Kerala news May 29 highlights: കൊച്ചി: പാലാരിവട്ടം ബൈപ്പാസ് നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. ബൈപ്പാസ് നിര്‍മാണ ക്രമക്കേടില്‍ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കേരളത്തിലെ ഇപ്പോഴത്തെ മറ്റൊരു പ്രധാന ചർച്ചാ വിഷയം രാഷ്ട്രീയമാണ്. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഒരാഴ്ചയാകുമ്പോഴും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ തന്നെയാണ് ഇപ്പോഴും കേരളത്തിൽ അങ്ങോളം ഇങ്ങോളം ചൂടുപിടിപ്പിക്കുന്നത്.
മത്സരിച്ച 20 മണ്ഡലങ്ങളിൽ 19ഉം യുഡിഎഫ് തൂത്തുവാരിയപ്പോൾ ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫിന് ഒരു സീറ്റ് ലഭിച്ചത്. ആലപ്പുഴ മണ്ഡലത്തിൽ പാർട്ടിക്ക് വീഴ്ചയുണ്ടായെന്നാണ് കെപിസിപി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത്.
ആലപ്പുഴ നഗരസഭയിലും ചേർത്തല നിയോജക മണ്ഡലത്തിലും യുഡിഎഫിന് വോട്ട് കുറഞ്ഞത് പ്രാദേശിക നേതാക്കളുടെ ഇടപെടൽ മൂലമാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. തോൽവിക്ക് പിന്നിൽ പ്രമുഖ നേതാക്കളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് ഷാനി മോൾ ഉസ്മാനും ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം നിയമസഭയില്‍ മസാല ബോണ്ടുമായി ബന്ധപ്പെട്ട് നടന്ന അടിയന്തര പ്രമേയ ചര്‍ച്ച സോഷ്യല്‍ മീഡിയയിലടക്കം വൈറലായിരിക്കുകയാണ്. മുസ്ലീം ലീഗിനെ ഉന്നം വച്ചുള്ള എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ പരാമര്‍ശം പിന്നീട് വലിയ ചര്‍ച്ചയായി. ലീഗിനെ സംബന്ധിച്ചിടുത്തോളം ലീഗിന് മസാല ബോണ്ട മാത്രമേ അറിയൂ എന്നായിരുന്നു ഷംസീര്‍ നിയമസഭയില്‍ ഇന്നലെ പറഞ്ഞത്. അവര്‍ക്ക് മസാല ബോണ്ടയെ കുറിച്ചേ അറിയൂ മസാല ബോണ്ടിനെ കുറിച്ച് അറിയില്ലെന്നും ഷംസീര്‍ പരിഹസിച്ചു.
പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വലിയ സങ്കടം അറിയിച്ചു. ചര്‍ച്ചക്കിടയില്‍ തന്നെ മണ്ടനെന്ന് വിളിച്ചില്ലേ എന്നായി ചെന്നിത്തല. കയറില്‍ ഡോക്ടറേറ്റ് ഇല്ല എന്നേയുള്ളൂ ഇക്കണോമിക്സില്‍ താന്‍ ബിരുദ ധാരിയാണെന്ന് തോമസ് ഐസകിന് രമേശ് ചെന്നിത്തല മറുപടി നല്കി.
സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. നേരത്തെ ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പെരുന്നാള്‍ അവധികള്‍ പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. ഇതേ ദിവസം തന്നെയാണ് കാലവർഷവും സംസ്ഥാനത്തെത്തുമെന്ന് റിപ്പോർട്ടുകളുള്ളത്. അങ്ങനെയെങ്കിൽ മഴ നനഞ്ഞായിരിക്കും കുഞ്ഞിക്കൂട്ടുകാർ ആദ്യ ദിനം ക്ലാസ് മുറിയിലേക്ക് എത്തുക
Suriya and Sai Pallavi for NGK Movie Promotion in Kochi: സെല്വരാഘവന് സംവിധാനം ചെയ്യുന്ന ‘എന്‍ ജി കെ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി സൂര്യ കൊച്ചിയില്‍ എത്തി. ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പരിപാടികളില്‍ നായിക സായ് പല്ലവിയും സൂര്യയോടൊപ്പം പങ്കെടുക്കുന്നുണ്ട്. മെയ് 31നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസ് ചര്‍ച്ചയിലൂടെ പരിഹരിച്ചു കൂടെ എന്ന് ഹൈക്കോടതി. പ്രശ്നപരിഹാരത്തിന് മധ്യസ്ഥനെ വയ്ക്കുന്നതില്‍ ഇരുവിഭാഗത്തിന്റെയും അഭിപ്രായം കോടതി തേടിയിട്ടുണ്ട്. മധ്യസ്ഥനായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫിന്റെ പേരും കോടതി മുന്നോട്ടുവച്ചു. Read More
മധ്യവേനല്‍ അവധിക്ക് ശേഷം സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടു. ജൂണ്‍ മൂന്നിന് സ്കൂളുകള്‍ തുറക്കുമെന്നാണ് നിലവില്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇത് മാറ്റണമെന്നാണ് പ്രതിപക്ഷ നേതാവ് ഇന്ന് ആവശ്യപ്പെട്ടത്. മേയ് നാല്, അഞ്ച് തീയതികളില്‍ ചെറിയ പെരുന്നാളാകാന്‍ സാധ്യതയുള്ളതിനാലാണ് സ്കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. Read More
പാലാരിവട്ടം ബൈപ്പാസ് നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. ബൈപ്പാസ് നിര്‍മാണ ക്രമക്കേടില്‍ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. Read More
കെവിന് വധക്കേസില്‍ ആരോപണവിധേയനായ ഗാന്ധിനഗര്‍ എസ്.ഐ എം.എസ് ഷിബുവിനെതിരെ വകുപ്പുതല നടപടി. സംസ്ഥാനത്ത ഏറ്റവും ജൂനിയറായ എസ്.ഐയായി ഷിബുവിനെ തരംതാഴ്ത്തിയിട്ടുണ്ട്. ഇടുക്കിയിലേക്ക് ഇയാളെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. ഇത് വിവാദമായതിനു പിന്നാലെയാണ് വകുപ്പുതല നടപടി സ്വീകരിച്ചിരിക്കുന്നത്. Read More
കേരള കോണ്‍ഗ്രസ് അധികാര വടംവലിയില്‍ പാര്‍ട്ടി പിടിക്കാനുള്ള നീക്കവുമായി പി.ജെ.ജോസഫ് വിഭാഗം. ജോസഫിനെ പാര്‍ട്ടി ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും കാണിച്ച് ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി. ജോസ് കെ.മാണി വിഭാഗം പാര്‍ട്ടി പിളര്‍ത്തിയാലും അവരെ വിമതപക്ഷമായേ കണക്കാക്കാന്‍ സാധിക്കൂ. മൂന്ന് എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് ജോസഫ് വിഭാഗം വാദിക്കുന്നു. Read More
കഴിഞ്ഞ ദിവസം നിയമസഭയില്‍ മസാല ബോണ്ടുമായി ബന്ധപ്പെട്ട് നടന്ന അടിയന്തര പ്രമേയ ചര്‍ച്ച സോഷ്യല്‍ മീഡിയയിലടക്കം വൈറലായിരിക്കുകയാണ്. ഇടത് – വലത് നേതാക്കള്‍ കൊണ്ടും കൊടുത്തും കളം നിറഞ്ഞപ്പോള്‍ നിയമസഭയില്‍ പൊട്ടിച്ചിരികളും ഉയര്‍ന്നു. ശബരീനാഥന് എംഎല്‍എ പ്രതിപക്ഷത്തിനുവേണ്ടി സംസാരിച്ചപ്പോള്‍ ഭരണപക്ഷത്തു നിന്നുള്ള എംഎല്‍എമാര്‍ ഉരുളയ്ക്കുപ്പേരി എന്നവണ്ണം മറുപടി നല്‍കുക കൂടി ചെയ്തതോടെ നിയമസഭയില്‍ നടന്നത് ബലപരീക്ഷണമാണ്. Read More
Kerala Akshaya Lottery AK-397 Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-397 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് അറിയാം. ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. വിശദമായ ഫലം വൈകിട്ട് നാലു മണിയോടെ malayalam.indianexpress.comൽ അറിയാം. Read More
കെവിന് വധക്കേസില്‍ സസ്പെന്‍ഷനിലായ എസ്.ഐ ഷിബുവിനെ വീണ്ടും സര്‍വീസിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധം. ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയക്കും. ഷിബുവിനെ തിരിച്ചെടുക്കുന്ന നടപടി ശരിയല്ലെന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. Read More