Latest News

Kerala News Highlights: കണ്ണൂരില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ തൂങ്ങി മരിച്ച നിലയില്‍

Kerala News Highlights: സംഭവത്തില്‍ ചക്കരക്കല്ല് പൊലീസ് അന്വേഷണം ആരംഭിച്ചു.

suicide ആത്മഹത്യ ie malayalam ഐഇ മലയാളം

Latest Kerala News Highlights: കണ്ണൂര്‍ ചക്കരക്കല്ലില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. മൃതദേഹം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ചക്കരക്കല്ല് പൊലീസ് അന്വേഷണം ആരംഭിച്ചു.

താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ ഇസ്ഹാഖിന്റെ കൊലപാതകത്തിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം പിടിയിലായ താനൂർ അഞ്ചുടി സ്വദേശികളായ മഷ്ഹൂദ്, മുഫീസ്, ത്വാഹ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇനിയും മൂന്നുപേരുകൂടി കേസിൽ അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Live Blog

Kerala News Live Updates: ഇന്നത്തെ പ്രധാന കേരള വാർത്തകൾ


20:21 (IST)26 Oct 2019

കോണ്‍ഗ്രസ് ചന്തയല്ലെന്ന് ഓര്‍ക്കണം; പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി

ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പരസ്യ പ്രസ്താവനകളില്‍ നീരസം രേഖപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നേതാക്കളുടെ പരസ്പരമുള്ള പഴിചാരല്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് ചന്ത അല്ലെന്ന് ഓര്‍ക്കണമെന്നും കെപിസിസി അധ്യക്ഷന്‍ തുറന്നടിച്ചു. തിരഞ്ഞെടുപ്പിലേറ്റ തോല്‍വി ഈ മാസം 30 ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

19:32 (IST)26 Oct 2019

വെള്ളച്ചാട്ടത്തിൽ തെന്നി വീണു യുവതി മരിച്ചു

കൊല്ലം അഞ്ചൽ ഓലിയരിക് വെള്ളച്ചാട്ടത്തിൽ തെന്നി വീണു യുവതി മരിച്ചു. പത്തനാപുരം രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യ രാഖി (29)യാണ് മരിച്ചത്.കൊല്ലം: കൊല്ലം അഞ്ചൽ ഓലിയരിക് വെള്ളച്ചാട്ടത്തിൽ തെന്നി വീണു യുവതി മരിച്ചു. പത്തനാപുരം രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യ രാഖി (29)യാണ് മരിച്ചത്.

18:56 (IST)26 Oct 2019

ട്രെയിനുകള്‍ക്കിടയിലെ ഇടവേളയുടെ ദൈര്‍ഘ്യം കുറച്ച് കൊച്ചി മെട്രോ

ട്രെയിനുകള്‍ക്കിടയിലെ ഇടവേളയുടെ ദൈര്‍ഘ്യം കുറച്ച് കൊച്ചി മെട്രോ. യാത്രക്കാര്‍ കൂടുതലുള്ള സമയങ്ങളിലെ ട്രെയിനുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കാനാണ് തീരുമാനമായത്. കൂടുതല്‍ യാത്രാക്കാരെ ആകര്‍ഷിക്കാനാണ് നീക്കം. രാവിലെ ഒമ്പതിനും പത്തിനും ഇടയിലും വൈകിട്ട് നാലിനും ഏഴിനും ഇടയിലുമുള്ള ട്രെയിനുകളുടെ ഇടവേളയാണ് കുറയ്ക്കുന്നത്. തീരുമാനം തിങ്കളാഴ്ച മുതല്‍ നടപ്പിലാകും. നിലവില്‍ ഏഴ് മിനുറ്റാണ് ട്രെയിനുകള്‍ക്കിടയിലെ ഇടവേള. തിങ്കളാഴ്ച മുതലിത് ആറ് മിനുറ്റായിരിക്കും. കൊച്ചി മെട്രോയുടെ ദൂരം വര്‍ധിപ്പിച്ചത് മുതല്‍ യാത്രാക്കാരുടെ തിരക്കും വര്‍ധിച്ചിട്ടുണ്ട്. ആഴ്ചയുടെ ആദ്യ ദിവസങ്ങളില്‍ 60000 യാത്രാക്കാരും ആഴ്ചയുടെ അവസാന ദിവസങ്ങളില്‍ 65000 യാത്രാക്കാരുമാണ് ഓരോ ദിവസവും യാത്ര ചെയ്യുന്നത്. ഐഎസ്എല്‍ മത്സരമുള്ള ദിവസങ്ങളിലും കനത്ത മഴ പെയ്ത ദിവസവും അത് 75000 ലെത്തിയിരുന്നു.

18:30 (IST)26 Oct 2019

അശാസ്ത്രീയ ചികിത്സ മൂലം ഒന്നരവയസുകാരി മരിച്ച സംഭവം: മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

അശാസ്ത്രീയ ചികിത്സയെ തുടര്‍ന്ന് ഒന്നരവയസുകാരി മരിച്ചെന്ന പരാതിയില്‍ മോഹനന്‍ വൈദ്യരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോഹനന്‍ വൈദ്യര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവുകയായിരുന്നു.

17:47 (IST)26 Oct 2019

കാരുണ്യ KR 419 ലോട്ടറി, ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 419 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ KP 708955 എന്ന ടിക്കറ്റ് നമ്പരിനാണ്. രണ്ടാം സമ്മാനം ആലപ്പുഴ ജില്ലയിൽ വിറ്റ KY 430832 എന്ന ടിക്കറ്റ് നമ്പരിനാണ്. Read More

17:45 (IST)26 Oct 2019

കൊച്ചി നഗരസഭയ്ക്ക് 10 കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കൊച്ചി നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പത്ത് കോടി രൂപ പിഴ ചുമത്തി. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണത്തിലെ പാളിച്ചകൾക്കാണ് പിഴ ചുമത്തിയത്. 2016 ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നഗരസഭ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബോർഡിന്റെ നടപടി.

17:20 (IST)26 Oct 2019

സ്വകാര്യ ബസ് ഇടിച്ച് രണ്ട് പേർ മരിച്ചു

അടൂർ റവന്യു ടവറിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് രണ്ട് പേർ മരിച്ചു. വഴിയാത്രക്കാരാണ് മരിച്ച രണ്ട് പേരും. ഇവരെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്.

16:42 (IST)26 Oct 2019

കേരളത്തിൽ വരുംദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ

കേരളത്തിൽ വരും ദിവസങ്ങളിലും അതിശക്തമായ മഴയെന്ന് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ഇന്നു വടക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. കണ്ണൂരിലെ തളിപ്പറമ്പിൽ 13 സെന്റിമീറ്ററും കോഴിക്കോട് വടകരയിൽ 11 സെന്റിമീറ്ററും മഴ ലഭിച്ചു. കാസർകോട്, മലപ്പുറം, തൃശൂർ, വയനാട്, കോട്ടയം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു. Read More

15:19 (IST)26 Oct 2019

പെരിയ ഇരട്ടക്കൊല കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ

പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. കേസ് ഡയറിയും അനുബന്ധ രേഖകളുംപരിശോധിക്കാതെയാണ് സിംഗിൾ ബഞ്ച് കേസ് സിബിഐക്ക് വിട്ടതെന്നാണ് അപ്പീലിൽ സർക്കാരിന്റെ പ്രധാന വാദം.

14:55 (IST)26 Oct 2019

വിഎസിനെ ശ്രീചിത്രയിലേക്ക് മാറ്റി

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. വിദഗ്‌ധരായ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് വിഎസ്. ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്‌ടർമാർ നേരത്തെ അറിയിച്ചിരുന്നു. വൈകീട്ട് നാലിന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും. ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

14:46 (IST)26 Oct 2019

ചരടുവലി നടത്തില്ലെന്ന് കുമ്മനം രാജശേഖരൻ

ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനുവേണ്ടിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരന്‍. തന്റെ പേര് ആരെങ്കിലും പറയുന്നുണ്ടാകാം. പക്ഷേ, അധ്യക്ഷ സ്ഥാനത്തിനുവേണ്ടി ചരടുവലി നടത്തില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

14:46 (IST)26 Oct 2019

കോന്നിയിലെ തോൽവിയിൽ ഡിസിസിക്കെതിരെ അടൂർ പ്രകാശ്

കോന്നി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് തോൽവിക്ക് കാരണം കോൺഗ്രസ് ജില്ലാ നേതൃത്വമെന്ന് അടൂർ പ്രകാശ് എംപി. ഉപതിരഞ്ഞെടുപ്പ് കാലത്ത് ഡിസിസി നേതൃത്വത്തിന്റെ തെറ്റായ പ്രവർത്തനമാണ് തോൽക്കാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതവും ജാതിയും മറ്റ ഘടകങ്ങളൊന്നും പരിഗണിക്കാതെയാണ് താന്‍ റോബിന്‍ പീറ്ററുടെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ പിന്നീട് പാര്‍ട്ടി മോഹന്‍ രാജിനെ നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ അത് പൂര്‍ണമായി അംഗീകരിച്ചെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

14:45 (IST)26 Oct 2019

ഹൈബിക്കെതിരേ സൗമിനി ജയിൻ

തനിക്കതിരെ വിമർശനമുന്നയിച്ച ഹൈബി ഈഡന്‍ എംപിക്കെതിരെ കൊച്ചി മേയര്‍ സൗമിനി ജെയിന്‍. എറണാകുളം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം കുറഞ്ഞതുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍ നഗരസഭാ ഭരണത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി സൗമിനി ജെയിന്‍ രംഗത്തെത്തിയത്. ഹൈബിയുടെ ഭാവമാറ്റം എന്ത് ഉദ്ദേശത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് സൗമിനി ജെയിന്‍ പറഞ്ഞു. കൊച്ചി നഗരത്തിലുണ്ടായ വികസനങ്ങളില്‍ എല്ലാവരും ഭാഗമാണ്. എന്നാല്‍, ചിലര്‍ നേട്ടത്തിന്റെ ഭാഗം മാത്രമാകാന്‍ ശ്രമിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതില്‍ എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും സൗമിനി ജെയിന്‍ പറഞ്ഞു. മേയര്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്നും പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും സൗമിനി വ്യക്തമാക്കി.

12:46 (IST)26 Oct 2019

മേയർ ബ്രോ രാജിവയ്ക്കുന്നു

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വി.കെ.പ്രശാന്ത് മേയർ സ്ഥാനം ഇന്ന് രാജിവയ്ക്കും.

12:01 (IST)26 Oct 2019

താനൂർ കൊലപാതകം: മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ ഇസ്ഹാഖിന്റെ കൊലപാതകത്തിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം പിടിയിലായ താനൂർ അഞ്ചുടി സ്വദേശികളായ മഷ്ഹൂദ്, മുഫീസ്, ത്വാഹ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇനിയും മൂന്നുപേരുകൂടി കേസിൽ അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

നാലുപേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. മഷ്‌ഹൂദും മുഫീസും ഇതിൽപ്പെടും. ത്വാഹ ഉൾപ്പടെയുള്ള മറ്റുള്ളവർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു എന്നാണ് കുറ്റം. പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണെങ്കിലും കൊലപാതകം രാഷ്ട്രീയപ്രേരിതമല്ലെന്നാണ് പാർട്ടി വാദം.

12:00 (IST)26 Oct 2019

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു

ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ശ്വാസതടസവും രക്തസമ്മർദത്തിലെ വ്യതിയാനവുമനുഭവപ്പെട്ട തിനേത്തുടർന്നാണ് വി.എസിനെ പട്ടം എസ്‌യുടി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസവും സ്ട്രോക്കിന്റെ ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

10:52 (IST)26 Oct 2019

Kerala Karunya Lottery KR 419 Result: കാരുണ്യ KR 419 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 419 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

10:19 (IST)26 Oct 2019

കൂടത്തായി: ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി ജോളിയെ കോടതിയിൽ ഹാജരാക്കും. അതേസമയം ജോളിയെ ഇനി കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടില്ലെന്നാണ് വിവരം.

Kerala News Live Updates:നേരത്തെ കൊലപാതക കേസില്‍ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്നുമാണ് പ്രതികളുടെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news malayalam today live updates today traffic weather train

Next Story
Kerala Karunya Lottery KR 419 Result: കാരുണ്യ KR 419 ലോട്ടറി, ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റിന്Karunya Lottery, kerala lottery result, kerala lottery result today,കാരുണ്യ ലോട്ടറി, KR397, കേരള, സംസ്ഥാന ഭാഗ്യക്കുറി, kerala lottery results, karunya lottery, karunya lottery result,ഫലം , ഇന്ന് karunya lottery kr 396 result, kr 398, kr 398 lottery result, kr 398, kerala lottery result kr 398, kerala lottery result kr 398 today, kerala lottery result today, kerala lottery result today karunya, kerala lottery result karunya, kerala lotteryresult karunya kr 398, karunya lottery kr 398 result today, karunya lottery kr 398 result today live, ie malayalam,കേരള ഭാഗ്യക്കുറി, കേരള സംസ്ഥാന ഭാഗ്യക്കുറി, കാരുണ്യ ഭാഗ്യക്കുറി , kr 398, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com