Kerala News June 29 Highlights: കൊച്ചി: ചാക്കു ചുമക്കുന്ന മന്ത്രിമാരെ സ്വന്തം നാടായ കര്‍ണാടകത്തില്‍ കാണില്ലെന്നും പ്രളയകാലത്ത് രാവുംപകലും നിര്‍ദേശങ്ങളുമായി തൃശൂരിലെ മന്ത്രിമാര്‍ രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്ര. തൃശൂര്‍ നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ എസ്എസ്എല്‍സിക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന യോഗത്തിലാണു യതീഷ് ചന്ദ്ര മന്ത്രിമാരെ പ്രശംസിച്ചത്.
സൈബര്‍ അടിമകള്‍ക്ക് ചികിത്സ നല്‍കാനുള്ള കേന്ദ്രങ്ങളെക്കുറിച്ച് കേരളവും ആലോചിച്ച് തുടങ്ങേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവമാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു. മലപ്പുറം നന്നമ്പ്രക്കടുത്ത് കുണ്ടൂരിലാണ് സംഭവം. കുണ്ടൂർ യു പി സ്കൂൾ വിദ്യാർത്ഥികളായ മിഷാൽ (10) നിഷാൽ (13 ) എന്നിവരാണ് മരിച്ചത്.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അന്വേഷിക്കുമെന്നും ജൂലൈ 10 നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഐജിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാക്കു ചുമക്കുന്ന മന്ത്രിമാരെ സ്വന്തം നാടായ കര്‍ണാടകത്തില്‍ കാണില്ലെന്നും പ്രളയകാലത്ത് രാവുംപകലും നിര്‍ദേശങ്ങളുമായി തൃശൂരിലെ മന്ത്രിമാര്‍ രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്ര. തൃശൂര്‍ നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ എസ്എസ്എല്‍സിക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന യോഗത്തിലാണു യതീഷ് ചന്ദ്ര മന്ത്രിമാരെ പ്രശംസിച്ചത്.
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആദ്യ ബോക്സിങ് അക്കാദമി പെരിനാട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. പൂർണ സജ്ജീകരണങ്ങളോടെയാണ് ഇടിക്കൂട് ഒരുക്കിയിട്ടുള്ളത്. അടുത്ത മാസം പ്രവർത്തന സജ്ജമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി അറിയിച്ചു. ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും അമച്വർ ബോക്സിങ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് പ്രവർത്തനം.
സൈബര്‍ അടിമകള്‍ക്ക് ചികിത്സ നല്‍കാനുള്ള കേന്ദ്രങ്ങളെക്കുറിച്ച് കേരളവും ആലോചിച്ച് തുടങ്ങേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവമാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു. മലപ്പുറം നന്നമ്പ്രക്കടുത്ത് കുണ്ടൂരിലാണ് സംഭവം. കുണ്ടൂർ യു പി സ്കൂൾ വിദ്യാർത്ഥികളായ മിഷാൽ (10) നിഷാൽ (13 ) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് നഗരത്തിലെ ലഘുഭക്ഷണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ കോര്പ്പറേഷന് ആരോഗ്യ വകുപ്പിന്റെ റെയ്ഡ്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന നാല് ലഘുഭക്ഷണ നിര്‍മ്മാണ കേന്ദ്രങ്ങള്‍ അധികൃതർ അടച്ചുപൂട്ടി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ട് കേന്ദ്രങ്ങള്‍ക്കെതിരേയും ആരോഗ്യ വകുപ്പ് അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇലക്ട്രിക് ഓട്ടോയ്ക്കു പിന്നാലെ സംസ്ഥാനത്ത് ഇലക്ട്രിക് ബസും നിർമ്മിക്കുന്നു. ഇലക്ട്രിക് ഓട്ടോ നിർമ്മാണ രംഗത്തുള്ള കേരള ഓട്ടോമൊബൈൽസാണ് ഇലക്ട്രിക് ബസുകളും നിർമ്മിക്കാൻ തയ്യാറെടുക്കുന്നത്. സ്വിസ് വാഹന നിർമ്മാതാക്കളായ ഹെസിന്റെ സഹകരണത്തോടെയാണ് ഇലക്ട്രിക് ബസ് നിർമ്മിക്കുക. കെ എസ് ആർ ടി സിക്കു വേണ്ടി 3000 ബസുകൾ നിർമ്മിക്കും. വൈദ്യുത വാഹന എക്സ്പോ യുടെ ഉദ്ഘാടന ചടങ്ങിൽ ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.
കേരളത്തിന്റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാനുമാണ് കത്തയച്ചത്.
2016 ല്‍ രൂപീകൃതമായ മുന്നോക്ക സമുദായ കമ്മീഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് എന്‍എസ്എസ് വിമർശനം. മുന്നാക്ക സമുദായങ്ങളോട് സർക്കാർ കാട്ടുന്നത് അവഗണനയെന്നും അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും എൻഎസ്എസ്. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച 10 ശതമാനം സംവരണം നടപ്പാക്കാന്‍ നടപടിയില്ലെന്നും ആരോപണം ഉന്നയിച്ചു.
ഇന്ന് സ്വർണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന് 25,160 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 3,145 രൂപയാണ് ഇന്നത്തെ നിരക്ക്.
സ്വകാര്യ വ്യക്തി കൈയ്യേറിയിരുന്ന സര്‍ക്കാര്‍ ഭൂമി ജില്ലാ കലക്ടര്‍ എസ്.സുഹാസിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. കണയന്നൂര്‍ താലൂക്കിലെ കാക്കനാട് വില്ലേജ് ബ്ലോക്ക് ഒന്‍പത്, റീസര്‍വെ നം. 335/പാര്‍ട്ട് - 1 ല്‍പ്പെട്ട 23.103 സെന്റ് സ്ഥലമാണ് സര്‍ക്കാര്‍ അധീനതയിലാക്കിയത്. സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റത്തിനെതിരേ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.പദ്മജ, വില്ലേജ് ഓഫീസര്‍ സജേഷ് കെ.ജി, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരായ എം.ആര്.വിമല്‍, പി.കെ.രാഹുല്‍ എന്നിവരടങ്ങിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ദുർബലം. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. ലക്ഷദ്വീപിൽ മഴ ലഭിച്ചതേ ഇല്ല. ഇന്നലെ കണ്ണൂർ ജില്ലയിലെ ഇരിക്കൂരിൽ മാത്രമാണ് മഴ ലഭിച്ചത്, 1 സെന്റിമീറ്റർ. Read More
വാളയാർ പതിനാലാം കല്ലിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്കു പുറകിലേക്ക് മിനി വാൻ ഇടിച്ചു കയറി അഞ്ചു മരണം. 7 പേർക്ക് പരുക്കേറ്റു. മരിച്ചവരെല്ലാം തമിഴ്നാട്ടിലെ കോയമ്പത്തൂർ സ്വദേശികളാണ്.
കൊച്ചി - ചൂണ്ടി പമ്പ് ഹൗസില്‍ പുതിയ പമ്പ് സ്ഥാപിക്കുന്നതിനാല്‍ തൃപ്പൂണിത്തുറ വാട്ടര്‍ സപ്ലൈ സബ് ഡിവിഷന് കീഴില്‍ വരുന്ന തൃപ്പൂണിത്തുറ നഗരസഭ, ചോറ്റാനിക്കര, ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ജൂലൈ ഒന്നിന് പൂര്‍ണമായും രണ്ടിന് ഭാഗികമായും ജലവിതരണം മുടങ്ങുമെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും സുശക്തമായ ജനാധിപത്യ പ്രസ്ഥാനത്തിലേക്ക് തന്നെ സ്വീകരിച്ചത് ഏതോ മുജ്ജന്മ സുകൃതമായി താൻ കാണുന്നുവെന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ബിജെപിയിൽ ചേർന്ന മുൻ എംപി എ.പി.അബ്ദുളളക്കുട്ടി. പൊതുരംഗത്ത് തുടരണമെന്ന് ബിജെപി നേതാക്കൾ സ്നേഹപൂർവം ഉപദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More
വൈദ്യുത ഗതാഗത നയം നടപ്പാക്കുന്നതിന്റെ ഭാഗമായി 2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് ലക്ഷം ഇരു ചക്ര വാഹനങ്ങൾ, 50,000 മുച്ചക്ര വാഹനങ്ങൾ, 1000 ചരക്ക് വാഹനങ്ങൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇടപ്പള്ളി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിൽ ആരംഭിച്ച ചാർജിങ് സ്റ്റേഷന്റെ വിർച്വൽ ഉദ്ഘാടനവും തിരുവനന്തപുരത്ത് ആരംഭിക്കുന്ന സെന്റർ ഓഫ് എക്സലൻസിന്റെ ലോഞ്ചിങ്ങും മുഖ്യമന്ത്രി നിർവഹിച്ചു. വൈദ്യുത വാഹന നിർമ്മാണത്തിനുള്ള ധാരണാപത്രങ്ങളും ചടങ്ങിൽ കൈമാറി.
മെഡിസിറ്റി മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽനിന്നും രോഗി ചാടി മരിച്ചു. കൊല്ലം പൻമന സ്വദേശി കെയ്സ് ബഷീറാണ് മരിച്ചത്. കഴുത്തിലെ ഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവാവിന് കൗൺലിസിങ് നൽകുന്നതിനിടെ ആശുപത്രിയുടെ നാലാംനിലയിൽനിന്നും താഴേക്ക് ചാടുകയായിരുന്നു.
പീരുമേട് കസ്റ്റഡി മരണത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ പങ്ക് ഗൗരവകരമായി കാണണമെന്നും, പൊലീസ് മേധാവിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്. എസ്.പി.യുടെ അറിവില്ലാതെ ഇത്തരത്തിലുള്ള ക്രൂരമര്‍ദനം അരങ്ങേറില്ലെന്നും അദ്ദേഹം പറഞ്ഞു.
പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച തട്ടിപ്പ് കേസ് പ്രതി രാജ്കുമാറിനെതിരെ മന്ത്രി എം.എം.മണി. രാജ്കുമാര് കുഴപ്പക്കാരനായിരുന്നു എന്ന് എം.എം.മണി ആരോപിച്ചു. കസ്റ്റഡി മരണത്തിന് പിന്നിലെ ഉത്തരവാദി പൊലീസ് മാത്രമല്ലെന്നും എം.എം.മണി പത്തനംതിട്ടയില്‍ പറഞ്ഞു. Read More
തന്റെ വ്യവസായ സ്ഥാപനത്തിന് വൈദ്യുതി കണക്ഷൻ നൽകാൻ കെഎസ്ഇബി തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് വ്യവസായി മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. അങ്കമാലി സ്വദേശിയും ന്യൂ ഇയർ ഗ്രൂപ്പ് മേധാവിയുമായ പ്രസാദാണ് കറുകുറ്റി കെഎസ്ഇബി ഓഫിസിനു മുന്നിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. നിബന്ധനകൾക്ക് വിധേയമായി വൈദ്യുതി കണക്ഷൻ നൽകാമെന്ന് തഹസിൽദാർ ഉറപ്പു നൽകിയതോടെ വ്യവസായി താഴെയിറങ്ങി. അങ്കമാലി കറുകുറ്റിയിലാണ് സംഭവം.
തിരുവനന്തപുരം: നെടുമങ്ങാട് പതിനാറുകാരിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി. കാരാന്തല ആര്‍സി പള്ളിക്കു സമീപത്തുള്ള വീട്ടിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അമ്മയേയും അമ്മയുടെ കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. Read More
ട്രെയിൻ നമ്പർ 17230 / 17229 ഹൈദരാബാദ്-തിരുവനന്തപുരം സെൻട്രൽ-ഹൈദരാബാദ് ശബരി എക്സ്പ്രസിലും ട്രെയിൻ നമ്പർ 17235 / 17236 കെഎസ്ആർ ബെംഗളൂരു-നാഗർകോവിൽ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസിലും ഒരു സ്ലീപ്പർ കോച്ച് കൂടി വർധിപ്പിച്ചു
Kerala Karunya Lottery KR 402 Results Today: Kerala Karunya Lottery KR 402 Results Today: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR 402 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചകഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം ലഭ്യമാകും. Read More
സംസ്ഥാനത്തെ അന്തര്‍സംസ്ഥാന സ്വകാര്യ ബസുടമകള്‍ നടത്തുന്ന സമരത്തില്‍ ലോട്ടറിയടിച്ച് കെ.എസ്.ആര്.ടി.സി. സമരത്തെ തുടര്‍ന്ന് കൂടുതല്‍ പേര് കെ.എസ്.ആര്.ടി.സിയെ ആശ്രയിച്ചതോടെ വരുമാനത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചയിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ആഴ്ചയില്‍ കെ.എസ്.ആര്.ടി.സിക്ക് പ്രതിദിനം ഒമ്പത് ലക്ഷം രൂപയുടെ അധിക വരുമാനം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തിങ്കഴാഴ്ച മുതലാണ് അന്തര്‍ സംസ്ഥാന ബസ് സമരം ആരംഭിച്ചത്. സമരം ആരംഭിച്ച ദിവസം മുതല്‍ ഇന്ന് വരെ കെ.എസ്.ആര്.ടി.സിക്ക് 45 ലക്ഷം രൂപയോളം അധികമായി ലഭിച്ചതായാണ് റിപ്പോര്‍ട്ട്. Read More
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേത് കസ്റ്റഡി മരണം തന്നെയെന്ന് സ്ഥിരീകരിച്ച് ക്രൈം ബ്രാഞ്ച്. പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാര് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. അന്യായ കസ്റ്റഡിയാണ് രാജ്കുമാറിന്റേതെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയതായി വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. സ്റ്റേഷന് രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കേസില്‍ അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകൾ ഇന്ന് തുടങ്ങും. പ്രത്യേക സംഘം മൂന്നായി തിരിഞ്ഞായിരിക്കും അന്വേഷണം നടത്തുക. പൊലീസിന്റെ വീഴ്ചകളും ഡോക്ടര്‍മാരുടെ വീഴ്ചകളും അന്വേഷണ സംഘം പരിശോധിക്കും. Read More
സിനിമ സംവിധായകന് ബാബു നാരായണന് (അനില്‍ ബാബു) അന്തരിച്ചു. ഇന്ന് രാവിലെ 6.30 ന് തൃശൂരില്‍ വച്ചായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംവിധായകന് അനില്‍ കുമാറുമായി ചേര്‍ന്ന് അനില്‍ ബാബു എന്ന പേരില്‍ 24 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നടി ശ്രവണ മകളാണ് (‘തട്ടിൻപ്പുറത്തെ അച്യുതൻ’ നായിക). ഭാര്യ: ജ്യോതി ബാബു. മകന്: ദര്ശന്. Read More
ആന്തൂര്‍ വിവാദ വിഷയത്തിലെ വിവാദങ്ങള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദനും ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. ജില്ലാ കമ്മിറ്റി യോഗത്തില്‍ പി.കെ.ശ്യാമളയ്ക്കെതിരെ ശക്തമായ വിമര്‍ശനം ഉയരാനാണ് സാധ്യത. പി.ജയരാജന് ഉന്നയിച്ച വിമര്‍ശനങ്ങളും ചര്‍ച്ചയാകും. ശ്യാമളയ്ക്ക് വീഴ്ച സംഭവിച്ചതായാണ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. ഇതില്‍ നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. നഗരസഭാ അധ്യക്ഷ സ്ഥാനത്തുനിന്ന് ശ്യാമളയെ മാറ്റണമെന്നും ആവശ്യം ഉയര്‍ന്നേക്കാം. Read More