/indian-express-malayalam/media/media_files/G1sUwoTz9RsvtB6TYWCr.jpg)
Kerala News Highlights: എഴുപുന്ന ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ സംഭവത്തിൽ ഒളിവിൽ പോയ കീഴ്‌ശാന്തി പിടിയിൽ. ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണമായിരുന്നു മോഷണം പോയത്. വി​ഗ്രഹത്തിൽ ചാർത്തിയ കിരീടം ഉൾപ്പെടെ 20 പവനോളം തിരുവാഭരണമായിരുന്നു കവർന്നത്. കീഴ്‌ശാന്തി രാമചന്ദ്രൻ പോറ്റിയാണ് പൊലീസിന്റെ പിടിയിലായത്.
- Apr 17, 2025 20:25 IST
സ്ത്രീകളിലെ രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ മാര്‍ഗരേഖ
പെണ്‍കുട്ടികളിലേയും സ്ത്രീകളിലേയും രക്തസംബന്ധമായ രോഗങ്ങള്‍ക്ക് (ബ്ലീഡിംഗ് ഡിസോഡേഴ്‌സ്) ആരോഗ്യ വകുപ്പ് ചികിത്സാ മാര്‍ഗരേഖ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഹീമോഫീലിയ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് മാര്‍ഗരേഖ തയ്യാറാക്കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച് പരിശീലനം നല്‍കുന്നതാണ്. ഇതിലൂടെ അമിത രക്തസ്രാവം മൂലം ബുദ്ധിമുട്ടുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏകീകൃതവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
- Apr 17, 2025 17:25 IST
ഗവിക്ക് യാത്ര പോയ കെഎസ്ആർടിസി ബസ് വനമേഖലയിൽ കേടായി കുടുങ്ങി
കെഎസ്ആർടിസിയുടെ പാക്കേജ് ടൂറിന് പോയ ബസ് കേടായി. ഗവിക്ക് യാത്ര പോയ വിനോദസഞ്ചാരികൾ വനമേഖലയിൽ കുടുങ്ങിക്കിടക്കുന്നു. രാവിലെ 11 മണിക്ക് വിവരം അറിയിച്ചിട്ടും പകരം ബസ് ഇതുവരെ എത്തിയിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു.
- Apr 17, 2025 15:39 IST
വഖഫ് ഭേദഗതി; ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രത്തിന് 7 ദിവസം സമയം അനുവദിച്ച് സുപ്രീം കോടതി
ഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രത്തിന് ഏഴ് ദിവസത്തെ സമയം അനുവദിച്ച് സുപ്രീം കോടതി. അതിനുശേഷം മറുപടി പുനഃപരിശോധിക്കാൻ ഹർജിക്കാർക്ക് അഞ്ചു ദിവസത്തെ സമയം അനുവദിക്കും. കേന്ദ്രത്തിന്റെ മറുപടി ഹർജിക്കാർ അവലോകനം ചെയ്തുകഴിഞ്ഞാൽ നിയമത്തെക്കുറിച്ചുള്ള ഇടക്കാല ഉത്തരവ് പാസാക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
- Apr 17, 2025 15:26 IST
സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർഗോട്ട് തുടക്കം
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും.
- Apr 17, 2025 11:02 IST
ഝാർഖണ്ഡ് സ്വദേശികൾ കുഞ്ഞിനെ ഉപേക്ഷിച്ച് പോയ സംഭവം; കുഞ്ഞിനെ ഏറ്റെടുക്കാൻ താല്പര്യമുണ്ടെന്ന് മാതാപിതാക്കൾ
കൊച്ചിയിലെ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ. കുഞ്ഞിനെ വിഡിയോ കോൾ വഴി കണ്ടു. എറണാകുളം നോർത്ത് പൊലീസിനെയാണ് മാതാപിതാക്കൾ നിലപാട് അറിയിച്ചത്. മാതാപിതാക്കളുടെ സാമ്പത്തിക ശേഷി കൂടി പരിഗണിച്ച് ശേഷമാകും സിഡബ്ല്യുസി തീരുമാനം എടുക്കുക.
- Apr 17, 2025 10:24 IST
ലഹരി പരിശോധന: ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി
പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ രാത്രിയായിരുന്നു പരിശോധന. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us