/indian-express-malayalam/media/media_files/uploads/2017/02/antony.jpg)
Kerala News Highlights: തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിനു തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ശബരിമല വിഷയം കെെക്കാര്യം ചെയ്യുന്നതിൽ തെറ്റ് പറ്റിയുട്ടുണ്ടെങ്കിൽ അത് പറയേണ്ടത് പാർട്ടി സെക്രട്ടറിയല്ല, മുഖ്യമന്ത്രിയാണ്. തെറ്റ് പറ്റിയെങ്കിൽ തിരഞ്ഞെടുപ്പിനു മുൻപ് അത് പറയണമെന്നും ആന്റണി പറഞ്ഞു. ഏത് കോടതി വിധി വന്നാലും സമചിത്തതയുള്ള സർക്കാർ വിഷയം പഠിക്കുകയാണ് ചെയ്യേണ്ടത്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ അതുണ്ടായില്ല. ശബരിമല വിധി വന്നപ്പോൾ രാഷ്ട്രീയ പാർട്ടികളാട് ആലോചിക്കണമായിരുന്നു. എന്നാൽ, മുഖ്യമന്ത്രി അതും ചെയ്തില്ലെന്നും ആന്റണി കുറ്റപ്പെടുത്തി.
ഉപതിരഞ്ഞെടുപ്പ് കാലത്തും ശബരിമല മുഖ്യപ്രചാരണ വിഷയമാക്കി മുന്നണികള്‍. ശബരിമലയില്‍ ഇടതു സര്‍ക്കാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. എന്നാല്‍, ഇതിനു മറുപടി നല്‍കി എഐസിസി നേതാവ് ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. ശബരിമല വികസനത്തിന് ഇടതു സര്‍ക്കാര്‍ 47.4 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് ശബരിമല വികസനത്തിനായി ചെലവഴിച്ചത് 1500 കോടി രൂപയാണെന്നും ബജറ്റില്‍ പറയുന്ന തുകയൊന്നും ശബരിമല വികസനത്തിനായി ഇടതു സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീല്‍ രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല. ജലീല്‍ മന്ത്രി സ്ഥാനത്തു നിന്നും മാറി നിന്ന് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തില്‍ നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാന്‍ മന്ത്രിയ്ക്കാകില്ലെന്നും മുഖ്യമന്ത്രി മൗനം വെടിയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Live Blog
ശബരിമല വിഷയത്തിൽ സർക്കാരിനു തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ശബരിമല വിഷയം കെെക്കാര്യം ചെയ്യുന്നതിൽ തെറ്റ് പറ്റിയുട്ടുണ്ടെങ്കിൽ അത് പറയേണ്ടത് പാർട്ടി സെക്രട്ടറിയല്ല, മുഖ്യമന്ത്രിയാണ്. തെറ്റ് പറ്റിയെങ്കിൽ തിരഞ്ഞെടുപ്പിനു മുൻപ് അത് പറയണമെന്നും ആന്റണി പറഞ്ഞു. ഏത് കോടതി വിധി വന്നാലും സമചിത്തതയുള്ള സർക്കാർ വിഷയം പഠിക്കുകയാണ് ചെയ്യേണ്ടത്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ അതുണ്ടായില്ല. ശബരിമല വിധി വന്നപ്പോൾ രാഷ്ട്രീയ പാർട്ടികളാട് ആലോചിക്കണമായിരുന്നു. എന്നാൽ, മുഖ്യമന്ത്രി അതും ചെയ്തില്ലെന്നും ആന്റണി കുറ്റപ്പെടുത്തി.
കേരള സന്ദര്‍ശനത്തിനെത്തിയ നെതര്‍ലാന്‍ഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടര്‍, ഭാര്യ മാക്‌സിമ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ഡച്ചുമായുള്ള ബന്ധം കേരള സര്‍ക്കാരിനു ഏറെ സുപ്രധാന വിഷയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളവും നെതര്‍ലാന്‍ഡ്‌സും തമ്മിലുള്ള ബന്ധത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് ഹോട്ടലില്‍ നടന്ന സ്വീകരണത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി ഒരുക്കിയ വിരുന്നിലും ഇരുവരും പങ്കെടുത്തു.
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. മൂന്ന് പേര്‍ക്ക് മാത്രമാണ് 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിനു അര്‍ഹതയുള്ളത്. 35 പേര്‍ക്ക് കൂടി നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളതായി സമിതി കണ്ടെത്തി. ഇതില്‍ മൂന്ന് പേര്‍ക്ക് നഷ്ടപരിഹാരത്തുകയായി 25 ലക്ഷം ലഭിക്കും. മറ്റുള്ളവര്‍ക്ക് ഫ്‌ളാറ്റ് രജിസ്‌ട്രേഷനില്‍ കാണിച്ച തുകയായിരിക്കും നഷ്ടപരിഹാരമായി അനുവദിക്കുക. ഇന്ന് സമിതി പരിഗണിച്ചത് 61 അപേക്ഷകളാണ്. നഷ്ടപരിഹാര സമിതിക്കു മുൻപാകെ 14 പേർക്ക് കൃത്യമായി രേഖകൾ ഹാജരാക്കാൻ സാധിച്ചില്ല. നേരത്തെ 14 പേര്‍ക്ക് നഷ്ടപരിഹാരത്തുക അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമായിരുന്നു.
വടക്ക് കിഴക്കൻ കാലവർഷം സംസ്ഥാനത്തും സജീവമാവുകയാണ്. കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചു. കോട്ടയം ജില്ലയിലെ കോഴയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 11 സെന്റിമീറ്റർ. മറ്റു സ്ഥലങ്ങളിലെ മഴയുടെ അളവ് ഇങ്ങനെ: ചെങ്ങന്നൂർ, മാവേലിക്കര - 8 സെന്റിമീറ്റർ, കായംങ്കുളം, പെരുമ്പവൂർ, പിറവം - 7 സെന്റിമീറ്റർ.
അടുത്ത അഞ്ചു ദിവസവും കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഒക്ടോബർ 19,20,21 തിയതികളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ ദിവസംങ്ങളിൽ 7 സെന്റിമീറ്റർ മുതൽ 14 സെന്റിമീറ്റർ വരെ മഴ ലഭിക്കും. അടുത്ത 24 മണിക്കൂറിനുളളിൽ 45-55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കും. ചിലപ്പോൾ 65 കിലോമീറ്റർ വേഗത വരെ കൈവരിച്ചേക്കും. അതിനാൽ തന്നെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
ഉപതിരഞ്ഞെടുപ്പ് കാലത്തും ശബരിമല മുഖ്യപ്രചാരണ വിഷയമാക്കി മുന്നണികള്‍. ശബരിമലയില്‍ ഇടതു സര്‍ക്കാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. എന്നാല്‍, ഇതിനു മറുപടി നല്‍കി എഐസിസി നേതാവ് ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. ശബരിമല വികസനത്തിന് ഇടതു സര്‍ക്കാര്‍ 47.4 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് ശബരിമല വികസനത്തിനായി ചെലവഴിച്ചത് 1500 കോടി രൂപയാണെന്നും ബജറ്റില്‍ പറയുന്ന തുകയൊന്നും ശബരിമല വികസനത്തിനായി ഇടതു സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ മകന് സിവില്‍ സര്‍വിസ് പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനെ ചോദ്യം ചെയ്‌ത് മന്ത്രി കെ.ടി.ജലീൽ. ഇതില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ചെന്നിത്തലയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ജലീലിന്റെ ആരോപണം. മാര്‍ക്കുദാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാവിഷയങ്ങളെക്കുറിച്ചും അന്വേഷിക്കട്ടെ എന്നു പറഞ്ഞ മന്ത്രി ജലീല്‍ പിന്നീടാണ് 2017ലെ സിവില്‍ സര്‍വിസ് പരീക്ഷയിലെ ഒന്നാം റാങ്കു ലഭിച്ച വിദ്യാര്‍ഥിയേക്കാള്‍ 122 മാര്‍ക്ക് കുറവുള്ള ചെന്നിത്തലയുടെ മകന് അഭിമുഖ പരീക്ഷയില്‍ മുപ്പത് മാര്‍ക്ക് അധികം ലഭിച്ചതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ മകന് അഭിമുഖ പരീക്ഷയില്‍ ഒന്നാം റാങ്കുകാരനേക്കാള്‍ 30 മാര്‍ക്കാണ് കൂടുതല്‍ ലഭിച്ചതെന്നും ഇതെങ്ങനെയാണ് ലഭിച്ചതെന്നുകൂടി അന്വേഷിക്കണമെന്നും മന്ത്രി ജലീല്‍ ആവശ്യപ്പെട്ടു.
നെതര്‍ലന്‍ഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി വ്യാഴാഴ്ച കൊച്ചിയിലെത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇരുവരെയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പത്‌നി രേഷ്മ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും സ്വീകരിച്ചു. ചീഫ് സെ്ക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, പൊതുഭരണ വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസ്, ജില്ലാ പോലീസ് മേധാവി കാര്‍ത്തിക് കെ എന്നിവര്‍ സന്നിഹിതരായിരുന്നു. കേരളീയ പരമ്പരാഗത ശൈലിയിലുള്ള വരവേല്‍പ്പാണ് രാജാവിനും രാജ്ഞിക്കും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയശേഷം കൊച്ചി വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം മട്ടാഞ്ചേരിയിലേക്ക് രാജാവും സംഘവും യാത്ര തിരിച്ചു.
എന്‍ എസ് എസ് എട്ടുകാലി മമ്മൂഞ്ഞാകാന്‍ ശ്രമം നടത്തുകയാണെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പരസ്യമായി യുഡിഎഫിനൊപ്പമാണ് തങ്ങളെന്ന നിലപാടാണ് എന്‍ എസ് എസ് സ്വീകരിച്ചിരിക്കുന്നത്. എന്‍ എസ് എസിനുള്ള ഈഴവ വിരോധമാണ്. ഒരു സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് ഇതിലൂടെയെല്ലാം എന്‍ എസ് എസ് നടത്തുന്നത്. അടുത്തത് ഒരു യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണെങ്കില്‍ അതിനു പിന്നില്‍ തങ്ങളാണെന്ന് വരുത്തി തീര്‍ക്കാനുള്ള അടവുനയം കൂടിയാണ് എന്‍ എസ് എസ് നിലപാടെന്ന് വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീല്‍ രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല. ജലീല്‍ മന്ത്രി സ്ഥാനത്തു നിന്നും മാറി നിന്ന് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തില്‍ നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാന്‍ മന്ത്രിയ്ക്കാകില്ലെന്നും മുഖ്യമന്ത്രി മൗനം വെടിയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൂടത്തായി കൂട്ടക്കൊല കേസിലെ പ്രതി ജോളിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോളിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് യുവാവ് ജോളിയെ സ്പര്‍ശിക്കാന്‍ ശ്രമിച്ചത്.
പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ആലത്തൂര്‍ വാവുള്യാപുരം സ്വദേശി ബാബുവാണ് തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. വായ്പയെടുത്ത് ഇഷ്ടികച്ചൂള തുടങ്ങാനിരുന്നതാണ് ബാബു. എന്നാല്‍ പരിസരവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അനുമതി നിഷേധിക്കപ്പെട്ടെന്നും ഇതോടെ താന്‍ കടത്തിലായെന്നുമാണ് ബാബു പറയുന്നത്.
തൊടുപുഴയില്‍ നാലു വയസുകാരനെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കേസിന്റെ വിചാരണ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷന് പോക്‌സോ കോടതിയുടെ നിര്‍ദേശം. പ്രതി തിരുവനന്തപുരം ജഗതി ആനന്ദ് വിഹാറില്‍ അരുണ്‍ ആനന്ദിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ് .
പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിക്കപ്പെട്ടിട്ടുള്ളതെന്നും ജാമ്യം അനുവദിച്ചാല്‍ അത് സമുഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി. അരുണ്‍ തലക്കടിച്ചു കൊലപ്പെടുത്തിയ ഏഴ് വയസുകാരന്റെ സഹോദരനാണ് നാലു വയസുകാരന്‍. അന്വേഷണത്തിനിടെയാണ് അരുണ്‍ ഇളയ കുട്ടിയെയും പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയത്. പോക്‌സോ കോടതിയില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.ബി.വാഹിദ ഹാജരായി.
ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. വട്ടിയൂര്‍ക്കാവില്‍ ചില സമുദായ സംഘടനകള്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നുണ്ട്. ഇതിനെതിരെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുമെന്ന് കോടിയേരി പറഞ്ഞു. എന്‍എസ്എസിനെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു കോടിയേരി.
നഗ്നമായി ജാതി പറഞ്ഞുളള വോട്ടുപിടുത്തമാണ് വട്ടിയൂര്‍ക്കാവില്‍ കാണുന്നെതന്നും ഇതേക്കുറിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിരീക്ഷണം ശരിയാണെന്നും കോടിയേരി പറഞ്ഞു. ആലപ്പുഴയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയും ഡീസൽ വിലയും ഇന്നും ലിറ്ററിനു 70 രൂപയ്ക്കു മുകളിലാണ്. സ്വർണവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാമിനു 3,560 രൂപയും പവനു 28,480 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും ഇതേ വിലയിലാണ് വ്യാപാരം നടന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.43 എന്ന നിലയിലാണ്. Read More
കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാണ കേസില്‍ മരട് പഞ്ചായത്തിലെ മുന്‍ അംഗങ്ങളും കുടുങ്ങും. അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കിക്കൊണ്ട് 2006 ല്‍ പഞ്ചായത്ത് കമ്മിറ്റി ഐകകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു. ഇതാണ് തിരിച്ചടിയായിരിക്കുന്നത്.
കോഴിക്കോട്: കൂടത്തായി കേസില്‍ റോജോയുടേയും റെഞ്ചിയുടേയും ഡിഎന്‍എ പരിശോധന ഇന്ന്. കല്ലറയില്‍ നിന്നും ശേഖരിച്ച ശരീരാവശിഷ്ടങ്ങള്‍ കുടുംബാംഗങ്ങളുടേതാണെന്നാണ് തെളിയിക്കാനാണ് ഡിഎന്‍എ പരിശോധന. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പരിശോധന.
നെതർലൻഡ്സ് രാജാവ് വില്ല്യം അലക്സണ്ടറിന്റെയും രാഞ്ജി മാക്സിമയുടെയും കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഉണ്ടാകും. ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് നാലു വരെയും 18ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് രണ്ടു വരെയുമാണ് എറണാകുളം നഗരത്തിലും പശ്ചിമ കൊച്ചി ഭാഗങ്ങളിലും ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം അതിരുകടക്കുന്നതായും അദ്ദേഹം പറഞ്ഞു വട്ടിയൂര്‍കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍.എസ്.എസ് പരസ്യ പ്രചാരണത്തിനിറങ്ങിയതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു മുന്നണിക്ക് വേണ്ടി എന്‍.എസ്.എസ്. സ്വീകരിച്ച നിലപാട് തെറ്റാണെന്നും, എന്നാല്‍ എന്‍.എസ്.എസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മുക്കം, വെട്ടത്തൂര്‍ യത്തീംഖാനകളിലേക്ക് 455 കുട്ടികളെ വിദ്യാഭ്യാസത്തിനായി കുട്ടികളെ കൊണ്ടുവന്നത്. യത്തീംഖാനയില്‍ കുട്ടികളെ ദുരുപയോഗം ചെയ്തിട്ടില്ല. സൗജന്യ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് കുട്ടികളെത്തിയതെന്ന് സിബിഐ കോടതിയെ അറിയിച്ചു.
പാലക്കാട് റെയില്‍വേ പൊലീസായിരുന്നു യത്തീംഖാനകള്‍ക്കെതിരെ കേസെടുത്തത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ട കേസായതിനാല്‍ ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights