scorecardresearch

എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം

Kerala News Highlights: ബസിലുണ്ടായിരുന്ന ബാക്കി യാത്രക്കാരെ കോട്ടയം മെഡിക്കൽ കോളജിലേക്കും ,സമീപത്തുള്ള ആശുപത്രിയിലേക്കും മാറ്റി

Kerala News Highlights: ബസിലുണ്ടായിരുന്ന ബാക്കി യാത്രക്കാരെ കോട്ടയം മെഡിക്കൽ കോളജിലേക്കും ,സമീപത്തുള്ള ആശുപത്രിയിലേക്കും മാറ്റി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
accident

Kerala News Highlights

Kerala News Highlights: എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെയാണ് കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ് കണമല അട്ടിവളവിൽ വെച്ച് അപകടത്തിൽപെടുന്നത്. ശബരിമലയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന ബാക്കി യാത്രക്കാരെ കോട്ടയം മെഡിക്കൽ കോളജിലേക്കും ,സമീപത്തുള്ള ആശുപത്രിയിലേക്കും മാറ്റി .ഇതിൽ ചിലരുടെ നില ഗുരുതരമായി തുടരുന്നു.

Advertisment
  • Apr 16, 2025 18:00 IST

    മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി; പിണറായി വിജയനും മകൾക്കും നോട്ടീസ്

    മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും, മകൾ വീണ വിജയനും സിഎംആർഎല്ലും കെഎസ്ഐഡിസിയും അടക്കം 19 എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ്. പേര് വിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കണം. 



  • Apr 16, 2025 16:58 IST

    വഖഫ്; ഹിന്ദുട്രസ്റ്റുകളിൽ മുസ്‍ലിംകളെ അനുവദിക്കുമോയെന്ന് സുപ്രീംകോടതി

    വഖഫ് നിയമഭേദഗതിക്കെതിരായ ഹരജികൾ പരിഗണിക്കുന്നതിനിടെ ഹിന്ദുട്രസ്റ്റുകളിൽ മുസ്‍ലിംകളെ അനുവദിക്കുമോയെന്ന ചോദ്യവുമായി സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിന്റെ ബോർഡിൽ ഹിന്ദുക്കൾ അല്ലാത്തവർ ഉണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു.



  • Advertisment
  • Apr 16, 2025 14:06 IST

    ദിവ്യയ്ക്കു വീഴ്ച പറ്റി'; പ്രതികരിച്ച് ശബരീനാഥന്‍

    മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ അഭിനന്ദിച്ച ദിവ്യ എസ് അയ്യര്‍ക്ക് വീഴ്ചയുണ്ടായെന്ന് ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്‍. സര്‍ക്കാരിന് വേണ്ടി രാപകല്‍ അധ്വാനം ചെയ്യുന്ന വ്യക്തിയാണ് ദിവ്യ. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് സദുദ്ദേശത്തോടെയാണെങ്കിലും അതിലൊരു വീഴ്ചയുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ക്കൊപ്പം നില്‍ക്കുക എന്നത് ഉദ്യോഗസ്ഥ ധര്‍മ്മമാണ്



  • Apr 16, 2025 12:11 IST

    മുനമ്പം: രാഷ്ട്രീയക്കാര്‍ തെറ്റിദ്ധരിപ്പിച്ചു, നിയമഭേദഗതി കൊണ്ട് ശാശ്വത പരിഹാരമായില്ല;

    മുനമ്പം വിഷയത്തില്‍ ഇപ്പോഴും ആശങ്കകള്‍ക്ക് പൂര്‍ണമായ പരിഹാരം ഉണ്ടായിട്ടില്ല എന്നത് നിരാശപ്പെടുത്തുന്നതാണെന്ന് സിറോ മലബാര്‍ സഭ. ഇത് ആശങ്കയും ബുദ്ധിമുട്ടും ഉളവാക്കുന്ന കാര്യമാണെന്ന് ഫാദര്‍ ആന്റണി വടക്കേക്കര മാധ്യമങ്ങളോട് പറഞ്ഞു. ഈ കാര്യത്തില്‍ നിയമപരമായി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് സഭ മുന്നില്‍ കാണുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.



  • Apr 16, 2025 11:07 IST

    'തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം'; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കെഎം എബ്രഹാം

    തനിക്കെതിരെയുള്ള സിബിഐ അന്വേഷണ ഉത്തരവില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഗൂഢാലോചന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം. താന്‍ സ്ഥാനത്ത് തുടരണോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് തനിക്കെതിരായ നീക്കങ്ങളുടെ ലക്ഷ്യമെന്നും എബ്രഹാം മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തില്‍ പറഞ്ഞു.



  • Apr 16, 2025 11:06 IST

    അതിരപ്പിള്ളിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍

    കാട്ടാന ആക്രമണങ്ങളില്‍ രണ്ട് ആദിവാസികള്‍ മരിച്ചതില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ ഇന്ന് 12മണിക്കൂര്‍ ജനകീയ ഹര്‍ത്താല്‍. ഹര്‍ത്താലിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.



  • Apr 16, 2025 11:05 IST

    കൊല്ലം പൂരം കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രവും; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

    കൊല്ലം പൂരത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയത് വിവാദത്തില്‍. പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റത്തില്‍ നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ആര്‍എസ്എസ് സ്ഥാപകനേതാവ് ഹെഗ്‌ഡേവാറിന്റെ ചിത്രവും ഉയര്‍ത്തിയത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.



  • Apr 16, 2025 11:04 IST

    മുതലപ്പൊഴി പ്രതിസന്ധി; മന്ത്രിതല ചർച്ച ഇന്ന്

    മുതലപ്പൊഴിയിലെ പ്രതിസന്ധിയുടെ ബന്ധപ്പെട്ട മന്ത്രിതല ചർച്ച ഇന്ന്. ഉച്ചയ്ക്ക് 2.30 നാണ് മത്സ്യത്തൊഴിലാളികളും ഫിഷറീസ് മന്ത്രി സജി ചെറിയാനും തമ്മിൽ കൂടിക്കാഴ്ച നടക്കുക. വിഷയത്തിൽ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. മുതാലപ്പൊഴിയിലെ മണൽ നീക്കത്തിൽ സർക്കാർ ഇടപെടൽ മന്ത്രി വിശദീകരിക്കും. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.



live updates news live Live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: