Kerala News June 20 Highlights: തിരുവനന്തപുരം: വൈറൽ പനിയും ദേഹാസ്വസ്ഥ്യവും ബാധിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയിലാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ ബോർഡ് ചേർന്ന് മന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.
ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന് വിനായകനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യം നല്കി വിട്ടു. രാവിലെ കല്‍പ്പറ്റ സ്റ്റേഷനില്‍ വിനായകന് തന്റെ അഭിഭാഷകനൊപ്പം നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. വിനായകന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ജാമ്യം നല്‍കിയത്.
വിനായകന് സ്വമേധയാ സ്റ്റേഷനിലെത്തുകയായിരുന്നു എന്ന് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരാതിക്കാരിയായ യുവതിയും വിനായകനും ഒരേ സമയത്താണ് സ്റ്റേഷനിലെത്തിയത്. ഫോണ്‍ റെക്കോര്‍ഡുകള്‍ പരാതിക്കാരിയായ യുവതി സ്റ്റേഷനില്‍ ഹാജരാക്കി.വിനായകനൊപ്പം അഭിഭാഷകനെ കൂടാതെ സുഹൃത്തുക്കളുമുണ്ടായിരുന്നു. യുവതിയോടല്ല ആദ്യം ഫോണില്‍ വിളിച്ച പുരുഷനോടാണ് സംസാരിച്ചതെന്ന് വിനായകന് പൊലീസിന് മൊഴി നല്കി. അതേസമയം യുവതിയെ ശല്യപ്പെടുത്തരുതെന്ന് പൊലീസ് വിനായകന് നിര്‍ദേശം നല്കി.
Live Blog
Kerala news today in Malayalam with live updates of weather, traffic, train services and airlines
കഴിഞ്ഞ ഏപ്രില്‍മാസം 18നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വയനാട്ടില്‍ ദളിത് പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്നാണ് യുവതിയുടെ പരാതി.
തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത കല്‍പ്പറ്റ പോലീസ് സ്ത്രീയോട് മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. ഐപിസി 509, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് യുവതി ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
ജൂൺ ആദ്യവാരം യാത്രക്കാരിയെ പെരുവഴിയിലാക്കിയതിന്റെ പേരിലും കല്ലട ബസ് വിവാദത്തിൽ ഇടം പിടിച്ചിരുന്നു. രാത്രി 10.30 ഓടെ ബസ് അത്താഴം കഴിക്കുന്നതിനായി നിര്‍ത്തി. തിരുനല്‍വേലിയിലാണ് ബസ് നിര്‍ത്തിയതെന്ന് പെണ്‍കുട്ടി പറയുന്നു. എന്നാല്‍, ബസ് നിര്‍ത്തി പത്തോ പതിനഞ്ചോ മിനിറ്റുകള്‍ക്കകം വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു. അപ്പോള്‍ താൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ബസ് സ്റ്റാര്‍ട്ട് ചെയ്തതെന്നും യുവതി ആരോപിക്കുന്നു.
ബസ് യാത്രക്കിടെ യാത്രക്കാരായ യുവാക്കളെ മർദിച്ച കേസിൽ കല്ലടയിലെ ജീവനക്കാർ അടക്കം കുറ്റാരോപിതരാണ്. അതിനിടയിലാണ് പുതിയ ആരോപണം. രണ്ടു യുവാക്കളെ കല്ലട ബസ് ജീവനക്കാർ കൂട്ടമായി മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് ആദ്യം പുറത്തുവന്നത്. വാർത്തയായതോടെ പൊലീസ് നടപടിയുണ്ടായി. സംഭവുമായി ബന്ധപ്പെട്ട് എട്ടോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ സ്വകാര്യ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് സച്ചിനും അഷ്കറും. ആലപ്പുഴ ഹരിപ്പാടിലുളള സുഹൃത്തിന്റെ വീട്ടിൽ ഈസ്റ്റർ ആഘോഷിച്ചശേഷം മടങ്ങുകയായിരുന്നു ഇരുവരും. രാത്രിയിൽ സുഖമായി ഉറങ്ങാം എന്ന ഉദ്ദേശ്യത്തോടെയാണ് കല്ലട ബസ് തിരഞ്ഞെടുത്തത്. ഇരുവരും കല്ലട ബസിൽ ആദ്യമായാണ് യാത്ര ചെയ്യുന്നത്.
യാത്രക്കാരിക്കു നേരെ നടന്ന പീഡന ശ്രമത്തെ തുടർന്ന് കല്ലട ട്രാവൽസിന്റെ ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകരാണ് തിരുവനന്തപുരത്തെ ഓഫീസ് അടിച്ചു തകർത്തത്. ഓഫീസിന് നേരെ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. യാത്രക്കാരെ മർദ്ദിച്ചതിന്റെ പേരിൽ വിവാദത്തിലായ സുരേഷ് കല്ലടയുടെ ഉടമസ്ഥതയിലുള്ള കല്ലട ബസ് ഇതോടെ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.
ഇത്തവണ ബസ്സില്‍ യാത്രക്കാരിയ്ക്കു നേരെ പീഡന ശ്രമമാണ് നടന്നത്. സംഭവത്തിൽ ബസ്സിലെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ്സിന്റെ രണ്ടാം ഡ്രൈവർ ജോൺസൺ ജോസവാണ് പ്രതി. ബസ് മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ച് പൊലീസ് തടയുകയായിരുന്നു. കണ്ണൂരിൽ നിന്നും കൊല്ലത്തേക്കു പോകുന്ന ബസ്സിലാണ് തമിഴ് യുവതിക്കു നേരെ പീഡന ശ്രമം നടന്നത്.
ബസ്സിന് നേരെ തുടർച്ചയായി പരാതികളുയരുന്ന സാഹചര്യമാണ് നിലവിൽ. ഈ മാസം ആദ്യം 23 കാരിയായ മലയാളി യുവതിയെ പെരുവഴിയിലാക്കിയതിന്റെ പേരിലായിരുന്നു കല്ലട ട്രാവല്‍സ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. രാത്രി ഭക്ഷണത്തിനായി ബസ് നിര്‍ത്തിയ ശേഷം യുവതിയെ കയറ്റാതെ ബസ് വീണ്ടും യാത്ര ആരംഭിച്ചതായാണ് ആരോപണം. ഹൈവേയിലൂടെ ബസിന് പിന്നാലെ പെണ്‍കുട്ടി ഓടിയെന്നും പറയുന്നു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. യുവതി തിരുവനന്തപുരത്ത് നിന്ന് ബംഗളൂരിവിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേരളാ ബ്ലാസ്റ്റേഴ്സ്. മലയാളി യുവതാരം രാഹുല്‍ കെപിയെ അടുത്ത സീസണ് ലക്ഷ്യം വച്ചു കൊണ്ട് ബ്ലാസ്റ്റേഴ്സ് നിരയിലെത്തിച്ചിരിക്കുകയാണ്. ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിന്റെ താരമായിരുന്ന രാഹുല്‍ തന്റെ പ്രകടനം കൊണ്ട് ആരാധകരുടെ കൈയ്യടി നേടിയിരുന്നു. Read More
കൊച്ചി: സംസ്ഥാനത്തുടനീളമുളള ഹോട്ടലുകളില്‍ വ്യാപക പരിശോധനകള്‍ നടത്തി തൊഴില്‍ വകുപ്പ്. കേരളത്തിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നിയമപ്രകാരമുളള അവകാശങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു പരിശോധന. പരിശോധനയില്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടികളാരംഭിച്ചു. തൊഴില്‍ നിയമപ്രകാരം ലഭിക്കേണ്ട അവകാശങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുവാന്‍ ലേബര്‍ കമ്മീഷണര്‍ സി.വി.സജന് ഐ.എ.എസിന് തൊഴിൽ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
വൈറൽ പനിയും ദേഹാസ്വസ്ഥ്യവും ബാധിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയിലാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ ബോർഡ് ചേർന്ന് മന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.
കേരളത്തിലുടനീളം സ്വകാര്യ സെല്‍ഫോണ്‍ ഓപ്പറേറ്ററായ ഐഡിയയുടെ പ്രവര്‍ത്തനത്തില്‍ തകരാര്‍. ഏതാനും മണിക്കൂറുകളായാണ് നെറ്റുവർക്ക് തകരാര്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ നെറ്റ് വര്‍ക്ക് ഡൗണ്‍ ആയതാണ് സാങ്കേതിക തകരാറിന് കാരണമെന്ന് ഐഡിയ അറിയിച്ചു. ഏതാനും സമയത്തിനുള്ളില്‍ നെറ്റ് വര്‍ക്ക് സാധാരണ ഗതിയില്‍ ലഭിക്കുമെന്നും ഐഡിയ കസ്റ്റമര്‍ കെയര്‍ അറിയിച്ചു.
പ്രവാസി സംരഭകന് ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. മന്ത്രി എ.സി.മൊയ്തീനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. നഗരസഭ സെക്രട്ടറിയടക്കം നാല് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. നഗരസഭ സെക്രട്ടറി ഗിരീഷ് എന്നിവര്‍ക്കു പുറമേ കലേഷ്, അഗസ്റ്റിന്, സുധീര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു. Read More
കോഴിക്കോട്ടെ കല്ലട ഓഫീസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി. കല്ലട ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇനി അനുവദിക്കില്ലെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. പാളയത്തെ കല്ലടയുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി പി.നിഖില്‍, പ്രസിഡന്റ് വി.വസീഫ് എന്നിവരാണ് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കല്ലട ബസില്‍ വച്ച് യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്. Read More
ഫോര്‍ട്ടുകൊച്ചി ബീച്ചിലും പരിസരത്തും പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് സാമഗ്രികളുടെ വിതരണവും വിപണനവും ഉപയോഗവും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവി, സബ് കലക്ടര്‍, നഗരസഭ സെക്രട്ടറി എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പാക്കുന്നതിന്റെ ചുമതല.
പറവൂർ ശാന്തിവനത്തിൽ വൈദ്യുതി ടവർ നിർമാണം ഹൈക്കോടതി ഡിവിഷൻ ബഞ്ചും ശരിവെച്ചു. ടവർ നിർമാണം തടയണമെന്നും 110 കെ.വി ലൈൻ വഴി മാറ്റി വിടണമെന്നും ആവശ്യപ്പെട്ട ഹർജി തള്ളിയ സിംഗിൾബെഞ്ച് വിധിക്കെതിരെ ഉടമ നൽകിയ അപ്പീലും ഹൈക്കോടതി തള്ളി. ടവർ നിർമാണം കഴിഞ്ഞെന്നും ലൈൻ വലിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് വിധി. ലൈൻ മാറ്റുന്നതിനോ ഭൂമിയുടെ അടിയിലുടെ ആക്കുന്നതിനോ ഭൂവുടമ മീനാ മേനോന് ടെലഗ്രാഫ് ആക്ട് പ്രകാരം കെഎസ്ഇബിക്കു അപേക്ഷ നൽകാമെന്ന് കോടതി വ്യക്തമാക്കി. Sവർ നിർമാണം പരിസ്ഥിതി നാശം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് മീന്‍ മേനോൻ കോടതിയെ സമീപിച്ചത് .
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-270 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. വിശദമായ ഫലം വൈകീട്ട് നാലു മണിയോടെ http://www.malayalam.indianexpress.comൽ അറിയാം. ഒന്നാം സമ്മാനം എണ്‍പത് ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. Read More
തന്നെ സാംസ്കാരിക നായകന് എന്ന് വിളിക്കരുതെന്ന അപേക്ഷയുമായി കവി ബാലചന്ദ്രന് ചുള്ളിക്കാട്. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യ വര്‍ഷങ്ങളും ഇത്രയും കാലം താന്‍ നിശ്ശബ്ദം സഹിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ വിളി സഹിക്കാനാകില്ലെന്നും സുഹൃത്തുക്കള്‍ക്കയച്ച സന്ദേശത്തില്‍ അദ്ദേഹം പറയുന്നു. ജാതിബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നൽകുന്ന മലയാളികളുടെ സാംസ്കാരികനായകനാവാൻ ആവശ്യമായ യാതൊരു യോഗ്യതയും തനിക്കില്ല എന്നും അദ്ദേഹം സന്ദേശത്തിൽ പറയുന്നു. Read More
കാലവര്‍ഷം കേരളത്തില്‍ ശക്തമാകാന്‍ സാധ്യത. ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ ചെറിയ മഴയുണ്ടാകുമെന്നാണ് കേരള ദുരന്തനിവാരണ അതോറ്റിറ്റിയുടെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാലവര്‍ഷത്തെ സജീവമാക്കുമെന്നാണ് പ്രതീക്ഷ. Read More
മാവേലിക്കരയില്‍ പൊലീസുകാരന് കൊലപ്പെടുത്തിയ സി.പി.ഒ സൗമ്യയുടെ സംസ്ക്കാരം ഇന്ന്. രാവിലെ 11ന് വള്ളികുന്നത്തെ വീട്ടുവളപ്പിലാണ് സംസ്കാരം. സൗമ്യയുടെ ഭർത്താവ് സജീവ് ലിബിയയിൽ നിന്നും നാട്ടിൽ എത്തുന്നതിന് വേണ്ടിയായിരുന്നു സംസ്ക്കാരച്ചടങ്ങുകൾ നീട്ടിവച്ചത് കൊലപാതകത്തിനിടെ പൊള്ളലേറ്റ് മരിച്ച അജാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടക്കും. Read More
കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആർബിഐ അനുമതി നിഷേധിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍. ബാങ്കേഴ്സ് സമിതി അംഗങ്ങളുടെ യോഗം അടിയന്തിര യോഗം വിളിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. കർഷകരുടെ വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടാനാകില്ലെന്ന റിസര്‍വ് ബാങ്കിന്റെ തീരുമാനം ജനദ്രോഹപരമാണെന്നും അദ്ദേഹം പറഞ്ഞു. Read More