Kerala News Highlights: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kerala News Live, Kerala Weather, Traffic News: മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെട്ടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

MM Mani, എംഎം മണി Kerala Government, കേരള സര്‍ക്കാര്‍ Pinarayi Vijayan, പിണറായി വിജയന്‍, santhi vanam ശാന്തിവനം

Latest Kerala News Highlights: തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിയെ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയിപ്പോൾ. എന്നാൽ മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെട്ടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സർക്കാർ വാഹനങ്ങളിലടക്കം കാഴ്ച മറയ്ക്കുംവിധം കർട്ടൻ ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. നിയമാനുസൃതമുള്ള ഇൻഡിക്കേറ്റർ, റിഫ്ളക്ടർ ടേപ്പ്, ലൈറ്റുകൾ, പാർക് ലൈറ്റ് എന്നിവ ഘടിപ്പിക്കാതെ വാഹനങ്ങൾ നിരത്തിലിറക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വാഹനങ്ങളുടെ വിൻഡ് ഷീൽഡുകളിൽ കാഴ്ച മറയ്ക്കുന്ന ഒരു വസ്തുവും ഒട്ടിക്കാൻ പാടില്ലെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ ഉത്തരവിൽ വ്യക്തമാക്കി. ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ
ഗതാഗത കമ്മീഷ്ണർക്ക് നിർദേശമുണ്ട്.

ഹെഡ് ലൈറ്റ്, ടെയ്ൽ ലാമ്പ് എന്നിവ ടിന്റ് ഉപയോഗിച്ച് മായ്ക്കാൻ പാടില്ല, പാർക്ക് ലൈറ്റുകൾ പ്രവർത്തിപ്പിക്കാതെ വാഹനങ്ങൾ രാത്രി കാലങ്ങളിൽ പാർക്ക് ചെയ്യരുത്, മറ്റു ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന വിധത്തിൽ കെഎസ്ആർടിസി ഉൾപ്പടെയുള്ള വാഹനങ്ങളിൽ പരസ്യങ്ങളും കോടതി നിരോധിച്ചു. ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയ മോട്ടോർ വാഹന വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കെഎസ്ആർടിസി ഡ്രൈവറായ കെ.എം.സജി സമർപ്പിച്ച ഹർജിയിലാണ് മോട്ടോർ വാഹനങ്ങൾ പരിശോധിച്ച് കോടതിയുടെ ഉത്തരവ്.

Live Blog

Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം


21:17 (IST)17 Jul 2019

കുസാറ്റ് അറിയിപ്പ്

കൊച്ചി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ത്രിവത്സര എല്‍എല്‍ബി കോഴ്‌സിലേക്ക് ജൂലൈ 18 ന് രാവിലെ 9.00 ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷന്‍ പട്ടികജാതി സംവരണ സീറ്റിലേക്ക് മാത്രമായിരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. ക്യാറ്റ് 2019 റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് പങ്കെടുക്കാം. (ഫോണ്‍: 0484 2576253)
ഇലക്ട്രോണിക്‌സ് വകുപ്പില്‍ എം.എസ്.സി ഇലക്ട്രോണിക് സയന്‍സ് കോഴ്‌സില്‍ പട്ടിക വര്‍ഗ്ഗ സംവരണ ഒഴിവിലേക്കും എം.ടെക്ക് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് കോഴ്‌സില്‍ പട്ടിക ജാതി സംവരണ സീറ്റിലേക്കും സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 19 ന് രാവിലെ 10:00 ന്. എം.ടെക്കിന് ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന (ഫോണ്‍: 0484 2862321, 2862320)
താല്‍പര്യമുള്ളവര്‍ 10-ാം തരം മുതലുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, കോപ്പിയും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ഫീസും സഹിതം അതത് വകുപ്പില്‍ ഹാജരാകണം.

20:36 (IST)17 Jul 2019

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വൈദ്യുതി മന്ത്രി എംഎം മണിയെ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയിപ്പോൾ. എന്നാൽ മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെട്ടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

20:01 (IST)17 Jul 2019

മൽസ്യതൊഴിലാളികൾക്ക് ജാഗ്രത നിർദേശം

19:44 (IST)17 Jul 2019

യൂണിവേഴ്‍സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും

വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട യൂണിവേഴ്‍സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും. അവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി തിങ്കളാഴ്ച മുതൽ കോളേജ് തുറക്കാനാണ് തീരുമാനം. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് കരുതൽ ഉറപ്പ് വരുത്താനും ധാരണയായിട്ടുണ്ട്. 

18:27 (IST)17 Jul 2019

പൊലീസുകാര്‍ക്കെതിരെയുള്ള പിആര്‍: 90 ദിവസത്തിനകം തീര്‍പ്പാക്കാന്‍ നിർദേശം

പൊലീസുദ്യോഗസ്ഥര്‍ക്കെതിരായ ശിക്ഷാ നടപടികളില്‍ ((Punishment Roll) 90 ദിവസത്തിനകം തീര്‍പ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിർദേശം നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എടുത്ത തീരുമാന പ്രകാരമാണ് നടപടി. ശിക്ഷാ നടപടികള്‍ നേരിടുന്ന പൊലീസുദ്യോഗസ്ഥരുടെ പേരുവിവരം അടങ്ങിയ പട്ടിക ജില്ലാ പൊലീസ് മേധാവിമാരും യൂണിറ്റ് മേധാവിമാരും തയ്യാറാക്കണം. ക്രൈം കേസുകളില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ശിക്ഷാ നടപടികള്‍ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ എല്ലാദിവസവും വിലയിരുത്തി നടപടി സ്വീകരിക്കണം. അന്വേഷണം പൂര്‍ത്തിയാക്കുന്നതിനു 30 ദിവസത്തെ സമയക്രമം തീരുമാനിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.

18:15 (IST)17 Jul 2019

സർക്കാർ വാഹനങ്ങളിലടക്കം കാഴ്ച മറയ്ക്കുംവിധം കർട്ടൻ ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി

സർക്കാർ വാഹനങ്ങളിലടക്കം കാഴ്ച മറയ്ക്കുംവിധം കർട്ടൻ ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. നിയമാനുസൃതമുള്ള ഇൻഡിക്കേറ്റർ, റിഫ്ളക്ടർ ടേപ്പ്, ലൈറ്റുകൾ, പാർക് ലൈറ്റ് എന്നിവ ഘടിപ്പിക്കാതെ വാഹനങ്ങൾ നിരത്തിലിറക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

17:53 (IST)17 Jul 2019

സാമൂഹ്യ വിരുദ്ധര്‍ക്കെതിരായ നടപടിക്ക് സ്‌പെഷ്യല്‍ ഡ്രൈവ് നടത്താന്‍ നിർദേശം

സാമൂഹിക വിരുദ്ധ ശക്തികളെയും ഗുണ്ടാസംഘങ്ങളെയും കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുന്നതിന് വേണ്ടി സ്‌പെഷ്യല്‍ ഡ്രൈവ് നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിർദേശം നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടന്ന ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എടുത്ത തീരുമാനപ്രകാരമാണ് നടപടി.

17:36 (IST)17 Jul 2019

പ്രതികൾ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ, സിബിഐ അന്വേഷണം വേണമെന്ന് യുഡിഎഫ് എംപിമാർ

യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിലെ പ്രതികൾ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ആദ്യ സ്ഥാനത്ത് എത്തിയതിൽ സിബിഐ അന്വേഷണം വേണമെന്ന് യുഡിഎഫ് എംപിമാർ. കേരളത്തിൽ കലാപ ക്യാംപസുകൾ ഉണ്ടാക്കാൻ ആണ് എസ്എഫ്ഐയുടെ ശ്രമമെന്നും ഒരു പറ്റം അധ്യാപകരും അക്രമ രാഷ്ട്രീയത്തിന് കൂട്ടുനിൽക്കുകയാണെന്നും എംപിമാർ പറഞ്ഞു.

17:07 (IST)17 Jul 2019

അക്ഷയ AK-404 ഭാഗ്യക്കുറി ഫലം, ഒന്നാം സമ്മാനം ആലപ്പുഴയ്ക്ക്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-404 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം AW 392935 (ആലപ്പുഴ) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം AU 305415 (എറണാകുളം) ടിക്കറ്റിനാണ്. Read More

16:45 (IST)17 Jul 2019

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് പുതിയ പ്രിൻസിപ്പൽ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പുതിയ പ്രിൻസിപ്പലിനെ നിയമിച്ചു. ഡോ.സി.സി.ബാബു ആണ് പുതിയ പ്രിൻസിപ്പൽ. നിലവിൽ തൃശൂർ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലാണ് സി.സി.ബാബു.

16:40 (IST)17 Jul 2019

വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ദുർബലമായി തുടരുന്നു. കേരളത്തിലും ലക്ഷ്വദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചു. എന്നാൽ അടുത്ത മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്തും ലക്ഷ്വദ്വീപിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 6 സെന്റീമീറ്റർ. കണ്ണൂർ ജില്ലയിലെ തന്നെ തലശ്ശേരിയിൽ 5 സെന്റീമീറ്ററും മാഹിയിൽ മൂന്ന് സെന്റീമീറ്ററും മഴ ലഭിച്ചു. ജൂലൈ 18, 19, 20 തീയതികളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റെഡ്-ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. Read More

16:16 (IST)17 Jul 2019

വൈറ്റില മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു

13 കോടി രൂപ കുടിശിക വന്നതോടെ വൈറ്റില മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു. ഇക്കാര്യം അറിയിച്ച് കിഫ്ബിക്കും കേരള റോഡ് ഫണ്ട് ബോർഡിനും കരാറുകാർ കത്ത് നൽകി.

15:46 (IST)17 Jul 2019

യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു

യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. കുത്തേറ്റ അഖിലിനെ ഉള്‍പ്പെടുത്തിയാണ് 25 അംഗ കമ്മിറ്റി രൂപീകരിച്ചത്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും രണ്ടാം വര്‍ഷ എംഎ വിദ്യാർഥിയുമായ എ.ആര്‍.റിയാസാണ് കമ്മിറ്റിയുടെ കണ്‍വീനര്‍. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും മൂന്നാം വര്‍ഷ വിദ്യാർഥിയുമായ വീണയാണ് ജോയിന്റ് കണ്‍വീനര്‍.

15:26 (IST)17 Jul 2019

യൂണിവേഴ്‌സിറ്റി കോളേജിലെ ചെഗുവേരയുടെ കൊടി അഴിച്ചുനീക്കി

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐയുടെ കൊടി തോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും നീക്കം ചെയ്തു. കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് തീരുമാനം. കോളേജ് പ്രവേശന കവാടത്തില്‍ ഉണ്ടായിരുന്ന ചെഗുവേരയുടെ ചിത്രം പതിച്ചുള്ള കൊടിയും നീക്കം ചെയ്തു. ക്യാംപസിനകത്തെ എസ്എഫ്ഐയുടെ പോസ്റ്ററുകളും നീക്കിയിട്ടുണ്ട്. കോളേജ് കൗണ്‍സിലാണ് ഇവ നീക്കം ചെയ്യാനുള്ള തീരുമാനം എടുത്തത്. ക്യാംപസിനകത്തുള്ള എസ്എഫ്ഐയുടെ കൊടിമരം നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, കൊടിമരം ഇതുവരെ നീക്കിയിട്ടില്ല.

15:16 (IST)17 Jul 2019

കുത്തിയത് ശിവരഞ്ജിത് തന്നെയെന്ന് അഖിലിന്റെ മൊഴി

തന്നെ കുത്തിയത് ശിവരഞ്ജിത് തന്നെയെന്ന് അഖിലിന്റെ മൊഴി. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിനെ ആശുപത്രിയിലെത്തി കണ്ടാണ് പൊലീസ് മൊഴിയെടുത്തത്. നസീം പിടിച്ച് നിര്‍ത്തിയപ്പോള്‍ ശിവരഞ്ജിത്ത് കുത്തുകയായിരുന്നുവെന്നാണ് അഖിലിന്റെ മൊഴി. Read More

14:29 (IST)17 Jul 2019

മൊഴി നൽകാൻ പേടിയുണ്ട്, കേസിന്റെ പുറകേ പോകാൻ താൽപര്യമില്ല: യൂണിവേഴ്സിറ്റി കോളേജ് മുൻ വിദ്യാർഥിനി

താൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് വീണ്ടും മൊഴി കൊടുക്കാൻ താൽപര്യമില്ലെന്ന് യൂണിവേഴ്സിറ്റി കോളേജിലെ മുൻ വിദ്യാർഥിനി നിഖില. മൊഴി നൽകാൻ പേടിയുണ്ടെന്നും കേസിന്റെ പുറകേ പോകാൻ താൽപര്യമില്ലെന്നും അഖില പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷ ക്രമക്കേടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ വിദ്യാർഥിനി നിഖിലയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

13:59 (IST)17 Jul 2019

യൂണിവേഴ്സിറ്റി കോളേജ് സംഭവം: കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ പ്രതികളായവർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ എന്ന നിലയിൽ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

13:25 (IST)17 Jul 2019

തലസ്ഥാനത്ത് സംഘർഷം

എംഎസ്എഫ് മാർച്ചിൽ തിരുവനന്തപുരത്ത് സംഘർഷം. യൂണിവേഴ്സിറ്റി കോളേജിലെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നടത്തിയ പ്രതിഷേധ പരിപാടിയാണ് സംഘർഷത്തിൽ കലാശിച്ചത്. സെക്രട്ടറിയേറ്റ് മാർച്ച് അക്രമാസക്തമായി. പൊലീസ് ലാത്തി വീശി. പ്രവർത്തകർ ചിതറിയോടി. പൊലീസ് ടിയർ ഗ്യാസ് പ്രയോഗവും നടത്തി. 

13:12 (IST)17 Jul 2019

അനധികൃത ഫ്ലക്സ് ബോർഡുകൾ നിയന്ത്രിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി

അനധികൃത ഫ്ലക്സ് ബോർഡുകൾ നിയന്ത്രിക്കുന്നതിൽ സർക്കാരിന് ബോധപൂർവമായ വീഴ്ചയെന്ന് ഹൈക്കോടതി. 14 ഉത്തരവുകൾ ഇറക്കിയിട്ടും ഒന്നു പോലും ഫലപ്രദമായി നടപ്പാക്കാൻ സർക്കാർ ഭാഗത്ത് നിന്ന് നടപടിയില്ലന്ന് കോടതി കുറ്റപ്പെടുത്തി. ഫ്ലക്സ് നിയന്ത്രണത്തിന് പരസ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

12:51 (IST)17 Jul 2019

പൊലീസ് കംപ്ലെയിന്റ് അതോറിറ്റി പുനഃസംഘടിപ്പിക്കണം: ഹർജി പിൻവലിച്ചു

പൊലീസ് കംപ്ലെയിന്റ് അതോറിറ്റി പുനഃസംഘടിപ്പിക്കണമെന്നും നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ ക്രിമിനലുകളായ
പൊലീസുകാർക്കെതിരെ നടപടിക്ക് കോടതി മേൽനോട്ടത്തിൽ സമിതി വേണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിൻവലിച്ചു. നിയമം ചോദ്യം ചെയ്തു കോടതിയെ സമീപിക്കുമ്പോൾ ആവശ്യത്തിനു ഉള്ള ഗ്രൗണ്ട്സ് വേണം എന്ന് കോടതി നിർദേശിച്ചു. ഹർജിക്കാരന് ഹർജി പുതുക്കി നൽകാം. പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ നിയമനം സുപ്രീം കോടതി വിധിക്കനുസരിച്ചല്ലെന്നും അതോറിറ്റി രൂപീകരണത്തിന് അടിസ്ഥാനമായ പൊലീസ് ആക്ടിലെ ചട്ടം 80 റദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

12:30 (IST)17 Jul 2019

ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ റെഡ് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് രണ്ട് ദിവസത്തിനകം മഴ ശക്തമാകുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂലൈ 18, 19, 20 തീയതികളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റെഡ്-ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

12:24 (IST)17 Jul 2019

പൊതുജനങ്ങളെ വഞ്ചിക്കരുത്; മൂന്നാറിലെ കയ്യേറ്റ വിഷയങ്ങളില്‍ സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം

കൊച്ചി: കയ്യേറ്റ വിഷയങ്ങളില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. മൂന്നാര്‍ കയ്യേറ്റ വിഷയത്തിലാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. പുറമ്പോക്ക് ഭൂമി പതിച്ചുനല്‍കുന്നത് പൊതുതാല്‍പര്യം കണക്കിലെടുത്ത് വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. അല്ലെങ്കില്‍ അത് ജനങ്ങളോടുള്ള വഞ്ചനയാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. മൂന്നാറിൽ സർക്കാർ കയ്യേറ്റം പ്രോൽസാഹിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷണ സമിതി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് കോടതി സർക്കാരിനെ വിമർശിച്ചത് .

12:02 (IST)17 Jul 2019

അഞ്ചല്‍ ബലാത്സംഗക്കൊല: പ്രതിക്ക് 3 ജീവപര്യന്തം ശിക്ഷ

അഞ്ചലിൽ ഏഴ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് 3 ജീവപര്യന്തം ശിക്ഷ. പ്രതി 26 വർഷം പ്രത്യേക ശിക്ഷയും അനുഭവിക്കണം. 3,20,000 രൂപ പിഴയും ഒടുക്കണം. കൊല്ലം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് കൂടിയായ രാജേഷ് ആണ് പ്രതി. Read More

11:53 (IST)17 Jul 2019

കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി നൽകും

കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി നൽകും. 16 ലക്ഷം രൂപ ധനസഹായം നൽകാനും തീരുമാനമായി. സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു മരിച്ച രാജ്കുമാർ. നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത രാജ്കുമാർ ആശുപത്രിയിൽവച്ചാണ് മരിച്ചത്. രാജ്കുമാറിന് ക്രൂരമായ കസ്റ്റഡി മർദനം ഏൽക്കേണ്ടി വന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

11:05 (IST)17 Jul 2019

അക്ഷയ AK-404 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-404 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് അറിയാം. വിശദമായ ഫലം വൈകിട്ട് നാലു മണിയോടെ malayalam.indianexpress.comൽ അറിയാം.

10:34 (IST)17 Jul 2019

സെക്രട്ടറിയേറ്റിന് മുമ്പിൽ കെ.എസ്.യു പ്രതിഷേധം

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പിൽ കെ.എസ്.യു പ്രതിഷേധം. കെ.എസ്.യു പ്രവർത്തകർ മതിലുചാടി സെക്രട്ടറിയേറ്റിനു ഉള്ളിലേക്ക് കടക്കുകയായിരുന്നു. കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. 

10:30 (IST)17 Jul 2019

ജാമ്യാപേക്ഷ സമർപ്പിച്ചു

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത് ദേ​വി​കു​ളം സ​ബ്ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഒ​ന്നാം​പ്ര​തി​യും നെ​ടു​ങ്ക​ണ്ടം മു​ൻ എ​സ്ഐ​യു​മാ​യി​രു​ന്ന കെ.​എ.​സാ​ബു തൊ​ടു​പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ഇ​ടു​ക്കി എ​സ്പി​യു​ടെ​യും ഡി​വൈ​എ​സ്പി​യു​ടെ​യും നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് നെ​ടു​ങ്ക​ണ്ടം ഹ​രി​ത ഫി​നാ​ൻ​സ് ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​യാ​യ രാ​ജ്കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ച്ച​തെ​ന്നും ജാ​മ്യാ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

09:31 (IST)17 Jul 2019

ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി

നെ​ടു​ങ്ക​ണ്ടം ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ പീ​രു​മേ​ട് സ​ബ് ജ​യി​ൽ സൂ​പ്ര​ണ്ട് ജി. ​അ​നി​ൽ​കു​മാ​റി​നെ മാ​റ്റി. വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ​ത്തിന്റെ ഭാ​ഗ​മാ​യാ​ണ് മാ​റ്റം. ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഴ്ച വ​രു​ത്തി​യ​താ​യി ജ​യി​ൽ ഡി.​ഐ.​ജി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ജ​യി​ൽ ഡി​ഐ​ജി​യു​ടെ റി​പ്പോ​ർ​ട്ടിന്റെ​ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെയും വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ഡെ​പ്യൂ​ട്ടി പ്രി​സ​ണ്‍ ഓ​ഫീ​സ​ർ ബാ​സ്റ്റി​ൻ ബോ​സ്കോ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ജോ​ലി​യി​ൽ വീ​ഴ്ച വ​രു​ത്തി​യ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ സു​ഭാ​ഷി​നെ പി​രി​ച്ചു​വി​ടാ​നും ഋ​ഷി​രാ​ജ് സിം​ഗ് ഉ​ത്ത​ര​വി​ട്ടു.

09:29 (IST)17 Jul 2019

ഏഴ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയുടെ ശിക്ഷ ഇന്ന്

അഞ്ചലിൽ ഏഴ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയുടെ ശിക്ഷ ഇന്ന് വിധിക്കും. കൊല്ലം പോക്സോ കോടതി ആണ് ശിക്ഷ പറയുന്നത്. കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് കൂടിയായ പ്രതി രാജേഷ് കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.

Kerala News Highlights: യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണ കേസില്‍ പ്രതിയായ ശിവരഞ്ജിത്തിന്റെ സ്പോർട്സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് കേരള സര്‍വകലാശാല. ഭുവനേശ്വറില്‍ നടന്ന അന്തഃസര്‍വകലാശാല അമ്പെയ്‌ത്ത് മത്സരത്തിലും സര്‍വകലാശാല ഹാന്‍ഡ്‌ബോളിലും ശിവരഞ്ജിത് പങ്കെടുത്തിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍വകലാശാല കായിക വിഭാഗം മേധാവി ജയരാജ് ഡേവിഡ് അറിയിച്ചു.

യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ ഗവര്‍ണര്‍ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തി. സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ വിവാദങ്ങളിലും സര്‍ക്കാര്‍ കര്‍ശന നടപടി എടുത്ത കാര്യം ഗവര്‍ണറെ മന്ത്രി ബോധ്യപ്പെടുത്തി. എന്നാൽ യൂണിവേഴ്‍സിറ്റി കോളേജ് വിഷയം ചര്‍ച്ച ചെയ്യാനല്ല ഗവര്‍ണറെ കണ്ടതെന്നും മന്ത്രി വിശദീകരിച്ചു. മുൻകൂട്ടി തീരുമാനിച്ചിരുന്ന ഒരു കാര്യത്തിന്‍റെ പുരോഗതി അറിയിക്കാനെത്തിയപ്പോൾ യൂണിവേഴ്‍സിറ്റി കോളേജ് സംഭവം കൂടി ചർച്ച ചെയ്തെന്നാണ് മന്ത്രി പറഞ്ഞത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news malayalam live updates july 17 2019 latest kerala news

Next Story
മതിലുചാടി ഓടി കെഎസ്‌യു പ്രവര്‍ത്തകര്‍; സെക്രട്ടറിയേറ്റിനുള്ളില്‍ നാടകീയ രംഗങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express