Kerala news today Highlights: കൊച്ചി: തിരുവനന്തപുരം പേട്ടയിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വഴിയാത്രക്കാർ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേരളത്തിൽ കാലവർഷം കനത്ത സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട കർമപദ്ധതി തയ്യാറാക്കാനാണ് കേസെടുത്തതെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ചീഫ് സെക്രട്ടറി, കെഎസ്ഇബി എന്നിവരെ കക്ഷിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കേസ് തുടർ നടപടികൾക്കായി ചീഫ് ജസ്റ്റീസിന്റെ പരിഗണനക്ക് വിട്ടു. മഴക്കാലത്ത് വൈദ്യുതി കമ്പി പൊട്ടി വീണുണ്ടാവുന്ന അപകടങ്ങൾ ഇല്ലാതാക്കലാണ് ലക്ഷ്യമെന്നു കോടതി പറഞ്ഞു.
– പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരുടേത് ക്രൂരമായ കൊലപാതകം തന്നെയെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് രാജാ വിജയ രാഘവന്റെ പരാമർശം. ന്യായാധിപന്റ പരാമർശത്തോട് കോടതിയിൽ ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും യോജിച്ചു. അക്കാര്യത്തിൽ തർക്കമില്ലന്ന് അദ്ദേഹം വ്യക്തമാക്കി.
– ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സി.ഒ.ടി. നസീറിനെതിരെ നടന്ന ആക്രണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന് നസീറിനോട് യാതൊരു വിരോധവുമില്ല. നസീറിനെതിരായി നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
– അതേസമയം അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമർദം ‘വായു’ ചുഴലിക്കാറ്റായി രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Live Blog
Kerala news today in Malayalam with live updates of weather, traffic, train services and airlines
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. കഴിഞ്ഞ 48 മണിക്കൂറായി യുവാവിന് പനിയില്ല. പരസഹായമില്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. നന്നായി ഉറങ്ങാനും കഴിയുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
മെഡിക്കല്‍ കോളേജില്‍ ഐസൊലേഷൻ വാര്‍ഡിലുള്ള ഏഴ് രോഗികളുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇവരുടെ നില ആരോഗ്യകരമാണ്. മറ്റു ചികിത്സകൾ തുടരുന്നതിന് ഇവരിൽ ഒരാളെ വാർഡിലേക്കും മറ്റേയാളെ ഐസിയുവിലേക്കും മാറ്റി.
എറണാകുളം മെഡിക്കൽ കോളേജിൽ ഇന്നലെ പരിശോധിച്ച 5 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഇന്ന് 10 സാമ്പിളുകളുടെ പരിശോധന നടന്നു വരുന്നു.
സമ്പര്‍ക്ക ലിസ്റ്റിലുള്ള 329 പേരിൽ ആലപ്പുഴ സ്വദേശിയായ ആളെ പനി കണ്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റി. ഇവരിൽ 52 പേര് ഹൈറിസ്ക് വിഭാഗത്തിലും 277 പേര് ലോ റിസ്ക് വിഭാഗത്തിലുമുൾപ്പെട്ടവരാണ്. എല്ലാവരുടെയും ആരോഗ്യനില പ്രശ്നങ്ങളില്ലാതെ തുടരുന്നു.
യുണെെറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) അഴിമതി ആരോപണത്തിൽ നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ക്രെെം ബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ്, വ്യാജ രേഖ ഉണ്ടാക്കൽ എന്നിവയിലാണ് കേസെടുത്തിരിക്കുന്നത്.
മലപ്പുറം പരപ്പനങ്ങാടിക്കു സമീപം ആനങ്ങാടിയില്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുരക്കല്‍ സലാമിന്റെ മകന് മുസമ്മില്‍ (17) ആണ് മരിച്ചത്. കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു മുസമ്മില്‍.
സംസ്ഥാനത്ത് ഇന്നു മുതല്‍ സിനിമാടിക്കറ്റ് നിരക്ക് കൂടും. ഇന്നു മുതല്‍ ടിക്കറ്റ് നിരക്കിനൊപ്പം പത്ത് ശതമാനം വിനോദ നികുതി കൂടി നല്‍കണം. ഇത് സംബന്ധിച്ച ഉത്തരവ് പഞ്ചായത്ത്, നഗരസഭ ഡയറക്ടര്‍മാര്‍. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് കൈമാറി. ജിഎസ്ടി നിരക്ക് 28 ശതമാനമെന്നത് 18 ശതമാനമാക്കി കുറച്ചാണ് കേന്ദ്രം സിനിമാശാലകള്‍ക്കും പ്രേക്ഷകര്‍ക്കും അനുകൂലമായ നിലപാട് സ്വീകരിച്ചത്. എന്നാല്‍ പതിനെട്ടിനോടൊപ്പം പത്തു ശതമാനം വിനോദനികുതി ചേര്‍ക്കുകയാണ് തദ്ദേശഭരണവകുപ്പ് ചെയ്തത്. ഇതിലൂടെ സിനിമ കാണുന്നവര്‍ക്ക് ലഭിക്കുമായിരുന്ന ആനൂകൂല്യവും ഇല്ലാതായി. ഇന്നലെയാണ് തദ്ദേശസ്വയംഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. 63/2019 നമ്പരായാണ് ഉത്തരവ് ഇറങ്ങിയത്. Read More
തിരുവനന്തപുരം പേട്ടയിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വഴിയാത്രക്കാർ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേരളത്തിൽ കാലവർഷം കനത്ത സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട കർമപദ്ധതി തയ്യാറാക്കാനാണ് കേസെടുത്തതെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ചീഫ് സെക്രട്ടറി, കെഎസ്ഇബി എന്നിവരെ കക്ഷിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കേസ് തുടർ നടപടികൾക്കായി ചീഫ് ജസ്റ്റീസിന്റെ പരിഗണനക്ക് വിട്ടു. മഴക്കാലത്ത് വൈദ്യുതി കമ്പി പൊട്ടി വീണുണ്ടാവുന്ന അപകടങ്ങൾ ഇല്ലാതാക്കലാണ് ലക്ഷ്യമെന്നു കോടതി പറഞ്ഞു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ പ്രതികളാക്കപ്പെട്ട ഫാ. പോൾ തേലക്കാട്ടിനും ഫാ. ആൻറണി കല്ലൂക്കാരനും മുൻകൂർ ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. വ്യാജരേഖ ചമച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശത്തെ തുടർന്ന് വൈദികരെ ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. Read More
പെരിയ ഇരട്ടക്കൊല ക്രൂരമായ കൊലപാതകം തന്നെയെന്ന് ഹൈക്കോടതി . സിബിഐ അന്വേഷണ ഹർജി പരിഗണിക്കവേയാണ് ജസ്റ്റീസ് രാജാ വിജയ രാഘവന്റെ പരാമർശം. ന്യായാധിപന്റ പരാമർശത്തോട് കോടതിയിൽ ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും യോജിച്ചു. അക്കാര്യത്തിൽ തർക്കമില്ലന്ന് അദ്ദേഹം വ്യക്തമാക്കി.
കെഎസ്ആർടിസി എം പാനൽ പെയിൻറർ മാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടു. പി എസ് സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ ഹർയിജിലാണ് ഉത്തരവ്. ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ് . നാൽപ്പതോളം എം പാനൽ പെയിന്റർമാരാണ് കെഎസ്ആർടിസി യിൽ ഉള്ളത്. പി എസ് സി റാങ്ക് പട്ടികയിലുള്ളവരുടെ ഹർജികളിൽ എം പാനൽ കണ്ട് ക്ടർമാരെയും ഡ്രൈവർമാരേയും പിരിച്ചുവിടാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു . ഉത്തരവ് ഈ മാസം 30നകം നടപ്പാക്കണം
പാലാരിവട്ടം മേല്‍പ്പാല നിർമ്മാണത്തിൽ തികഞ്ഞ അഴിമതിയെന്ന് മന്ത്രി ജി. സുധാകരന്. പാലം നിര്‍മാണത്തില്‍ കിറ്റ്കോയ്ക്ക് വീഴ്ചപറ്റി. മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന കിറ്റ്കോ അത് വേണ്ടവിധം ചെയ്തില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കിറ്റ്കോയുടെ മേല്‍നോട്ടത്തില്‍ നടന്ന എല്ലാ നിര്‍മാണങ്ങളും അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. Read More
മാറാട് മദ്രസ തുറന്നുകൊടുക്കണമെന്ന ന്യുനപക്ഷക്കമ്മീഷൻ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഉത്തരവ് നടപ്പാക്കാൻ കലക്ടർക്ക് നിർദേശം നൽകണമെന്ന മദ്രസ സെക്രട്ടറിയുടെ ഹർജി പരിഗണിക്കവേയാണ് സർക്കാർ നിലപാടറിയിച്ചത്. മാറാട് ശാന്തമാണന്നും 2003 നു ശേഷം അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലന്നും ഹർജിക്കാരൻ ബോധിപ്പിച്ചു . ഗൗരവമുള്ള വിഷയമാണിതെന്നും ഇത്രയും കാലം കുട്ടികൾ എവിടെയാണ് പഠിച്ചതെന്നും കോടതി ചോദിച്ചു. പ്രശ്ന സധ്യത ഉള്ള വിഷയങ്ങളിൽ സുഷ്മത വേണമെന്നും കോടതി ചൂണ്ടിക്കാട്ടി .
ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സി.ഒ.ടി. നസീറിനെതിരെ നടന്ന ആക്രണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. Read More
നിപ രോഗലക്ഷണത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ കൂടി പരിശോധനാ ഫലം ഇന്നറിയാം. കളമശേരിയിലും തൃശൂരിലുമായി കഴിയുന്നവരുടെ പരിശോധന ഫലം ആണ് ഇന്ന് പുറത്തു വരിക. അതേസമയം നിപ രോഗം ബാധിച്ച യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. പരസഹായമില്ലാതെ യുവാവ് നടക്കാൻ തുടങ്ങിയതായി എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു. Read More
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ദൃക്സാക്ഷിയുടെ മൊഴി എടുക്കും. കെഎസ്ആര്‍ടിസി ഡ്രൈവറായ അജിയുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് എടുക്കുന്നത്. അപകടസമയത്ത് ഡ്രൈവറുടെ സീറ്റില്‍ ഉണ്ടായിരുന്നത് ബാലഭാസ്കര്‍ എന്നാണ് അജി മൊഴി നല്‍കിയിരുന്നത്. ഇദ്ദേഹം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു. Read More
കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിക്കുന്നു. Read More