനാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.



  • Aug 09, 2025 10:38 IST

    കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികർക്ക് വീരമൃത്യു

    തെക്കൻ കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികർക്ക് വീരമൃത്യു. ശനിയാഴ്ച രാത്രിയിലുണ്ടായ വെടിവെപ്പിൽ 2 സൈനികർ കൊല്ലപ്പെട്ടതായും രണ്ടു സൈനികർക്ക് പരിക്കേറ്റതായും സൈന്യം സ്ഥിരീകരിച്ചു. ഓപ്പറേഷന്‍ അഖാലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.



top news News Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: