scorecardresearch

എറണാകുളത്ത് 28 അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യവിഷബാധ: Kerala News Highlights

Kerala News Highlights: കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം ഇവർ ബട്ടർ ചിക്കൻ പാചകം ചെയ്തിരുന്നു

Kerala News Highlights: കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം ഇവർ ബട്ടർ ചിക്കൻ പാചകം ചെയ്തിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
news

Kerala News Highlights

Kerala News Highlights: എറണാകുളം കാക്കനാട് ചിറ്റേത്തുകരയിൽ ഭക്ഷ്യവിഷബാധ.പശ്ചിമബം​ഗാൾ സ്വദേശികളായ 28 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരിൽ 12 പേരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

16 പേർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം ഇവർ ബട്ടർ ചിക്കൻ പാചകം ചെയ്തിരുന്നു.

തുടർന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ഇവർ കാക്കനാട് ഒരു വീട്ടിൽ ജോലിക്ക് വന്നപ്പോൾ ബട്ടർ ചിക്കനും കഴിക്കാനായി കൊണ്ടുവരികയായിരുന്നു. ഇത് കഴിച്ച ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

  • Apr 18, 2025 19:54 IST

    ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു

    ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. സംസ്കാരം തിങ്കളാഴ്ച രണ്ട് മണിക്ക് കോട്ടയം മാങ്ങാനത്ത് നടക്കും.



  • Apr 18, 2025 17:23 IST

    രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളം മാറി: മന്ത്രി എം.ബി രാജേഷ്

    സർക്കാർ സംവിധാനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും വിധം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളം മാറിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയ 'ഡിജി കേരള' സംരംഭത്തിന് കീഴിൽ 21 ലക്ഷത്തിലധികം ആളുകളെ ഡിജിറ്റൽ സാക്ഷരരാക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.



  • Advertisment
  • Apr 18, 2025 15:45 IST

    ഷൈന്‍ ടോം ചാക്കോ തിങ്കളാഴ്ച ഐസിക്ക് മുമ്പില്‍ ഹാജരാകുമെന്ന് പിതാവ് ചാക്കോ

    നടന്‍ ഷൈന്‍ ടോം ചാക്കോ തിങ്കളാഴ്ച ഐസിക്ക് മുമ്പില്‍ ഹാജരാകുമെന്ന് പിതാവ് ചാക്കോ. തിങ്കളാഴ്ച ഷൈന്‍ നേരിട്ട് ഹാജരാകുമെന്ന് ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. 'അമ്മ' സംഘടനയില്‍ നിന്നും വിനു മോഹന്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



  • Apr 18, 2025 12:05 IST

    മുഖംനോക്കാതെ നടപടിയെന്ന് സജി ചെറിയാൻ

    നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സർക്കാർ അന്വേഷിക്കുമെന്നും മന്ത്രി സജി പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.



  • Apr 18, 2025 12:04 IST

    ലഹരി പരിശോധന എല്ലായിടത്തും ഉണ്ടാകും: എം.ബി.രാജേഷ്

    സംസ്ഥാനത്ത് ലഹരി പരിശോധനയിൽ സിനിമ സെറ്റിന് പ്രത്യേക പരിഗണനകൾ ഒന്നുമില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

    പരിശോധന ഒഴിവാക്കാൻ  സിനിമാസെറ്റിന് പവിത്രതയൊന്നുമില്ല. ലഹരി വ്യാപനം തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യം. എക്‌സൈസ് നടപടിയുമായി മുന്നോട്ട് പോകും. നടി വിൻസി അലോഷ്യസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച എല്ലാ പരാതികളും പരിശോധിച്ച് നടപടിയെടുക്കും. - എം.ബി. രാജേഷ് പറഞ്ഞു.

     



  • Apr 18, 2025 12:04 IST

    പത്ത് ട്രെയിനുകളിൽ അധിക കോച്ചുകൾ

     ഈസ്റ്റർ കാലത്തെ തിരക്കിന്റെ പശ്ചാത്തലത്തിൽ പത്ത് ട്രെയിനുകളിൽ ദക്ഷിണ റെയിൽവേ അധികകോച്ചുകൾ അനുവദിച്ചു. ഏപ്രിൽ 18 മുതൽ 21വരെയാണ് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചത്. 

    തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (12075) ട്രെയിനുകളിൽ ഒരു എ.സി. ചെയർകാറാണ് അധികമായി അനുവദിച്ചത്. തിരുവനന്തപുരം -മംഗലാപുരം മാവേലി എക്‌സ്പ്രസിൽ (16604) ഏപ്രിൽ 20 മുതൽ 22 വരെയും മംഗളൂരു-തിരുവനന്തപുരം (16603)മാവേലി എക്‌സ്പ്രസിൽ 19 മുതൽ 21വരെ ഒരു സ്ലീപ്പർ കോച്ചും അനുവദിച്ചു.

     



  • Apr 18, 2025 10:37 IST

    ഷൈൻ ടോം ചാക്കോയെ നോട്ടീസ് നൽകി വിളിപ്പിക്കുമെന്ന് പൊലീസ്

    രാസലഹരിയുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയെ നിലവിൽ അറസ്റ്റ് ചെയ്യില്ല എന്ന് പോലീസ്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയെ തമിഴ്‌നാട്ടിൽ എന്ന് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ മുടി ശേഖരിച്ച് രാസ പരിശോധന നടത്തും. എത്രകാലമായി രാസ ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുക.

     



  • Apr 18, 2025 10:36 IST

    മഴ തുടരും; സംസ്ഥാനത്ത് ശക്തമായ കാറ്റിനും സാധ്യത

    സംസ്ഥാനത്ത് വെള്ളിയാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ഇന്ന് സംസ്ഥാനത്ത് ഒരുജില്ലയ്ക്കും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.

     



  • Apr 18, 2025 10:36 IST

    ഇന്ന് ദുഖവെള്ളി

    ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ശിഷ്യൻമാരുമൊത്ത് അന്ത്യഅത്താഴത്തിന് ശേഷം സ്വയം കുരിശുമരണത്തിന് തന്നെതന്നെ സമർപ്പിക്കുന്ന ക്രിസ്തുവിന്റെ ത്യാഗത്തെ അനുസ്മരിക്കുന്ന ദിനമാണ് ദുഖവെള്ളി. ക്രൈസ്തവരുടെ വിശുദ്ധ വാരാചരണത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിനംകൂടിയാണ് ദുഖവെള്ളി.

    ദുഖവെള്ളിയുടെ ഭാഗമായി ദേവാലയങ്ങളിൽ രാവിലെ മുതൽ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനകളും ആരംഭിച്ചു. വാഴൂർ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ ഓർത്തഡോക്‌സ് സഭ, പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികനാകും. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും.



  • Apr 18, 2025 10:35 IST

    വിൻസിയുടെ മൊഴിയെടുക്കാൻ അനുമതി തേടി എക്സൈസ്

    ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നടനെതിരെ നടി വിൻസി അലോഷ്യസ് ഉയർത്തിയ ആരോപണങ്ങളിൽ നടിയുടെ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ് വകുപ്പ്. എന്നാൽ, എക്‌സൈസ് നടപടികളുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നാണ് നടിയുടെ കുടുംബത്തിന്റെ നിലപാട്. സിനിമയിലെ പരാതി സിനിമാ മേഖലകളിലെ ഘടകങ്ങളിൽ തീർക്കാമെന്നാണ് കുടുംബത്തിന്റെ നിലപാട്. 

    നേരത്തെ, പോലീസ് പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് വിൻസി അലോഷ്യസും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.'താനൊന്നും പുറത്തുപറഞ്ഞിട്ടില്ലെന്നും വളരെ രഹസ്യമായിട്ടാണ് പരാതി സമർപ്പിച്ചതെന്നും നടി പറഞ്ഞു.  നടന്റെ പേരോ സിനിമയുടെ പേരോ പറയാൻ ഉദ്ദേശിച്ചിട്ടില്ല. ആരോപണം സിനിമയ്ക്കെതിരെയല്ല, നടനെതിരെയാണ്.  സിനിമ സെറ്റിലെ എല്ലാവരും നന്നായി സഹകരിച്ചു. സംഭവത്തിൽ നടന് സംവിധായകൻ താക്കീത് നൽകിയിരുന്നു. നടനെതിരെ പൊലീസിൽ പരാതി നൽകില്ല'. കൂടെ നിന്ന എല്ലാവർക്കും നന്ദി- വിൻസി പറഞ്ഞു.

     



live updates news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: