തൃശ്ശൂർ: സംസ്ഥാന അമേച്വർ നാടക മത്സര അവാർഡുകൾ പ്രഖ്യാപിച്ചു. കേരള സംഗീത നാടക അക്കാദമിയാണ് സംസ്ഥാന തല മത്സരം സംഘടിപ്പിച്ചത്. 43 രചനകളാണ് അക്കാദമിയിൽ ലഭിച്ചത്. കാസർഗോഡിലെ തൃക്കരിപ്പൂർ, ആലപ്പുഴയിലെ കലവൂർ എന്നീ രണ്ട് മേഖലകളിലായി മത്സരിച്ച 12 നാടകങ്ങളിൽ നിന്ന്  യോഗ്യത നേടിയ ആറ് നാടകങ്ങളാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തത്. ജനുവരി 22 മുതൽ 27 വരെ അക്കാദമി തിയ്യറ്ററിലായിരുന്നു മത്സരങ്ങൾ നടന്നത്. അത്‌ലറ്റ് കായിക നാടക വേദി, പാലക്കാടിന്റെ   ഒരു എന്തിന് എന്തിന് പെൺകുട്ടി ഏറ്റവും മികച്ച അവതരണത്തിനുള്ള പുരസ്‌കാരം നേടി. 50,000 രൂപയാണ് സമ്മാനം. കാളഭൈരവൻ ( കലാപാഠശാല, ആറങ്ങോട്ടുകര) മികച്ച രണ്ടാമത്തെ അവതരണത്തിനുള്ള സമ്മാനം നേടി. ഒരു എന്തിന് എന്തിന് പെൺകുട്ടിയുടെ സംവിധായകൻ അലിയാർ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ഗന്ധകം സംവിധാനം ചെയ്ത റിയാസാണ് മികച്ച രണ്ടാമത്തെ സംവിധായകൻ. പാർത്ഥസാരഥി( നാടകം-കാളഭെരവൻ), സുരഭി (നാടകം-ബോബെ ടെയ്‌ലേഴ്സ് ) എന്നിവർ മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ഇ.സി.ദിനേശ് കുമാർ (കാളഭൈരവൻ) മികച്ച രചയിതാവായും തിരഞ്ഞെടുത്തു.

State Amateur Drama Awared Winners

1.രചന: ഇ.സി.ദിനേശ് കുമാർ, 2.മികച്ച നടൻ: പാർത്ഥസാരഥി, 3.മികച്ച നടി: സുരഭി

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.