Kerala News Today Highlights: നിപ ബാധിതനായ യുവാവിന്‍റെ സാപിംള്‍ ഫലം നെഗറ്റീവ്; ആശങ്ക ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി

kk shailaja, ie malayalam

Kerala news today Highlights: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. രാവിലെ പത്ത് മണിക്കായിരുന്നു കൂടിക്കാഴ്ച. 15 മിനുറ്റ് കൂടിക്കാഴ്ച നീണ്ടു നിന്നു. മന്ത്രി ജി സുധാകരനും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നീക്കത്തിനെതിരെയുള്ള എതിര്‍പ്പ് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു. വിമാനത്താവളം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും അറിയിച്ചിട്ടുണ്ട്.

നേരത്തെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കിയിരുന്നു. കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പിയായാണ് പുതിയ നിയമനം. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു.

വരും മണിക്കൂറുകളിൽ കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നിറിയിപ്പ്. 9 മീറ്റർ ഉയരത്തിൽ വരെ തിരമാലകളുണ്ടാകും. അതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളോട് കടലിൽ പോകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ദമായ തീരങ്ങളിൽ വിനോദ സഞ്ചരികൾ പോകരുതെന്നും മുന്നറിയിപ്പ്.

അതേസമയം കൊച്ചിയിൽ നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി. തമിഴ്നാട്ടിലെ കരൂരിൽ നിന്നാണ് നവാസിനെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് റെയിൽവേ പൊലീസ് നവാസിനെ കണ്ടെത്തിയത്. വീട്ടുകാരുമായി ഫോണിൽ സംസാരിച്ച നവാസ് താൻ സുരക്ഷിതനാണെന്നും കൂടുതൽ കാര്യങ്ങൾ നാട്ടിൽ മടങ്ങിയെത്തിയ ശേഷം പറയാമെന്നും പ്രതികരിച്ചു.

Live Blog

Kerala news today in Malayalam with live updates of weather, traffic, train services and airlines : കേരളത്തിൽ നിന്നുള്ള വാർത്തകൾ കൃത്യതയോടെ തത്സമയം


16:20 (IST)15 Jun 2019

കൊട്ടരക്കരയിൽ വഹനങ്ങൾക്ക് തീപിടിച്ചു

കൊട്ടരക്കരയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ തീപിടുത്തം. ഇരു വാഹനങ്ങളും പൂർണമായും കത്തി നിശിച്ചു.

14:18 (IST)15 Jun 2019

നിപ ബാധിതനായ യുവാവിന്‍റെ സാപിംള്‍ ഫലം നെഗറ്റീവ്: ആശങ്ക ഒഴിഞ്ഞെന്ന് കെകെ ശെെലജ

നിപ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനില നന്നായി മെച്ചപ്പെട്ടെന്ന് ആരോഗ്യമന്ത്രി കെകെ  ശെെലജ. അവസാനം നടത്തിയ സാംപിള്‍ പരിശോധനയില്‍ നെഗറ്റീവ് റിസല്‍ട്ടാണ് കിട്ടിയത്. ഗുരുതരമായ സ്ഥിതി വിശേഷം ഇതോടെ അവസാനിക്കുകയാണെന്നും നിപ ബാധയില്‍ ആശങ്ക ഒഴിയുകയാണെന്നും ആരോഗ്യമന്ത്രി കണ്ണൂരില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.  

13:28 (IST)15 Jun 2019

എന്‍ഡോസള്‍ഫാന്‍: വായ്പ എഴുതിതള്ളുന്നതില്‍ ഉടന്‍ തീരുമാനം എടുക്കാന്‍ ഹെെക്കോടതി നിർദ്ദേശം

എന്‍ഡോസള്‍ഫാന്‍ ബാധിതനായ മകനെ ചികിത്സിക്കാന്‍ എടുത്ത വായ്പ എഴുതിതള്ളുന്നതില്‍ തീരുമാനം എടുക്കാന്‍ ധനകാര്യ സെക്രട്ടറിയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. മകന്റെ ചികില്‍സാര്‍ത്ഥം 2013 ല്‍ എടുത്ത വായ്പ എഴുതിത്തള്ളണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് കാസര്‍കോഡ് പെര്‍ല സ്വദേശി വാസുദേവ നായ്ക് ഹൈക്കോടതിയെ സമീപിച്ചത്

12:31 (IST)15 Jun 2019

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. രാവിലെ പത്ത് മണിക്കായിരുന്നു കൂടിക്കാഴ്ച. 15 മിനുറ്റ് കൂടിക്കാഴ്ച നീണ്ടു നിന്നു. മന്ത്രി ജി സുധാകരനും ഒപ്പമുണ്ടായിരുന്നു.തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നീക്കത്തിനെതിരെയുള്ള എതിര്‍പ്പ് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു. വിമാനത്താവളം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും അറിയിച്ചിട്ടുണ്ട്.

11:55 (IST)15 Jun 2019

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അന്വേഷിച്ച വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പിയായാണ് പുതിയ നിയമനം. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു.

11:31 (IST)15 Jun 2019

പൊലീസില്‍ അച്ചടക്കരാഹിത്യം, മുഖ്യമന്ത്രിയ്ക്ക് നിയന്ത്രിക്കാനാകുന്നില്ല: ചെന്നിത്തല

കേരളാ പൊലീസില്‍ അച്ചടക്കരാഹിത്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് സംവിധാനത്തില്‍ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഐ നവാസിന്റെ സംഭവം ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

09:40 (IST)15 Jun 2019

Kerala news today live updates: വിട്ടുവീഴ്ചക്കില്ല; കേരള കോൺഗ്രസിൽ പിടിമുറുക്കാൻ ജോസ്.കെ.മാണിയും ജോസഫും

കേരള കോൺഗ്രസിൽ പ്രശ്നങ്ങൾ ഓരോ ദിവസം ചെല്ലും തോറും കൂടുതൽ ഗുരുതരമാവുകയാണ്. മുതിർന്ന നേതാവ് സി.എഫ് തോമസിനെ ചെയർമാനാക്കി കേരള കോൺഗ്രസിൽ പിടിമുറുക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. സി.എഫ് ചെയർമാനുകുമ്പോൾ ജോസഫ് വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​നും കക്ഷി നേതാവും ആകും . നിലവിൽ സിഎഫ് വഹിച്ചിരുന്ന ഡെപ്യൂട്ടി ചെയർമാൻ പദവി ജോസ്.കെ മാണിക്കു ലഭികുന്നതാണ് ഈ ഫോർമുല. എന്നാൽ ഇത് അംഗീകരിക്കാൻ മാണി വിഭാഗം തയ്യാറായിട്ടില്ല. Read More

09:39 (IST)15 Jun 2019

Kerala news today live updates: കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി

കാണാതായ സർക്കിൾ ഇൻസ്പെക്ടർ നവാസിനെ കണ്ടെത്തി. തമിഴ്നാട്ടിലെ കരൂരിൽ നിന്നാണ് നവാസിനെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് നവാസിനെ റെയിൽവേ പൊലീസ് കണ്ടെത്തിയത്. വീട്ടുകാരുമായി ഫോണിൽ സംസാരിച്ച നവാസ് കൂടുതൽ കാര്യങ്ങൾ നാട്ടിൽ മടങ്ങിയെത്തിയ ശേഷം പറയാമെന്നും പ്രതികരിച്ചു. Read More

Kerala news today live updates: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായി രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയെ കാണാൻ മുഖ്യമന്ത്രി എത്തുന്നത്. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിക്ക് പുറമെ ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങളിൽ കേന്ദ്രത്തിന്റെ സഹായം അഭ്യർത്ഥിക്കുന്നതിനായാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. പ്രളയ പുനരധിവാസത്തിന് കൂടുതൽ സഹായം തേടുമെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ ദേശീയ പാതാ വികസനത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം നീക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കാണുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news kerala news today malayalam live updates june 15 weather crime traffic train airport

Next Story
ഡൽഹിയിൽ ഇന്ന് മുഖ്യമന്ത്രി – പ്രധാനമന്ത്രി കൂടിക്കാഴ്ചPinarayi Vijayan, പിണറായി വിജയൻ, Narendra Modi, നരേന്ദ്ര മോദി, എൽഡിഎഫ്, സിപിഎം, BJP, ബിജെപി, Lok Sabha Election 2019 results, ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം 2019, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com