Kerala News Highlights: തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ മന്ത്രിസഭയിൽ വി.മുരളീധരനും. മഹാരാഷ്ട്രയിൽനിന്നുളള രാജ്യസഭാംഗമായ വി.മുരളീധരൻ സ്വതന്ത്ര ചുതമലയുളള സഹമന്ത്രിയാകാനാണ് സാധ്യത. കേന്ദ്രമന്ത്രിസഭയിലെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് ആദ്യം പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് വിളിച്ചതെന്നും പിന്നീട് കാബിനറ്റ് സെക്രട്ടറിയേറ്റിൽനിന്നും വിളിച്ചുവെന്നുംം വി.മുരളീധരൻ പറഞ്ഞു.
തലശേരി സ്വദേശിയാണ് വി.മുരളീധരൻ. എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
Live Updates: നരേന്ദ്ര മോദി മന്ത്രിസഭയിൽ അമിത് ഷായും; മുരളീധരൻ സഹമന്ത്രിയാകും
നേരത്തെ, മന്ത്രിസഭയിൽ കുമ്മനം രാജശേഖരന് സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നില്ലെന്ന നിലപാടിലായിരുന്നു കുമ്മനം. ഇതിനുപിന്നാലെ ഡൽഹിയിൽനിന്നും കുമ്മനത്തിന് വിളിയെത്തി. ഇതോടെയാണ് കുമ്മനത്തിന് മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ടെന്ന് വാർത്തകൾ പരന്നത്.
Live Blog
Kerala News May 30 LIVE Updates:
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരില്ല എന്നതിന്റെ സൂചനയാണ് അബ്ദുള്ളക്കുട്ടി നടത്തുന്ന മോദി സ്തുതിയെന്ന് വി.എം.സുധീരന് പറഞ്ഞു. സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തി പ്രവര്‍ത്തിക്കാന്‍ സമയം നല്‍കാതെ എംഎല്‍എയാക്കിയതില്‍ അന്നത്തെ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായി എന്നും വി.എം.സുധീരന് പറഞ്ഞിരുന്നു.
അവസരവാദിയെപ്പോലെയാണ് അബ്ദുള്ളക്കുട്ടി പെരുമാറുന്നത്, കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ല, കോണ്‍ഗ്രസുകാരുടെ മനസില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലായെന്നും വി.എം.സുധീരന് പറഞ്ഞിരുന്നു.
പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് അതിഥി തൊഴിലാളികൾ മരിച്ചു. ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ റിപൻ ഷെയ്ഖ് (18), സേബു ഷെയ്ഖ് (25) എന്നിവരാണ് പോഞ്ഞാശേരിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്ന് വീണ് മരിച്ചത്.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനും വിവിധ സംവിധാനങ്ങളുടെ പരിശീലനത്തിനുമായി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. അഗ്നിശമന വിഭാഗം, സുരക്ഷാ സേന, ആതുര സേവന സംഘം, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ, ഓപ്പറേഷൻ വിഭാഗം, മറ്റു കിയാൽ ജീവനക്കാർ, ആംബുലൻസ് സംവിധാനം, ഫയർ എഞ്ചിൻ മുതലായ എല്ലാ തരം സേവനങ്ങളുടെയും കാര്യക്ഷമത തെളിയിക്കാൻ മോക്ക് ഡ്രില്ലിലൂടെ സാധിച്ചു. ഏതു തരത്തിൽ ഉള്ള സുരക്ഷാ ഭീഷണിയും നേരിടാൻ കണ്ണൂർ എയർപോർട്ട് സജ്ജമാണെന്ന് തെളിയിക്കുന്നതായിരുന്നു മോക്ഡ്രിൽ.
നരേന്ദ്ര മോദി സർക്കാരിന്റെ മന്ത്രിസഭയിൽ വി.മുരളീധരനും ഭാഗമാകും. മുരളീധരൻ സ്വതന്ത്ര ചുമതലയുളള സഹമന്ത്രിയാകും. നേരത്തെ കുമ്മനം രാജശേഖരന് മന്ത്രിസഭയിൽ ഇടം ലഭിച്ചേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് വി.മുരളീധരന് നറുക്ക് വീഴുകയായിരുന്നു
മേയ് 30 മുതൽ ജൂൺ 3 വരെയുളള 5 ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 30, 31 തീയതികളിൽ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. Read More
സിഐഎസ്എഫ് ദക്ഷിണ സെക്ടറിനു കീഴിലെ യൂണിറ്റുകളില്‍ നിന്നു വിരമിച്ച ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പെന്ഷന് സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിന് പെന്ഷന് അദാലത്ത് സംഘടിപ്പിക്കുന്നു. 2019 ജൂലൈ 12ന് രാവിലെ 11 മണിക്ക് കാക്കനാട് കേന്ദ്രീയഭവനിലെ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന അദാലത്തില്‍ ചെന്നൈയിലെ സിഐഎസ്എഫ് സൗത്ത് സോണ്‍ ആര്പിഎഒ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരും പങ്കെടുക്കും. എന്നാല്‍ കോടതിയില്‍ വ്യവഹാരം നടക്കുന്ന പെന്ഷന് കേസുകളില്‍ അദാലത്ത് ഇടപെടുന്നതല്ലെന്നും അത്തരം പരാതിക്കാര്‍ അദാലത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും സിഐഎസ്എഫ് അധികൃതര്‍ അറിയിച്ചു.
പി.വി.അൻവർ എംഎൽഎയുടെ വാട്ടർ തിം പാർക്കിലേക്ക് വെള്ളമെടുക്കുന്ന തടയണ ഒരാഴ്ചക്കകം പൊളിച്ചു നീക്കുമെന്ന് സ്ഥലം ഉടമ കോടതിയിൽ ഉറപ്പു നൽകി. പണി പൂർത്തിയാക്കാൻ പ്രായോഗിക തടസ്സമുണ്ടന്നും മൂന്നാഴ്ച സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. എത്ര വട്ടം സമയം നീട്ടിത്തരാവും എന്നു പരാമർശിച്ച കോടതി ഒടുവിൽ ഒരാഴ്ചത്തെ സമയം അനുവദിച്ചു. പരാതിക്കാർ ഡ്രോൺ ഉപയോഗിച്ച് എടുത്ത തടയണയുടെ ചിത്രവും കോടതിയിൽ ഹാജരാക്കി. തടയണ ഇന്നേയ്ക്കകം പൊളിച്ചുനീക്കണമെന്ന് കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. പി.വി.അൻവറിന്റെ ഭാര്യാ പിതാവിന്റെ ഭൂമിയിലാണ് തടയണ സ്ഥിതി ചെയ്യുന്നത്.
മരടിലെ അനധികൃത കെട്ടിടങ്ങൾ നിർമ്മാതാക്കൾ തന്നെ പൊളിച്ച് നീക്കണമെന്ന് നഗരസഭ. നഗരസഭ സെക്രട്ടറി കെട്ടിട നിർമ്മതാക്കൾക്ക് നോട്ടീസ് നൽകി. ഫ്ലാറ്റു സമുച്ചയങ്ങൾ കോടതി നിർദേശിച്ച സമയ പരിധിക്ക് മുമ്പ് പൊളിച്ച് നീക്കണമെന്നാണ് ആവശ്യം
നരേന്ദ്ര മോദി മന്ത്രിസഭയിൽ കഴിഞ്ഞ തവണത്തെപ്പോലെ കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളള. മോദി കേരളത്തോട് നീതി കാണിക്കുമെന്നും കേരളത്തില്‍ ഒരു സീറ്റ് പോലും കിട്ടാത്തത് ബിജെപിക്ക് തിരിച്ചടിയാവില്ലെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
ഭിന്നശേഷിക്കാരായവർക്ക് എംപി ഫണ്ടിൽ നിന്നും അനുവദിച്ച മോട്ടോറൈസ്ഡ് വീൽ ചെയറിന്റെ വിതരണോദ്ഘാടനം കെ.വി.തോമസ് എംപി നിർവഹിച്ചു
സ്വർണവിലയിൽ ഇന്നും മാറ്റമില്ല. പവന് 23,720 രൂപയും ഗ്രാമിന് 2,965 രൂപയുമാണ് വിപണി വില
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസ് സിബിഐ ഏറ്റെടുത്തു. കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം പ്രതിയായതോടെയാണ് സിബിഐ കേസ് ഏറ്റെടുത്തത്. സിബിഐ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല.
വടക്കൻ പറവൂരിലെ ശാന്തി വനത്തിലൂടെയുള്ള കെഎസ്ഇബിയുടെ ടവർ നിർമാണത്തിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി പത്ത് ദിവസത്തേക്ക് മാറ്റി. സ്ഥലം ഉടമ മീന മേനോൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയ സാഹചര്യത്തിൽ അതിൽ തീരുമാനം അറിഞ്ഞ ശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ശാന്തി വനത്തിൽ ടവർ നിർമാണത്തിന് അനുമതി നൽകിയ സബ് കലക്ടറുടെ
നടപടി ചോദ്യം ചെയ്ത് ഇന്ദുമേനോൻ സമർപ്പിച്ച ഹർജി സിംഗിൾ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയുള്ള അപ്പീലാണ് കോടതി പരിഗണിച്ചത്
കൊല്ലത്ത് അമ്മയെ ബലാത്സംഗം ചെയ്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചാലുമൂടിലാണ് സംഭവം. 45 കാരനായ ഇയാൾ ഒരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മറവിരോഗം ബാധിച്ച 74 കാരിയായ അമ്മയെ മകൻ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
മോദിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ച അബ്ദുളളക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് നീചമാണെന്ന് വീക്ഷണം വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിക്ക് മംഗളപത്രം ലഭിക്കുന്നത് അംഗീകരിക്കാനാവില്ല. കാസര്‍കോട് മത്സരിക്കാനുള്ള മോഹം പൊലിഞ്ഞതാണ് കൂറുമാറ്റത്തിന് കാരണം. മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ഥിയാകാന്‍ കച്ച കെട്ടുന്ന അബ്ദുളളക്കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുന്നതാണ് ഉത്തമമെന്നും വീക്ഷണം മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-267 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. വിശദമായ ഫലം വൈകീട്ട് നാലു മണിയോടെ http://www.malayalam.indianexpress.comൽ അറിയാം. Read More
കോണ്‍ഗ്രസ് നേതാവ് എ.പി.അബ്ദുളളക്കുട്ടിയ്ക്ക് ബിജെപിയിലേക്ക് ക്ഷണം. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്തെത്തിയതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ കെ.രഞ്ജിത് പാർട്ടിയിലേക്ക് ക്ഷണിച്ചത്. Read More
കുമ്മനം രാജശേഖരൻ ഡൽഹിയിലെത്തി. പുലർച്ചെയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. നേരത്തെ സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്നായിരുന്നു കുമ്മനം വ്യക്തമാക്കിയിരുന്നത്. ഇതിനിടെയാണ് ഉടനടി ഡൽഹിയിലെത്താൻ കുമ്മനത്തിന് നിർദേശം ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് മന്ത്രിസഭയിലേക്ക് സാധ്യതയുളള വ്യക്തിയാണ് കുമ്മനം Read More