Kerala News Highlights: തിരുവനന്തപുരം: വാളയാർ കേസിൽ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാനെ മാറ്റി. അഡ്വ.രാജേഷിനെതിരെയാണ് നടപടി. കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ രാജേഷ് ശിശുക്ഷേമ സമിതി ചെയർമാനായി തുടരുന്നതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.
വാളയാർ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സംഭവം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. പ്രോസിക്യൂഷന്റെയും പൊലീസിന്റെയും ഗുരുതരമായ വീഴ്ചകളിന്മേലുള്ള മുഖ്യമന്ത്രിയുടെ നിശബ്ദത ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു. കേസ് അന്വേഷണത്തില്‍ പൊലീസും കോടതിയിലെ കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകളാണ് വരുത്തിയിട്ടുള്ളത്. കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നും ഉമ്മൻ ചാണ്ടി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മഹിളാ മോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. വാളയാർ കേസിലെ പ്രതികളെ വെറുതേവിട്ട സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയിലും ആവശ്യപ്പെട്ടിട്ടുണ്ട്.
കോതമംഗലം ചെറിയ പള്ളിയില്‍ ആരാധന നടത്താന്‍ ഓര്‍ത്തഡോക്സ് വിഭാഗമെത്തി. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിരവധി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്സുകാരെ തടയാന്‍ യാക്കോബായ വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്.
Live Blog
Kerala News Live Updates: ഇന്നത്തെ പ്രധാന കേരള വാർത്തകൾ
വാശിയേറിയ ഭരണപക്ഷ-പ്രതിപക്ഷ പോരാട്ടത്തിനായിരിക്കും നിയമസഭ സാക്ഷ്യം വഹിക്കുക. വാളയാർ പീഡനക്കേസ് പ്രതികളെ വെറുതെവിട്ട സംഭവം, മാർക്കുദാന വിവാദം എന്നിവ പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ആയുധമാക്കും. എന്നാൽ, ഉപതിരഞ്ഞെടുപ്പ് ഫലം നൽകുന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. 91 എംഎൽഎമാരുടെ പിന്തുണയോടെ ഭരണം ആരംഭിച്ച സർക്കാരിന് ഉപതിരഞ്ഞെടുപ്പ് പൂർത്തിയായതോടെ നിയമസഭയിലെ അംഗത്വം 93 ആക്കി വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഇത് വലിയ ആത്മവിശ്വാസം പകരുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി ആരോപണങ്ങളെ പ്രതിരോധിക്കാനാണു ഭരണപക്ഷം ശ്രമിക്കുക.
വാളയാര്‍ കേസില്‍ പ്രതികളായവരെ വെറുതെ വിട്ട സംഭവം വിവാദമായിരിക്കെ വിഷയത്തില്‍ ഇടപെടുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്. പ്രശ്നം കമ്മീഷന്റെ ലീഗല്‍ സെല്‍ പരിശോധിക്കുമെന്നും കമ്മീഷന് ചെയര്മാന് പ്രിയങ്ക് കനൂഖോ പറഞ്ഞു. നേരത്തെ വാളയാര്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് വനിതാ കമ്മിഷന് പറഞ്ഞിരുന്നു.പോക്സോ കേസ് വനിത കമ്മിഷന് കൈകാര്യം ചെയ്യേണ്ടതല്ല. കമ്മിഷനുമേല്‍ കുതിരകേറിയിട്ട് കാര്യമില്ലെന്നും സംഭവം ഉണ്ടായപ്പോള്‍ സ്ഥലം സന്ദര്‍ശിക്കാന്‍ തനിക്ക് സമയം ലഭിച്ചിരുന്നില്ലെന്നും കമ്മിഷന് അധ്യക്ഷ എം സി ജോസഫൈന് പറഞ്ഞിരുന്നു
വാളയാര്‍ കേസില്‍ പൊലീസ് വീഴ്ചയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നവംബര്‍ നാലിന് പാലക്കാട് ജില്ലയിലായിരിക്കും ഹര്‍ത്താല്‍. ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. ചൊവ്വാഴ്ച വൈകീട്ട് സംസ്ഥാനമൊട്ടാകെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. മുതിര്‍ന്ന നേതാവ് വി.എം സുധീരന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കും.
ഇക്കൊല്ലത്തെ ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാനും തിരക്കു ക്രമീകരിക്കാനും പൊലീസ് കൂടുതല്‍ സൗകര്യമൊരുക്കി. ദേവസ്വം സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വിര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് ആരംഭിച്ചു. ശരംകുത്തി വഴിയുളള പരമ്പരാഗത പാത (സാധാരണ ക്യൂ) ബുക്കിങ് നവംബര്‍ എട്ടിന് ആരംഭിക്കും. ക്യൂ ബുക്കിങ് സൗകര്യം തികച്ചും സൗജന്യമാണ്. 2011 മുതല്‍ നടപ്പിലാക്കി വരുന്ന വിര്‍ച്വല്‍ ക്യൂ സംവിധാനം കൂടുതല്‍ സൗകര്യങ്ങളോടെയാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ടാറ്റാ കസള്‍ട്ടന്‍സി സര്‍വീസ് കോര്‍പ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു നവീകരിച്ച ഈ സംവിധാനം നടപ്പിലാക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പൊലീസും സംരംഭത്തില്‍ പങ്കാളികളാണ്.
വാളയാർ കേസിൽ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാനെ മാറ്റി. അഡ്വ.രാജേഷിനെതിരെയാണ് നടപടി. കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ രാജേഷ് ശിശുക്ഷേമ സമിതി ചെയർമാനായി തുടരുന്നതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങി(നിഷ്)നെ ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന സര്‍വകലാശാലയാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നു മന്ത്രി കെ.കെ.ശൈലജ. ഇതുസംബന്ധിച്ച കരട് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
നിഷിന്റെ ഇരുപത്തിരണ്ടാമത് വാര്‍ഷികാഘോഷ വേളയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനത്തെ മറ്റു സ്ഥാപനങ്ങളെ ഈ സര്‍വകലാശാലയ്ക്കു കീഴില്‍ കൊണ്ടുവരും. നിഷില്‍ പുതിയ കോഴ്സുകളാരംഭിക്കും. ഇപ്പോഴുള്ള കോഴ്സുകള്‍ പുതിയ പദവിയിലേയ്ക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
അഗളി മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ ഒരു സ്ത്രീയും. മേലെ മഞ്ചക്കണ്ടിയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. പാലക്കാട് എസ്പി വിക്രം, ആന്റി മാവോയിസ്റ്റ് സ്ക്വാഡ് കമാണ്ടന്റ് ചൈത്ര തെരേസ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന് ആരോപിച്ചു. ഏറ്റുമുട്ടലാണോ വെടിവയ്പ്പാണോ എന്ന് അറിയില്ലെന്നും, വാളയാര്‍ സംഭവത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണോ എന്നും സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൃത്യവിലോപത്തിന് പൊലീസുദ്യോഗസ്ഥര്‍ക്ക് എതിരെയുളള വകുപ്പുതല അന്വേഷണങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നല്കി. കാലതാമസം വരുന്നപക്ഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പള്ളിവരാന്തയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ പൊലീസ് ആശുപത്രിയിലേക്കു മാറ്റി. കോഴിക്കോട് തിരുവച്ചിറയിലെ പള്ളിവരാന്തയിലാണു നാലുദിവസം പ്രായമായ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ഇന്നു രാവിലെ എട്ടരയോടെയാണു സംഭവം. Read More
കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരും. ഇന്നു ഒന്നോ രണ്ടോ ഇടങ്ങളിൽ മാത്രമാണ് മഴ പെയ്തത്. നവംബർ ഒന്നുവരെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. ഒക്ടോബർ 28 മുതൽ നവംബർ ഒന്നുവരെയുളള അഞ്ചു ദിവസവും കാലാവസ്ഥ മുന്നറിയിപ്പുമുണ്ട്. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-536 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയിൽ വിറ്റ WK 715200 എന്ന ടിക്കറ്റിന് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ WC 894447 എന്ന ടിക്കറ്റ് നമ്പരിനാണ്. Read More
വാളയാർ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സംഭവം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. പ്രോസിക്യൂഷന്റെയും പൊലീസിന്റെയും ഗുരുതരമായ വീഴ്ചകളിന്മേലുള്ള മുഖ്യമന്ത്രിയുടെ നിശബ്ദത ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു. കേസ് അന്വേഷണത്തില്‍ പൊലീസും കോടതിയിലെ കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകളാണ് വരുത്തിയിട്ടുള്ളത്. കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കോട്ടയം കിടങ്ങൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ ഒളിവിലാണ്. ദേവസ്യ, റെജി, ജോബി, നാഗപ്പൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർ കഴിഞ്ഞ രണ്ടു വർഷമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ്.
കൊല്ലം: വര്‍ക്കല ഗവ. മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ കയറി പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ സുധീഷിന് പരുക്കേറ്റു. സ്കൂളില്‍ യൂത്ത് ഫെസ്റ്റിവല്‍ നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പട്ടക്കം പൊട്ടിച്ചതിനെത്തുടര്‍ന്നാണ് സംഭവം. Read More
എടവണ്ണയില്‍ ബയോഗ്യാസ് പ്ലാന്റിലെ വിഷ വാതകം ശ്വസിച്ച് രണ്ട് പേര് മരിച്ചു. എടവണ്ണ പത്തപ്പിരിയത്തെ ബയോഗ്യാസ് പ്ലാന്റിലാണ് സംഭവം. പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. Read More
കോതമംഗലം ചെറിയ പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ തടഞ്ഞ് യാക്കോബായ വിശ്വാസികൾ. പള്ളിയുടെ ഗേറ്റ് ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുകയാണ് യാക്കോബായ വിഭാഗം. പള്ളിയിൽ കയറിയിട്ടേ തിരിച്ചു പോകൂ എന്ന് ഓർത്തഡോക്സ് വിഭാഗം നിലപാടെടുത്തു.
വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മഹിളാ മോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു
തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്താന്‍ സിപിഎം ചര്‍ച്ചകള്‍ ആരംഭിച്ചു. വി.കെ.പ്രശാന്ത് മേയര്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ മേയറെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. നേരിയ ഭൂരിപക്ഷത്തിലാണ് സിപിഎം കോര്പ്പറേഷന് ഭരിക്കുന്നത്.
കോതമംഗലം ചെറിയ പള്ളിയിൽ സംഘർഷാവസ്ഥ. പൊലീസ് രണ്ടുതവണ മുന്നറിയിപ്പ് നൽകി. പ്രതിഷേധവുമായി ഓർത്തഡോക്സ് വിഭാഗം.
ചലച്ചിത്ര കലാസംവിധായകൻ കോങ്ങാൽ ഭരണയഴികം വീട്ടിൽ പി.ജയസിംഗ് (പരവൂർ ജയസിംഗ്-73) അന്തരിച്ചു. സംവിധായകൻ ഭരതന്റെ അസിസ്റ്റന്റായി ചലച്ചിത്രരംഗത്തെത്തിയ ജയസിംഗ് കലാ സംവിധായകൻ, സഹ സംവിധായകൻ, സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആരവം, തകര, എന്റെ നീലാകാശം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, പെരുവഴിയമ്പലം, സന്ധ്യമയങ്ങും നേരം, കാറ്റത്തെ കിളിക്കൂട്, ഞാവൽപ്പഴം, ഈണം, കാതോട് കാതോരം, ആഗ്രഹം, ഒഴിവുകാലം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ജയസിംഗ് പ്രവർത്തിച്ചിട്ടുണ്ട്.
നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്നാണ് സഭ പിരിയുന്നതായി സ്പീക്കർ അറിയിച്ചത്. വാളയാർ വിഷയത്തിലാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തിയത്.
വാളയാർ വിഷയത്തിൽ നിയമസഭയിൽ ചൂടേറിയ ചർച്ചകൾ. സർക്കാർ വേട്ടക്കാർക്കൊപ്പമാണ് നിൽക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയ നോട്ടീസിനു സഭയിൽ അനുമതി നിഷേധിച്ചു.
ബാങ്ക് മാനേജരെ കസ്റ്റഡിയിലെടുത്ത് മർദിച്ച കേസിൽ പ്രതികളായ പൊലീസുകാർക്കെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം ഇപ്പോൾ അനുവദിക്കാനാവില്ലന്ന് ഹൈക്കോടതി. കേസ് റദ്ദാക്കാൻ രണ്ടും മൂന്നും പ്രതികൾ പ്രത്യേക ഹർജി നൽകിയിട്ടില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ്
നാരായണപിഷാരടി കേസ് റദ്ദാക്കാൻ വിസമ്മതിച്ചത്. പ്രത്യേക ഹർജി സമർപ്പിക്കാൻ കോടതി പ്രതികൾക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചു .
വാളയാര്‍ പീഡനക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. വാളയാര്‍ വിഷയം പ്രതിപക്ഷമാണ് നിയമസഭയില്‍ ഉന്നയിച്ചത്. പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. “വാളയാര്‍ കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പട്ടിക വിഭാഗത്തിലുള്ള കുട്ടികളായതിനാല്‍ അതനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫൊറന്‍സിക് സംഘം ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അപ്പീല്‍ അടക്കമുള്ള തുടര്‍ നടപടികള്‍ക്കായി മികച്ച അഭിഭാഷകനെ നിയോഗിക്കും.” മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
വാളയാർ പീഡനക്കേസ് അട്ടിമറിച്ചെന്ന് ആരോപിച്ച് പാലക്കാട് എസ്പി ഓഫീസിലേക്ക് യുവമോർച്ച പ്രതിഷേധ പ്രകടനം നടത്തി. എസ്പി ഓഫിസിലേക്ക് കോൺഗ്രസും പ്രതിഷേധ ജാഥ നടത്തും.
വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതേവിട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി. പെണ്‍കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടും. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നതിനു വേണ്ടി ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഭൂമി വിഷയങ്ങളുടെ പേരില്‍ ഇടുക്കിയില്‍ വീണ്ടും സമരകോലാഹലം. പട്ടയം ക്രമീകരിക്കലുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 22, സെപ്റ്റംബര്‍ 25 തീയതികളില്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവുകളുമായി ബന്ധപ്പെട്ടാണു സമരപരമ്പരകള്‍. സമരത്തിന്റെ ഭാഗമായി യുഡിഎഫ് ഇന്ന് ഇടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.
വാശിയേറിയ ഭരണപക്ഷ-പ്രതിപക്ഷ പോരാട്ടത്തിനായിരിക്കും നിയമസഭ സാക്ഷ്യം വഹിക്കുക. വാളയാർ പീഡനക്കേസ് പ്രതികളെ വെറുതെവിട്ട സംഭവം, മാർക്കുദാന വിവാദം എന്നിവ പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ആയുധമാക്കും. എന്നാൽ, ഉപതിരഞ്ഞെടുപ്പ് ഫലം നൽകുന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. 91 എംഎൽഎമാരുടെ പിന്തുണയോടെ ഭരണം ആരംഭിച്ച സർക്കാരിന് ഉപതിരഞ്ഞെടുപ്പ് പൂർത്തിയായതോടെ നിയമസഭയിലെ അംഗത്വം 93 ആക്കി വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഇത് വലിയ ആത്മവിശ്വാസം പകരുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി ആരോപണങ്ങളെ പ്രതിരോധിക്കാനാണു ഭരണപക്ഷം ശ്രമിക്കുക.
ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് എംഎൽഎമാരും നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു. മഞ്ചേശ്വരത്തു നിന്നു വിജയിച്ച എം.സി.ഖമറുദീന് (യുഡിഎഫ്), എറണാകുളത്തു നിന്നു വിജയിച്ച ടി.ജെ.വിനോദ് (യുഡിഎഫ്), അരൂരില്‍ നിന്നു വിജയിച്ച ഷനിമോള്‍ ഉസ്മാന് (യുഡിഎഫ്), കോന്നിയില്‍ നിന്നു ജയിച്ച കെ.യു.ജനീഷ് കുമാര്‍ (എല്‍ഡിഎഫ്), വട്ടിയൂര്‍ക്കാവില്‍ നിന്നു വിജയിച്ച് വി.കെ.പ്രശാന്ത് (എല്‍ഡിഎഫ്) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-536 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. വിശദമായ ഫലം വൈകീട്ട് നാലു മണിയോടെ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അറിയാം. Read More