ആലപ്പുഴ: സംസ്ഥാനത്ത് വർധിച്ചു വരുന്ന കൊലപാതകങ്ങളിലും സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിലും ഗുണ്ടാ മാഫിയ വിളയാട്ടങ്ങളിലും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകദിന സത്യാഗ്രഹം തുടങ്ങി.

ഹരിപ്പാട് മാധവ ജംക്ഷനിൽ രാവിലെ ഏഴ് മണിക്കാരംഭിച്ച സത്യാഗ്രഹം രാത്രി ഏഴ് മണിക്കവസാനിക്കും. ഗാന്ധിയൻ ഗോപിനാഥൻ നായർ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. ആക്രമണങ്ങളില്ലാത്ത സുരക്ഷിത നാടിനായാണ് സത്യാഗ്രഹം.

ദക്ഷിണേന്ത്യൻ നടിയ്ക്കു നേരെ നടന്ന   ആക്രമണം ഞെട്ടിക്കുന്നതും കേരളത്തിനാകെ അപമാനകരമായ സംഭവമാണിതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ